Claim: വീട്ടിന്റെ മുറ്റത്ത് നിന്നും കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ.
Fact: വീഡിയോ സ്ക്രിപ്റ്റഡ് ആണ്.
വീട്ടിന്റെ മുറ്റത്ത് നിന്നും കുട്ടിയെ തട്ടികൊണ്ട് പോവുന്നത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“എത്ര തിരക്കിൽ ആണെങ്കിലും ഏത് ആഘോഷവേളയിലാണേലും കുട്ടികളെ ശ്രദ്ധിക്കുക. മുറ്റത്ത് ആണെങ്കിലും വീടിന്‍റെ അകത്ത് ആണെങ്കിലും ഒരു നിമിഷം മതി ആറ്റു നോറ്റ് കിട്ടിയ കുഞ്ഞിനെ നഷ്ടപ്പെടാന്‍,” എന്നാണ് വീഡിയോയുടെ കൂടെയുള്ള വിവരണം പറയുന്നത്.
Vivek Kulanada എന്ന ഐഡിയിൽ നിന്നുമുള്ള വീഡിയോയ്ക്ക് 803 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ നമ്മുടെ വർക്കല എന്ന ഐഡി ഷെയർ ചെയ്ത വീഡിയോയ്ക്ക് 728 ഷെയറുകൾ ഉണ്ടായിരുന്നു.

പ്രശാന്ത് തിരുവനന്തപുരം എന്ന ഐഡിയിലെ വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 72 ഷെയറുകളാണ് ഉണ്ടായിരുന്നത്.

ഈ മാസം തന്നെ കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘത്തെ കുറിച്ചും സംസ്‌ഥാനത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന കുറ്റവാളികളെ കുറിച്ചും മറ്റും സമാനമായ പ്രചരണങ്ങൾ ഉണ്ടായിട്ടുണ്ട്.
അത്തരം പ്രചരണങ്ങളെ കുറിച്ച് ഞങ്ങൾ നടത്തിയ ഫാക്ട് ചെക്കുകൾ ഇവിടെയും ഇവിടെയും വായിക്കാം.
ഇവിടെ വായിക്കുക: Fact Check: തെലങ്കാനയിൽ അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിക്കപ്പെട്ട ആൾ മുസ്ലീമല്ല
Fact Check/ Verification
വീഡിയോയുടെ കീഫ്രെയ്മുകള്‍ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു. അപ്പോൾ 2023 ഏപ്രില്‍ 9ന് Kunhimuttam Vlog എന്ന യുട്യൂബ് പേജില്‍ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളതായി ഞങ്ങൾക്ക് മനസ്സിലായി.

“Shocking CCTV footage l Child kidnapped l കുട്ടിയെ തട്ടിക്കൊണ്ടുപോയി “എന്ന വിവരണത്തോടെയാണ് വീഡിയോ പങ്ക് വെച്ചിട്ടുള്ളത്.
“ഈ വീഡിയോ കുട്ടിയുടെയും മാതാപിതാക്കളുടെയും അനുവാദത്തോടെ നിർമ്മിച്ചതാണ്. ഞാൻ കുട്ടിയുടെ പിതാവാണ്
അവബോധത്തിനും വിനോദത്തിനും വേണ്ടി മാത്രം,” എന്ന വിവരണത്തോടെയാണ് വീഡിയോ പങ്ക് വെച്ചിട്ടുള്ളത്. ഇതിൽ നിന്നും അവബോധത്തിന്റെ വേണ്ടി നിർമിച്ചതാണ് ഈ വീഡിയോ എന്ന് കണ്ടെത്തി. സമാനമായ നിരവധി വിനോദ വീഡിയോകള്‍ ഇതേ പേജില്‍ പങ്കിട്ടിട്ടുണ്ട്.

സ്റ്റേറ്റ് പോലിസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറിനോട് ഈ വിഷയം സംസാരിച്ചു. “കുട്ടികളെ തട്ടികൊണ്ട് പോവുന്നതിനെ കുറിച്ചുള്ള പ്രചരണങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. സന്ദേശം വ്യാജമാണ്,” അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ; ചിത്രത്തിന്റെ വസ്തുത ഇതാണ്
Conclusion
വീട്ടിന്റെ മുറ്റത്ത് നിന്നും കുട്ടിയെ തട്ടികൊണ്ട് പോവുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ, സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: False
ഇവിടെ വായിക്കുക: Fact Check: പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചോ?
Sources
YouTube video by Kunhimuttam Vlog on April 9, 2023
Telephone conversation with Kerala State Police Information Centre Deputy Director V P Pramod Kumar
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.