Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മയക്കുമരുന്ന് കഴിച്ച യുവതി പോലീസിനെ ആക്രമിക്കുന്നു.
മെഡിക്കൽ പരിശോധനയിൽ യുവതി മയക്കുമരുന്നു ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു.
പോലീസിനെ ആക്രമിച്ച ഒരു യുവതിയുടെ വീഡിയോ അവർ മയക്കുമരുന്ന് കഴിച്ചിരുന്നു എന്ന പേരിൽ വൈറലാവുന്നുണ്ട്. കേരളത്തില്‍ വിദ്യാര്‍ഥികളുടെ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം സംബന്ധിച്ച വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ.
“വീട് വിറ്റും ലോണ്‍ എടുത്തും മക്കളെ ഡോക്ടറും എഞ്ചിനീയറും ആക്കാന്‍ മുറ്റത്തെ സ്‌കൂളുകളില്‍ വിടാതെ ദൂരെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിക്കാന്‍ വിടുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ ഒന്ന് ആലോചിക്കുക ഇത്രയും വര്‍ഷം വളര്‍ത്തി വലുതാക്കിയ കുട്ടികള്‍ ലഹരിക്ക് അടിക്റ്റ് ആകാന്‍ ഒരു നിമിഷം മാത്രം മതി,” എന്നാണ് വിവരണം.
ഇവിടെ വായിക്കുക:ലഹരി ഉപയോഗം തടയുന്നതിനുള്ള കേരള പോലീസ് ഹെൽപ്‌ലൈനിന്റെ നമ്പരല്ലിത്
Fact Check/Verification
ഞങ്ങൾ ഒരു ഗൂഗിൾ കീവേഡ് സർച്ച് നടത്തി അപ്പോൾ സംഭവത്തെക്കുറിച്ച് റിപ്പോർട്ടുകൾ കിട്ടി.
സെപ്റ്റംബർ 10, 2023ലെ ഡെയ്ജിവാർഡ് റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്: “മയക്കുമരുന്നിന് അടിമയാണെന്ന അടിക്കുറിപ്പോടെ നഗരത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു പെൺകുട്ടി പോലീസുകാരോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
“സെപ്തംബർ ഒന്നിന് പമ്പ്‌വെല്ലിലെ ഒരു മെഡിക്കൽ ഷോപ്പിൽ പെൺകുട്ടി മോശമായി പെരുമാറുന്നതായി എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. മയക്കുമരുന്ന് കഴിച്ചതാണെന്ന സംശയത്തെത്തുടർന്ന് മയക്കുമരുന്ന് പരിശോധനയ്ക്ക് കൊണ്ടുപോകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ പെൺകുട്ടി അക്രമാസക്തമായി പെരുമാറി.
“പിന്നീട്, നാർക്കോട്ടിക് ടെസ്റ്റിനായി പെൺകുട്ടിയെ വനിതാ പോലീസിൻ്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. രക്ഷിതാക്കൾക്ക് കൈമാറിയ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വിഷയത്തിൽ അന്വേഷണം തുടരുകയാണ്,” റിപ്പോർട്ട് തുടരുന്നു.
2023 സെപ്തംബർ 9 ന് Mangalorean.com പ്രസിദ്ധീകരിച്ച റിപ്പോർട്ടും പോലീസിൻ്റെ ഈ വിശദീകരണത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
2023 സെപ്തംബർ 10-ന് പ്രസിദ്ധീകരിച്ച ETV ഭാരത് റിപ്പോർട്ടിൽ, “ആക്രമണാത്മകമായി പെരുമാറിയ യുവതി മയക്കുമരുന്നിന് അടിമയല്ലെന്ന് മംഗലാപുരം പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞതായി വ്യക്തമാക്കി,” റിപ്പോർട്ട് പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് മംഗലാപുരം സിറ്റി പോലീസിൻ്റെ ഫേസ്ബുക്ക് പേജ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അത് പ്രകാരം, ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തെറ്റായി പ്രചരിച്ചതോടെ 2023 സെപ്റ്റംബര്‍ 9ന് മാംഗ്ലൂര്‍ പൊലീസ് വിശദമായ പത്രക്കുറിപ്പ് നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ലഹരി പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും മാനസിക ആസ്വാസ്ഥ്യം നേരിടുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറിയെന്നും അവള്‍ ആശുപത്രിയിലാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസിന്റെ റിപ്പോര്‍ട്ട് ചുവടെ കാണാം.
ഇവിടെ വായിക്കുക:അംഗനവാടി വിദ്യാർത്ഥികൾക്കിടയില്‍ ലഹരി ഉപയോഗം വർദ്ധിച്ചിട്ടില്ല എന്ന് എംബി രാജേഷ് പറഞ്ഞിട്ടില്ല
2023 സെപ്റ്റംബറില്‍ മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ മാംഗ്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യമാണിത്. മെഡിക്കൽ പരിശോധനയിൽ യുവതി മയക്കുമരുന്നു ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു.
(ഈ പോസ്റ്റ് ഞങ്ങളുടെ കന്നഡ ഫാക്ട് ചെക്ക് ടീമാണ് ആദ്യം പരിശോധിച്ചത്. അത് ഇവിടെ കാണാം.)
Our Sources
Report By Daijiworld.com, Dated: September 10, 2023
Report By Mangalorean.com, Dated: September 9, 2023
Report By Etv Bharat, Dated September 10, 2023
Facebook Post By Mangaluru city police, Dated: September 9, 2023
Sabloo Thomas
March 12, 2025
Sabloo Thomas
March 8, 2025
Sabloo Thomas
September 7, 2024