Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മയക്കുമരുന്ന്, ലഹരി മാഫിയ തലവനായ എംഎസ്എഫ് നേതാവ് റിമാൻഡിൽ.
കോതമംഗലം പുതുപ്പാടി എല്‍ദോമാര്‍ ബസേലിയോസ് കോളേജിനു മുന്നില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
“എംഎസ്എഫ് എറണാകുളം ജില്ലാ ജോ: സെക്രട്ടറിയും കഞ്ചാവ്, മയക്കുമരുന്ന് മാഫിയ തലവനുമായ ഉസ്മാൻ തങ്ങൾ റിമാൻഡിൽ. നിലവിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൂടിയാണ് ഉസ്മാൻ തങ്ങൾ,” എന്ന അവകാശവാദത്തോടെ ഒരു കാർഡ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമാണ് മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ എന്ന എംഎസ്എഫ്. കേരളത്തിൽ വർധിച്ച് വരുന്ന ലഹരിക്കേസുകളുടെ പശ്ചാത്തലത്തിൽ ലഹരിയുടെ ഉറവിടത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് എം എസ് എഫ് ₹5000 പാരിതോഷികം നൽകുമെന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പ്രസ്താവനയെ ചേർത്താണ് പ്രചാരണം.
സംസ്ഥാനത്തെ ലഹരി ഉപയോഗവും അതിനെ തുടർന്നുണ്ടാവുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും വാർത്തയാവുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ.
ഇവിടെ വായിക്കുക: മയക്കു മരുന്ന് മാഫിയകള്‍ക്കും റാഗിങ് കൊലപാതകങ്ങള്‍ക്കും വധശിക്ഷ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചോ?
Fact Check/Verification
ഞങ്ങൾ ഈ പോസ്റ്റിലെ വരികൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് 2025 മാര്‍ച്ച് അഞ്ചിന് ഫേസ്ബുക്കിലിട്ട പോസ്റ്റ് കിട്ടി.
കോതമംഗലം പുതുപ്പാടി എല്‍ദോ മാര്‍ ബസേലിയോസ് കോളെജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഉസ്മാൻ തങ്ങൾ അറസ്റ്റിലായത് എന്ന് പോസ്റ്റ് പറയുന്നു. ഉസ്മാൻ തങ്ങളെ കഞ്ചാവ്, ലഹരി മാഫിയ തലവനെന്ന് പറഞ്ഞ് വ്യക്തിഹത്യ നടത്തിയതിന് വിവിധ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഐഡികൾ, വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവയ്ക്കെതിരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എം എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റി നൽകിയ പരാതിയുടെ പകർപ്പും ചേർത്തിട്ടുണ്ട്.
ആ പോസ്റ്റിൽ കോതമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐ ആർ നമ്പറായ 0128 ചേർത്തിട്ടുണ്ട്.
ആ നമ്പർ വെച്ച് പോലീസിന്റെ കേരള പൊലീസിന്റെ തുണ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ, 2025 ജനുവരി 25ന് രജിസ്റ്റർ ചെയ്ത കേസിന്റെ വിശദ വിവരങ്ങൾ കിട്ടി. ഉസ്മാന് തങ്ങള്‍, ഷൗക്കത്തലി, ജസ്വാന്, ഷമീര്‍ സുനില്‍, കമര്‍ പ്ലാമൂടന്‍ എന്നീ അഞ്ച് പേര്‍ക്കെതിരെ അജയ് ദാസ്, അഭിഷേക്, അജയ് പ്രദീപ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഭാരതീയ ന്യായ് സന്ഹിത(BNS) പ്രകാരം 118(2),115(2),118(1),3(5) വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ എം എസ് എഫ് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി ഉസ്മാൻ തങ്ങൾ, ഷൌക്കത്ത് അലി, ജസ്വാൻ, ഷമീർ സുനിൽ, കമർ പ്ലാമൂടൻ എന്നിങ്ങനെ അഞ്ച് പ്രതികൾ ഉണ്ട്.
കോതമംഗലം പുതുപ്പാടി എല്‍ദോ മാര്‍ ബസേലിയോസ് കോളേജിന് മുന്‍വശം ജനുവരി 24ന് രാത്രി പത്തരയോടെ നടന്ന സംഘർഷത്തെ തുടർന്ന്, കമ്പിവടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് പരാതിക്കാരെ മര്‍ദ്ദിക്കുകയും വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഞങ്ങൾ തുടർന്ന്, പികെ നവാസിനെ ബന്ധപ്പെട്ടു. “കോതമംഗലം പുതുപ്പാടി എല്‍ദോ മാര്‍ ബസേലിയോസ് കോളേജിന് മുന്നിൽ നടന്ന സംഘർഷത്തെ തുടർന്നാണ് ഉസ്മാൻ തങ്ങൾ ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. അവർക്ക് ഇന്നലെ (മാർച്ച് 11,2025) ജാമ്യം കിട്ടി. അപവാദ പ്രചരണം നടത്തിയതിന് വിവിധ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഐഡികൾ, വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ എന്നിവയ്ക്കെതിരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എം എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ വായിക്കുക:ആഡംബര ഭക്ഷണം ശീലമാക്കിയ സജി ചെറിയാൻ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം അറിയാം
എംഎസ്എഫ് നേതാവ് ഉസ്മാന് തങ്ങള്‍ അറസ്റ്റിലായത് മയക്കുമരുന്ന് കേസിലല്ല, കോതമംഗലം പുതുപ്പാടി എല്‍ദോമാര്‍ ബസേലിയോസ് കോളേജിനു മുന്നില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook Post by P K Navas on March 5,2025
FIr no 0128, Kothamangalam Police station, at Thuna website
Telephone conversation with P K Navas
Sabloo Thomas
March 11, 2025
Sabloo Thomas
March 8, 2025
Ishwarachandra B G
March 5, 2025