Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻപും പരാതികള്‍ ലഭിച്ചിരുന്നെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
സ്ക്രീൻ ഷോട്ട് എഡിറ്റ് ചെയ്തതാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻപും പരാതികള്‍ ലഭിച്ചിരുന്നെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞതായി ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
“രാഹുലിനെ കുറിച്ച് മുൻപും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്, സ്ത്രീ പീഡകരെ ചുമക്കേണ്ട ബാധ്യത കോൺഗ്രസിനില്ല: കെ സുധാകരൻ,” എന്നെഴുതിയ ഒരു ഓൺലൈൻ മാധ്യമത്തിന്റെ സ്ക്രീൻ ഷോട്ടാണ് പ്രചരിക്കുന്നത്. കെ സുധാകരൻ്റെ ചിത്രവും പോസ്റ്ററിൽ ഉണ്ട്.
“Posted On 2025-04-30 17:17 IST Updated On 2025-04-30 17:17 IST,” എന്നും സ്ക്രീൻഷോട്ടിൽ കാണാം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെയാണ് ഈ പോസ്റ്റുകൾ. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിഷേധിച്ചിരുന്നു.
”ഇതെല്ലാം ആർക്കെതിരെയും പറയാൻ പറ്റുന്ന കാര്യങ്ങളാണ്. പല സ്ത്രീകളുടെയും പേരുകൾ പറയുന്നു. നമ്മൾ എന്തിനാ അതിനെല്ലാം പ്രാധാന്യം നൽകുന്നത്? നിയമവിരുദ്ധമായി അവർക്ക് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിൽ അവർ നിയമപരമായി മുന്നോട്ടു പോകട്ടെ. അതല്ലേ അതിന്റെ മാന്യത. അല്ലാതെ ഓരോ മാസം ഓരോ കാര്യങ്ങളെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ്. വയനാട് കഴിഞ്ഞോ? അതിനു പുറകെയുള്ള വ്യാജ തിരിച്ചറിയൽ കാർഡ് കഴിഞ്ഞോ? നമ്മളോ പാലക്കാട് ജനങ്ങളോ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. ഹു കെയെഴ്സ്? നിങ്ങളും ഇതിന് പ്രാധാന്യം നൽകാൻ പാടില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം,” രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ വായിക്കുക:നിമിഷ പ്രിയയുടെ വധശിക്ഷ ഇതുവരെ റദ്ദാക്കിയിട്ടില്ല
കീവേർഡുകള്‍ ഉപയോഗിച്ച്, ഇത്തരമൊരു പ്രസ്താവന കെ. സുധാകരൻ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. എന്നാൽ അത്തരം ഒരു വാർത്ത ലഭിച്ചില്ല.
തുടർന്ന്, ചിത്രത്തിന്റെ ഒരു റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ കെ സുധാകരന്റെ ഇതേ ചിത്രം ഉൾപ്പെടുന്ന വാർത്ത 2025 ഏപ്രിൽ 30 ന് മാധ്യമം പത്രത്തിന്റെ ഓൺലൈൻ പതിപ്പിൽ പ്രസീദ്ധീകരിച്ചതായി കണ്ടെത്തി. “കെ. സുധാകരന്റെ കൊലവിളി പ്രസംഗത്തിനെതിരെ ബിജെപി; കോൺഗ്രസും സിപിഎമ്മും ബോധപൂര്‍വം പ്രശ്നമുണ്ടാക്കുന്നുവെന്ന് പ്രശാന്ത് ശിവൻ, എസ്പിക്ക് പരാതി നൽകും,” എന്നാണ് തലക്കെട്ട്.
വൈറൽ പോസ്റ്ററിലെ പോലെ, “Posted On 2025-04-30 17:17 IST Updated On 2025-04-30 17:17 IST,” എന്നും ഈ വാർത്തയുടെ മുകളിൽ കാണാം.

“കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പാലക്കാട് നടത്തിയ കൊലവിളി പ്രസംഗത്തിൽ എസ്പിക്ക് പരാതി നൽകുമെന്ന് ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് കോൺഗ്രസും സിപിഎമ്മും ബോധപൂര്‍വം പ്രശ്നമുണ്ടാക്കുന്നുവെന്നും പ്രശാന്ത് ശിവൻ പറഞ്ഞു,” എന്നാണ് ആ വാർത്ത പറയുന്നത്.
“യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പിക്കെതിരെ ഇന്നലെയാണ് അതേ നാണയത്തിൽ കെ സുധാകരൻ മറുപടി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തൊട്ടുന്നവന്റെ കൈവെട്ടുമെന്നാണ് സുധാകരൻ പറഞ്ഞത്,” എന്നും വാർത്ത തുടരുന്നു.
ഈ സ്ക്രീൻ ഷോട്ടിന്റെ നിജസ്ഥിതി അറിയാൻ കെ സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി ജോർജ്ജ് ലോറൻസിനെ വിളിച്ചു. “ഈ പ്രചരണം വ്യാജമാണെന്നും, കെ സുധാകരൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ലെന്നും” അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക:20 കൊല്ലം കഴിയുമ്പോള്‍ കേരളം മുസ്ലീം രാജ്യമാകും എന്ന് വിഎസ് പറഞ്ഞോ?
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുൻപും പരാതികള്‍ ലഭിച്ചിരുന്നെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞതായുള്ള പ്രചരണം നടത്താൻ മാധ്യമം ഓണലൈനിന്റെ എഡിറ്റ് ചെയ്ത സ്ക്രീൻഷോട്ട് ഉപയോഗിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. കെ സുധാകരന് അത്തരം ഒരു പ്രസ്താവന നടത്തിയായിട്ടില്ലെന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
Sources
News report by Madhyamam online on April 30,2025
Conversation with George Lawrence, private secretary to former KPCC chief K Sudhakaran MP
Sabloo Thomas
November 22, 2025
Sabloo Thomas
October 23, 2025
Sabloo Thomas
September 19, 2025