Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപ്പെടാൻ സഹായിക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ.
ദൃശ്യങ്ങൾ 2018 മുതൽ പ്രചാരത്തിലുള്ളത്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപ്പെടാൻ സഹായിക്കുന്ന കശ്മീരിലെ ജനങ്ങളുടെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. തോക്ക് പിടിച്ച ഒരു തീവ്രവാദിയെ രക്ഷപ്പെടാൻ ചിലർ സഹായിക്കുന്നതാണ് ഒൻപത് സെക്കൻഡ് മാത്രം നീളമുള്ള വിഡിയോയിൽ കാണുന്നത്.
“പഹൽഗാമിൽ ആക്രമണത്തിന് ശേഷം തീവ്രവാദികളെ സുരക്ഷിതമായി രക്ഷപ്പെടാൻ കാശ്മീരികൾ സഹായിക്കുന്ന ദൃശ്യം,”എന്നാണ് വീഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന വിവരണം.
ഏപ്രിൽ 22, 2025ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ തുടർന്നുള്ള സാഹചര്യത്തിലാണ് വീഡിയോ.
ഈ പോസ്റ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: പാകിസ്ഥാൻ ആർമിയുടെ വെടിക്കോപ്പ് ഡിപ്പോ തീയിട്ടോ?
വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ,പാട്രിയോട്ടിക് ഇന്ത്യൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഇതേ വീഡിയോ 22 ഫെബ്രുവരി 2019ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്ന സ്ഥലം ഏതെന്നു ആ പോസ്റ്റിൽ പറഞ്ഞിട്ടില്ല.

കശ്മീരിൽ എകെ 47ഏന്തിയ സമാധാനക്കാരെ നിഷ്കളങ്കരായ സാധാരണക്കാർ പിന്തുണയ്ക്കുന്നുവെന്നാണ് പോസ്റ്റ് പറയുന്നത്.
ഈ വീഡിയോ ഇന്ത്യ ടുഡേ അവരുടെ വെബ്സൈറ്റിൽ 14 മെയ് 2018ന് പ്രസിദ്ധീകരിച്ചിരുന്നുവെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
“കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളെ രക്ഷപ്പെടാൻ സഹായിച്ചത് നാട്ടുകാർ,” എന്നാണ് വിഡിയോയുടെ തലക്കെട്ട്.
“പുൽവാമയിൽ നിന്നുള്ള ഒരു കൂട്ടം തീവ്രവാദികളെ സുരക്ഷാ സേനയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന പ്രാദേശിക കശ്മീരികളുടെ ഒരു വീഡിയോ പുറത്തുവന്നു,” എന്ന ആരോപണനവും ഈ വാർത്തയ്ക്കൊപ്പം ഉണ്ട്

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപ്പെടാൻ സഹായിക്കുന്നതിൻ്റെ ദൃശ്യങ്ങൾ എന്ന പേരിലുള്ള വീഡിയോ 2018 മുതൽ സമൂഹ മാധ്യമങ്ങളിലുണ്ട്.
Sources
Facebook Post by The Patriotic Indian on February 22,2019
News report by India Today on May 14,2018
Sabloo Thomas
June 5, 2025
Tanujit Das
May 15, 2025
Sabloo Thomas
April 28, 2025