പാകിസ്ഥാൻ ആർമിയുടെ വെടിക്കോപ്പ് ഡിപ്പോ തീയിട്ടതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വീഡിയോ.
“പാകിസ്ഥാൻ അധിനിവേശ കാശ്മീരിലെ ലീപ താഴ്‌വരയിലെ പാകിസ്ഥാൻ സൈനിക വെടിമരുന്ന് ഡിപ്പോയിൽ അജ്ഞാതൻ തീയിട്ടു,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക:ലാഹോർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തീപിടുത്തത്തിന്റെ വീഡിയോ പഴയത്
Fact Check/Verification
വൈറൽ ക്ലിപ്പിന്റെ കീഫ്രെയിമുകളിൽ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് സെർച്ച് ചെയ്തപ്പോൾ, 2022 മാർച്ച് 20-ന് @ShirazHassan, എന്നയാളുടെ ഒരു എക്സ് പോസ്റ്റിലേക്ക് അത് ഞങ്ങളെ നയിച്ചു. അതേ വീഡിയോയോടൊപ്പമുള്ള പോസ്റ്റിന്റെ വിവരണത്തിൽ, “#സിയാൽകോട്ടിൽ ഒന്നിലധികം സ്ഫോടനങ്ങളുടെ ശബ്ദം കേട്ടു, അവിടെ എന്താണ് സംഭവിക്കുന്നത്, എന്തെങ്കിലും വിവരമുണ്ടോ? അധികാരികളുടെ ഔദ്യോഗിക പ്രസ്താവന ഇതുവരെ ലഭിച്ചിട്ടില്ല. നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്,” എന്ന് പറയുന്നു.

2022 മാർച്ച് 20-ന് The Daily Milap പ്രസിദ്ധീകരിച്ച മറ്റൊരു എക്സ് പോസ്റ്റിൽ ഇതേ വീഡിയോ ഉണ്ടായിരുന്നു. “വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ടിലെ ഒരു സൈനിക താവളത്തിൽ ഒന്നിലധികം സ്ഫോടനങ്ങൾ. പ്രാഥമിക സൂചനകൾ പ്രകാരം അത് ഒരു വെടിമരുന്ന് സംഭരണ മേഖലയാണെന്നാണ്. അവിടെ ഒരു വലിയ തീ ആളിപ്പടരുന്നു. കാരണം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. (ഉറുദുവിൽ നിന്ന് ഗൂഗിൾ വഴി വിവർത്തനം ചെയ്തത്) ,” എന്നാണ് വീഡിയോയുടെ വിവരണം.
ഇത് ഒരു സൂചനയായി എടുത്ത്, ഞങ്ങൾ യുട്യൂബിൽ “സിയാൽകോട്ട്”, “സ്ഫോടനം”, “2022” എന്നീ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞു. അത് വൈറൽ ക്ലിപ്പിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ABP Newsന്റെ 2022 മാർച്ച് 20 ലെ ഒരു റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. “… വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് നഗരത്തിൽ ഒരു വലിയ സ്ഫോടനം പൊട്ടിപ്പുറപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് പ്രദേശത്തിന് സമീപം ബോംബ് സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി പറയപ്പെടുന്നു,” അതിന്റെ വിവരണത്തിൽ പറയുന്നു.

2022 മാർച്ചിൽ സിയാൽകോട്ടിൽ പാകിസ്ഥാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തുള്ള ഒരു വെടിമരുന്ന് ഡിപ്പോയിലാണ് സ്ഫോടനം നടന്നതെന്ന് കരുതപ്പെടുന്നു.
“ഷോർട്ട് സർക്യൂട്ട് മൂലമാണ് സ്ഫോടനം ഉണ്ടായതെന്ന് പാകിസ്ഥാൻ സായുധ സേനയുടെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ഞായറാഴ്ച ഉച്ചകഴിഞ്ഞ് അറിയിച്ചു കൂടാതെ, “ഫലപ്രദവും സമയബന്ധിതവുമായ ഇടപെടൽ കാരണം സ്വത്തിന് നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടായിട്ടില്ലെന്ന് ഐഎസ്പിആർ അറിയിച്ചു. നാശനഷ്ടങ്ങൾ നിയന്ത്രിക്കുകയും തീ അണയ്ക്കുകയും ചെയ്തുവെന്ന് Iഐഎസ്പിആർപറഞ്ഞു,” ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു .
ഇതും ഇതും പോലുള്ള നിരവധി മാധ്യമങ്ങൾ ഇതേ കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനുശേഷം, അതിർത്തി പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ പാകിസ്ഥാൻ പലതവണ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
“ഏപ്രിൽ 27നും 28നും ഇടയിലുള്ള രാത്രിയിൽ, കുപ്വാര, പൂഞ്ച് ജില്ലകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ പാകിസ്ഥാൻ ആർമി പോസ്റ്റുകൾ പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിവച്ചു. ഇന്ത്യൻ സൈന്യം വേഗത്തിലും ഫലപ്രദമായും പ്രതികരിച്ചു,” ആർമി ഉദ്യോഗസ്ഥൻ പറഞ്ഞു. എൽഒസിയിൽ പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിയുതിർത്ത തുടർച്ചയായ നാലാം രാത്രിയാണിത്. വ്യാഴാഴ്ച (ഏപ്രിൽ 24, 2025) രാത്രിയിലും ഏപ്രിൽ 25-26, ഏപ്രിൽ 26-27 തീയതികളിലെ ഇടവേളകളിലും നിയന്ത്രണ രേഖയിലെ (എൽഒസി) വിവിധ ഇന്ത്യൻ പോസ്റ്റുകളിൽ പാകിസ്ഥാൻ സൈന്യം വെടിയുതിർത്തു, ഓരോ തവണയും ഉചിതമായി ഇന്ത്യൻ സൈന്യം പ്രതികരിച്ചു,” ദി ഹിന്ദു റിപ്പോർട്ട് ചെയ്തു

2025 ഏപ്രിൽ 27 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു, “കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും വിപുലമായ അതിർത്തി കടന്നുള്ള അക്രമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇപ്പോൾ അതിർത്തിക്കടുത്തുള്ള കൂടുതൽ പ്രദേശങ്ങളിലേക്ക് ഏറ്റുമുട്ടലുകൾ വ്യാപിച്ചിരിക്കുന്നു. ലീപ വാലി, സമഹ്നി, നീലം തുടങ്ങിയ പ്രദേശങ്ങളിൽ പ്രകോപനങ്ങളെത്തുടർന്ന് തീവ്രമായ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.”
ഇവിടെ വായിക്കുക: മൊസാദിൻ്റെ ഹെഡ് കോട്ടേഴ്സ് കത്തിയമരുന്ന ദൃശ്യമല്ലിത്
Conclusion
പാകിസ്ഥാൻ ആർമിയുടെ വെടിക്കോപ്പ് ഡിപ്പോ തീയിട്ടതായി കാണിക്കുന്ന വീഡിയോ പഴയതാണ് എന്നും അതിന് നിലവിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവുമായി ബന്ധമില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Sources
X Post By @ShirazHassan, Dated March 20, 2022
X Post By The Daily Milap, Dated March 20, 2022
YouTube Video By ABP News, Dated March 20, 2022
Report By India Today, Dated March 20, 2022
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം)