Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: ₹500 രൂപയുടെ പുതിയ നോട്ടിൽ നിന്ന് ചെങ്കോട്ടയുടെ പടം ഒഴിവാക്കി. ഇനി രാമക്ഷേത്രത്തിന്റെ ഫോട്ടോ. ഗാന്ധിജിയുടെ പടത്തിന് പകരം ശ്രീരാമന്റെ പടം.
Fact: ഈ അവകാശവാദം വ്യാജമാണ്. ₹500 നോട്ടിൽ നിന്ന് ചെങ്കോട്ടയുടെ പടം ഒഴിവാക്കി രാമക്ഷേത്രത്തിന്റെ ഫോട്ടോ പതിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. ഗാന്ധിജിയുടെ പടം മാറ്റി ശ്രീരാമന്റെ പടവും കൊടുത്തിട്ടില്ല.
₹500 രൂപയുടെ പുതിയ നോട്ടിൽ ചെങ്കോട്ടയുടെ പടത്തിന്റെ സ്ഥാനത്ത് രാമക്ഷേത്രത്തിന്റെ ഫോട്ടോയും, ഗാന്ധിജിയുടെ പടത്തിന്റെ സ്ഥാനത്ത് ശ്രീരാമന്റെ ഫോട്ടോയും കാണിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ജനുവരി 22 ന് രാം ലല്ലയുടെ പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിൽ പുതുതായി നിർമ്മിച്ച ക്ഷേത്രം ഭക്തർക്കായി തുറക്കുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്.
“റിസർവ് ബാങ്ക് ഇറക്കിയ ₹500യുടെ പുതിയ നോട്ട്, ജയ് ശ്രീറാം,” എന്ന വിവരണത്തോടെയാണ് പടം ഷെയർ ചെയ്യപ്പെടുന്നത്,
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: എംടി വാസുദേവന്‍ നായരെ പിവി അന്‍വര്‍ ആക്ഷേപിച്ചോ?
ഈ വൈറൽ അവകാശവാദത്തെ പറ്റി അന്വേഷിക്കാൻ, ഞങ്ങൾ ആദ്യം ഈ വിവരങ്ങൾ ഗൂഗിളിൽ ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞു.
എന്നാൽ വൈറൽ അവകാശവാദവുമായി ബന്ധപ്പെട്ട ഒരു വാർത്താ റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തിയില്ല. കേന്ദ്ര സർക്കാർ ഇത്രയും വലിയൊരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിനെ പറ്റി ഒരു റിപ്പോർട്ട് പോലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നത് അവിശ്വസനീയമാണ്.
കൂടുതൽ അന്വേഷണത്തിൽ, പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക എക്‌സ് (മുമ്പ് ട്വിറ്റർ) പേജിൽ അത്തരം നടപടികളുമായി ബന്ധപ്പെട്ട ഒരു വിവരവും നൽകിയിട്ടില്ലെന്നും ഞങ്ങൾ കണ്ടെത്തി.
ഞങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും എക്‌സ് അക്കൗണ്ടിലും തിരഞ്ഞു. എന്നാൽ അത്തരം തീരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിലവിൽ ഉപയോഗിക്കുന്ന ₹500 നോട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഞങ്ങൾ തിരഞ്ഞു. വെബ്‌സൈറ്റിലെ Know your notes (നിങ്ങളുടെ നോട്ടുകൾ കുറിച്ച് അറിയുക) എന്ന തലക്കെട്ടിന് കീഴിൽ എല്ലാത്തരം ഇന്ത്യൻ നോട്ടുകളുടെയും പ്രത്യേകതകൾ വിശദീകരിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ₹500 നോട്ടിനെ ക്കുറിച്ച് നൽകിയ വിവരങ്ങളിൽ നിന്നും, പുതിയ ₹500 നോട്ടിന്റെ വലുപ്പം 66mm x 150mm ആണെന്ന് ഞങ്ങൾ കണ്ടെത്തി. ഈ നോട്ടുകൾക്ക് നേർത്ത ചാര നിറമാണ്. നോട്ടിന്റെ മുൻവശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. ഈ നോട്ടിന്റെ പ്രധാന ആശയം ഇന്ത്യൻ പൈതൃക സൈറ്റായായ ചെങ്കോട്ടയാണ്.
ഇവിടെ വായിക്കുക: Fact Check: രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കേരളത്തിൽ വൈദ്യുതി തടസ്സമില്ല
ഞങ്ങളുടെ അന്വേഷണത്തിൽ, ₹500 രൂപയുടെ പുതിയ നോട്ടിൽ ചെങ്കോട്ടയുടെ പടത്തിന്റെ സ്ഥാനത്ത് രാമക്ഷേത്രത്തിന്റെ ഫോട്ടോയും, ഗാന്ധിജിയുടെ പടത്തിന്റെ സ്ഥാനത്ത് ശ്രീരാമന്റെ ഫോട്ടോയും ഉൾപ്പെടുത്താൻ തീരുമാനമെടുത്തിട്ടില്ലെന്ന നിഗമനത്തിലെത്തി. വൈറലായ പോസ്റ്റ് വ്യാജമാണ് എന്ന് ഇതിൽ നിന്നും വ്യക്തമായി.
ഇവിടെ വായിക്കുക: Fact Check: പ്രാൺ പ്രതിഷ്ഠയ്ക്ക് അയോധ്യയിൽ 108 യജ്ഞകുണ്ഡങ്ങൾ ഒരുക്കിയിട്ടുണ്ടോ?
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ്. അത് ഇവിടെ വായിക്കാം.)
Sources
Information given on the official website of RBI.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
March 1, 2025
Sabloo Thomas
November 19, 2024
Vasudha Beri
July 9, 2024