Fact Check
ഗാന്ധിജിയുടെ കുടീരത്തിൽ ആരോ സമർപ്പിച്ച കാശ് രാഹുൽ ഗാന്ധി മോഷ്ടിച്ചുവെന്ന് പ്രചരണം വ്യാജം
Claim
ഗാന്ധിജിയുടെ കുടീരത്തിൽ ആരോ സമർപ്പിച്ച കാശ് ആരും കാണാതെ അടിച്ചു മാറ്റുന്ന രാഹുൽ ഗാന്ധി.

ഇവിടെ വായിക്കുക:ജ്യോതി മൽഹോത്ര ബിജെപി ചിഹ്നം ഉള്ള തൊപ്പി ധരിച്ച ഫോട്ടോ എഐ സൃഷ്ടി
Fact
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. ശേഷം ഒരു കീ ഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ @INCUttarakhand അവരുടെ എക്സ് ഹാൻഡിലിൽ മെയ് 21, 2025ൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കിട്ടി.

“ഇപ്പോൾ @രാഹുൽഗാന്ധി#രാജീവ്_ഗാന്ധിജിയുടെ സ്മരണയ്ക്കായി സമാധിയിൽ നിന്ന് ശേഖരിച്ച ഒരു പുഷ്പം ഒരുപാട് പറഞ്ഞിട്ടുണ്ട്,” എന്നാണ് ഹിന്ദിയിൽ ഉള്ള പോസ്റ്റിന്റെ മലയാള പരിഭാഷ.
തുടർന്നുള്ള തിരച്ചിൽ, @ZeeBiharJharkhand അവരുടെ യൂട്യൂബിൽ മെയ് 21, 2025ൽ ഷെയർ ചെയ്ത ഷോട്സ് കിട്ടി. അതിലെ ഹിന്ദി വിവരണം പറയുന്നത്, “രാഹുൽ ഗാന്ധി പിതാവിന്റെ ശവകുടീരത്തിൽ നിന്ന് പൂക്കൾ പെറുക്കിയെടുത്തു. രാജീവ് ഗാന്ധി ചരമവാർഷികം,” എന്നാണ്.

@NewsTak എന്ന യൂട്യൂബ് ചാനലിൽ മെയ് 21, 2025ൽ ഷെയർ ചെയ്ത കുറച്ച് ദൈർഘ്യമുള്ള ഒരു വീഡിയോ കിട്ടി. അതിൽ രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയുടെ ചരമ ദിനത്തിൽ പുഷ്പങ്ങൾ സമാധിയിൽ അർപ്പിക്കുന്നതും അതിൽ നിന്നും ഒരു പൂവ് എടുത്ത് അദ്ദേഹത്തിന്റെ പാന്റിന്റെ പുറകിലെ പോക്കറ്റിൽ വെക്കുന്നതും കാണാം.
ഹിന്ദിയിലുള്ള ഓഡിയോയുടെ പ്രധാന ഭാഗത്തിന്റെ വിവർത്തനം ഇങ്ങനെയാണ്: “സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത്, ഈ അച്ഛനും മകനും മറ്റാരുമല്ല, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമാണ്. വാസ്തവത്തിൽ, ഇന്ന് രാജീവ് ഗാന്ധിയുടെ ചരമവാർഷികമാണ്, ഈ ചരമവാർഷികത്തോടനുബന്ധിച്ച്, രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ സ്മാരകത്തിൽ എത്തി. അദ്ദേഹത്തെ ആദരിക്കാനും, അഭിവാദ്യം ചെയ്യാനും, ഓർമ്മിക്കാനും. ഈ സമയത്ത്,രാഹുൽ ഗാന്ധി തന്റെ പിതാവിന്റെ ശവകുടീരത്തിൽ അർപ്പിച്ച പൂക്കൾ എടുത്ത് പോക്കറ്റിൽ സൂക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുന്നു. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത് രാഹുല്‍ ഗാന്ധി തന്റെ പിതാവിന്റെ ശവകുടീരത്തില്‍ നിന്ന് പൂക്കള്‍ മോഷ്ടിച്ചു എന്നാണ്. എന്നാൽ ചിലർ ഇതിനെ മകനും അച്ഛനും തമ്മിലുള്ള വൈകാരിക ബന്ധമെന്ന് വിളിക്കുന്നു.”
ഇതിൽ നിന്നും മെയ് 21നു രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയ്ക്ക് ചരമവാർഷികത്തോടനുബന്ധിച്ച് ചരമോപചാരം അർപ്പിക്കുന്ന വിഡിയോയാണിതെന്ന് വ്യക്തം. അതിൽ നിന്നും തന്നെ രാജീവ് ഗാന്ധി ഗാന്ധിജിയുടെ കുടീരത്തിൽ ആരോ സമർപ്പിച്ച കാശ് മോഷ്ടിക്കുന്നുവെന്ന് പ്രചരണം വിജയമാണെന്ന് വ്യക്തമാണ്.

Sources
X Post by @INCUttarakhand on May 21,2025
YouTube by @ZeeBiharJharkhand on May 21,2025
YouTube by @NewsTak on May 21,2025