Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 22-ാം വാര്‍ഡിലേക്ക് എല്‍ഡിഎഫ് പാനലില്‍ മത്സരിക്കാന്‍ ഇതരസംസ്ഥാന തൊഴിലാളി.
ഈ അവകാശവാദം പൂർണ്ണമായും വ്യാജമാണ്. പള്ളിക്കര ഗ്രാമ പഞ്ചായത്ത് 22-ാം വാർഡിൽ എല്‍ഡിഎഫ് പാനലില്‍ മത്സരിക്കുന്നത് മലയാളിയായ അമ്മാനത്ത് പള്ളിപ്പുഴ ആണെന്നും, അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി ആണ് മത്സരിക്കുന്നതെന്നും ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ് വ്യക്തമാക്കുന്നു
പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ ഇതരസംസ്ഥാന തൊഴിലാളി പശ്ചിമ ബംഗാൾ സ്വദേശിയായ മുര്‍ഷിദ് ആലം മേസൻ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. സിപിഎം ചിഹ്നമായ അരിവാൾ ചുറ്റിക്ക നക്ഷത്രവും പോസ്റ്ററിൽ കാണാം.
പോസ്റ്ററിൽ “മുര്‍ഷിദ് ആലം മേസൻ – എല്‍ഡിഎഫ് സ്ഥാനാർത്ഥി, വാർഡ് 22, വെസ്റ്റ് ബംഗാൾ ” എന്നാണു എഴുതിയിരിക്കുന്നത്.
Claim Post: Facebook Post

ഇവിടെ വായിക്കുക:മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്കരികിൽ വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ 2018ലേത്
ഞങ്ങൾ ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ് പരിശോധിച്ചപ്പോൾ:
അതിനാൽ, വൈറൽ പോസ്റ്ററിലെ പേര്, ചിത്രം, ചിഹ്നം — എല്ലാം വ്യാജം.
https://sec.kerala.gov.in/election/candidate/viewCandidate

പ്രാദേശിക ഫേസ്ബുക്ക് ഉപയോക്താക്കൾ പങ്കുവച്ച യഥാർത്ഥ എല്‍ഡിഎഫ് സ്ഥാനാർത്ഥി പട്ടികയും ഞങ്ങൾ പരിശോധിച്ചു.
സുധാകരൻ പള്ളിക്കര പങ്കുവച്ച നവംബർ 24,2025ലെ പോസ്റ്റിൽ നിന്ന് യഥാർത്ഥ പോസ്റ്ററും ലഭിച്ചു.
പള്ളിപ്പുഴ വാർഡിലെ സ്ഥാനാർഥിയുടെ പേര് അമ്മാനത്ത് പള്ളിപ്പുഴ എന്നാണെന്ന് പോസ്റ്ററും പറയുന്നു.
Sudhakaran Pallikkara – November 24, 2025 Post

അമ്മാനത്ത് അബ്ദുള്ളയുമായി ഞങ്ങൾ സംസാരിച്ചു.അദ്ദേഹം വ്യക്തമാക്കിയ കാര്യങ്ങൾ താഴെ കൊടുക്കുന്നു:
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒരു ഇതരസംസ്ഥാന തൊഴിലാളി മറ്റെവിടെയെങ്കിലും മത്സരിക്കുന്നുണ്ടോഎന്ന് സ്വതന്ത്രമായി പരിശോധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.
പള്ളിക്കര ഗ്രാമപഞ്ചായത്ത് 22-ാം വാർഡിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി ഇതരസംസ്ഥാന തൊഴിലാളി മത്സരിക്കുന്നുവെന്ന അവകാശവാദം അസത്യമാണ്.
യഥാർത്ഥ സ്ഥാനാർത്ഥി സ്വദേശിയായ അമ്മാനത്ത് അബ്ദുള്ള എന്ന അമ്മാനത്ത് പള്ളിപ്പുഴ ആണെന്നും, അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നതെന്നും തെളിഞ്ഞിരിക്കുന്നു.
വൈറൽ പോസ്റ്റർ കൃത്രിമമായി നിർമ്മിച്ച വ്യാജപ്രചരണമാണ്.
ഇവിടെ വായിക്കുക:എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് ജിഫ്രി തങ്ങളല്ല എന്ന് അരീക്കോട് ലീഗ് സ്ഥാനാർത്ഥി പറഞ്ഞതായുള്ള 24 ന്യൂസിന്റെ കാർഡ് വ്യാജം
FAQs
1. പള്ളിക്കര വാർഡ് 22-ൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി ആരാണ്?
ഇലക്ഷൻ കമ്മീഷൻ പ്രകാരം, സ്ഥാനാർത്ഥി അമ്മാനത്ത് പള്ളിപ്പുഴ ആണ്. അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
2. സോഷ്യൽ മീഡിയയിൽ പ്രചരിച്ച മുര്‍ഷിദ് ആലം മേസന്റെ പോസ്റ്റർ വിശ്വാസ്യതയുള്ളതാണോ?
അല്ല. അത് വ്യാജ പോസ്റ്ററാണ്.
3. സ്ഥാനാർത്ഥിയുടെ ചിഹ്നം എന്താണ്?
സ്ഥാനാർത്ഥിയുടെ ചിഹ്നം കാർ ആണ്.
4.പള്ളിക്കര 22-ാം വാർഡ് പള്ളിപ്പുഴയാണോ?
അതെ. ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ് പ്രകാരം വാർഡിന്റെ പേരാണ് പള്ളിപ്പുഴ.
5. സ്ഥാനാർത്ഥി സ്വദേശിയാണോ”
അതെ. അമ്മാനത്ത് പള്ളിപ്പുഴ മലയാളിയാണ്. ഇതരസംസ്ഥാന തൊഴിലാളിയല്ല.
Sources
Election Commission of Kerala website
Facebook Post – Sudhakaran Pallikkara – November 24, 2025
Telephone conversation with Ammanath Pallippuzha
Sabloo Thomas
November 20, 2025
Sabloo Thomas
October 25, 2025
Sabloo Thomas
September 22, 2025