Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മുഖം മുഴുവനായി മൂടുന്ന ബുർഖ ധരിച്ച വേങ്ങരയിലെ വാർഡ് 12ൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ.
പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. വേങ്ങര വാർഡ് 12-ലെ യഥാർത്ഥ യുഡിഎഫ് സ്ഥാനാർഥി ആ പോസ്റ്ററിൽ കാണുന്നയാൾ അല്ല.യഥാർത്ഥ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ മുഖം മൂടുന്ന പർദ്ദ ധരിച്ച പടമില്ല.
മുഖം മുഴുവനായി മൂടുന്ന ബുർഖ ധരിച്ച ഒരു സ്ത്രീയുടെ ചിത്രം, മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 12-ലെ യുഡിഎഫ് സ്ഥാനാർഥി എസ്പി ഫാത്തിമ നസീറിനുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പോസ്റ്റർ എന്ന പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
“യുവത്വത്തിന്റെ പൊൻതൂവൽ, വേങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 12 യുഡിഎഫ് സ്ഥാനാർത്ഥി എസ്പി ഫാത്തിമ നസീറിനെ വിജയിപ്പിക്കുക” എന്നാണ് പോസ്റ്ററിൽ.എഴുതിയിരിക്കുന്നത്. പോസ്റ്ററിൽ യുഡിഎഫ് ഘടക കക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഔദ്യോഗിക അടയാളമായ ഏണി ഉപയോഗിച്ചിരിക്കുന്നു.
Claim Post: https://www.facebook.com/groups/600156093727867/posts/2197580957318698
ഇവിടെ വായിക്കുക:ജനന രജിസ്ട്രേഷനു 2026 ഏപ്രിൽ 27 വരെ മാത്രമേ സമയം ഉള്ളുവെന്ന വാദം വ്യാജം
ഞങ്ങൾ ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ് പരിശോധിച്ചു. ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റനുസരിച്ച്, മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 12 (സൗദി നഗർ) യുഡിഎഫ് സ്ഥാനാർത്ഥി എൻടി മൈമൂന (Indian Union Muslim League) ആണ്. അവരുടെ അടയാളം ലീഗിന്റെ ഔദ്യോഗിക ചിഹ്നമായ ഏണിയാണ്.
സ്രോതസ്: https://sec.kerala.gov.in/election/candidate/viewCandidate

വേങ്ങര പഞ്ചായത്തിലെ അഞ്ചാട്ടുകുണ്ട് വാർഡിലെ സിറ്റിംഗ് മെമ്പറാണ് എൻടി മൈമൂന എന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റ് പറയുന്നു.
സ്രോതസ്:https://lsgkerala.gov.in/ml/lbelection/electdmemberdet/2020/962
മാതൃഭൂമി പത്രം (നവംബർ 25, 2025) പ്രസിദ്ധീകരിച്ച സ്ഥാനാർത്ഥി ലിസ്റ്റിലും വാർഡ് 12-ലെ UDF സ്ഥാനാർത്ഥി എൻടി മൈമൂന തന്നെയാണ്.
സ്രോതസ്:https://newspaper.mathrubhumi.com/malappuram/news/news-1.11076656

വേങ്ങര പഞ്ചായത്ത് യുഡിഎഫ് പ്രവർത്തകനായ ഇംതിയാസ് ഹൈദർ ഡിസംബർ 2, 2025-ന് ഷെയർ ചെയ്ത പോസ്റ്ററിൽ, 24 വാർഡുകളിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾ ഉണ്ട് ആ ലിസ്റ്റിൽ ഫാത്തിമ നസീർ എന്ന പേരിൽ ഒരു സ്ഥാനാർഥിയും ഇല്ല.
സ്രോതസ്: https://www.facebook.com/photo?fbid=32535491229427902&set=a.121334774603634

പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിസ്റ്റിലുള്ള “ഫാത്തിമ” എന്ന പേരുള്ള സ്ഥാനാർത്ഥികൾ:
ഇവരിൽ ഒരാളും വാർഡ് 12-ൽ മത്സരിക്കുന്നില്ല.
“പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ്. അതിന് മുസ്ലിം ലീഗുമായി ബന്ധമില്ല,” ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വാർഡ് 12ലെ യുഡിഎഫ് സ്ഥാനാർഥി മൈമുന പറഞ്ഞു,
“വേങ്ങര പഞ്ചായത്തിലെ അഞ്ചാട്ടുകുണ്ട് വാർഡിലെ സിറ്റിംഗ് മെമ്പറാണ് ഞാൻ.ഇപ്പോൾ വാർഡ് 12ൽ (സൗദി നഗർ) നിന്നും മത്സരിക്കുന്നു,” മൈമുന കൂട്ടിച്ചേർത്തു.
വേങ്ങര സ്വദേശിയായ ഹസീബ് വേങ്ങര പറഞ്ഞത്:
“ഫോട്ടോയിൽ കാണുന്ന സ്ത്രീ 12-ാം വാർഡിലെ സ്ഥാനാർത്ഥിയാണെന്ന് തെറ്റായി പ്രചരിപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അവിടെ മത്സരിക്കുന്നത് ശ്രീമതി N.T. മൈമൂനയാണ്. പൂർണമായി മൂടിയ ബുർഖയിൽ ലീഗ് വനിത സ്ഥാനാർത്ഥിയുടെ പോസ്റ്റർ പഞ്ചായത്തിനില്ല.”
വൈറലായ മുഖം മുഴുവനായി മൂടുന്ന ബുർഖ ധരിച്ച സ്ത്രീയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ വ്യാജമാണ്. വേങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 12-ലെ യഥാർത്ഥ യുഡിഎഫ് സ്ഥാനാർത്ഥി എൻ.ടി. മൈമൂനയാണ്.
ഇവിടെ വായിക്കുക:ശ്രീലങ്കയിലെ ഡിറ്റ്വാ ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങളെന്ന് പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്
FAQ
1. വേങ്ങര വാർഡ് 12-ലെ യഥാർത്ഥ യുഡിഎഫ് സ്ഥാനാർഥി ആര്?
എൻടി മൈമൂന (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) ആണ് ഔദ്യോഗിക സ്ഥാനാർത്ഥി.
2. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റർ യഥാർത്ഥമാണോ?
അല്ല. അത് കൃത്രിമമായി സൃഷ്ടിച്ച വ്യാജ പോസ്റ്ററാണ്.
3. ഫാത്തിമ നസീർ എന്ന പേരിൽ ആരെങ്കിലും വാർഡ് 12-ൽ മത്സരിക്കുന്നുണ്ടോ?
ഇല്ല. ആ പേരിൽ ആരും യുഡിഎഫ് സ്ഥാനാർത്ഥിയല്ല.
4. പോസ്റ്ററിലെ പാർട്ടി അടയാളം ലീഗിന്റെതാണോ?
അതെ, പക്ഷേ അത് ദുരുപയോഗം ചെയ്തതാണ്. യഥാർത്ഥ സ്ഥാനാർത്ഥിയുമായി അതിന് ബന്ധമില്ല.
5. വ്യാജപ്രചാരണം സ്ഥിരീകരിക്കാൻ ഞങ്ങൾ എന്താണ് പരിശോധിച്ചത്?
ഇലക്ഷൻ കമ്മീഷൻ രേഖകൾ, തദ്ദേശ വകുപ്പിന്റെ ഡാറ്റ, വാർത്താ റിപ്പോർട്ടുകൾ, യുഡിഎഫ് സ്ഥാനാർത്ഥി ലിസ്റ്റ് എന്നിവ.
Sources
State Election Commission, Kerala – Candidate List (2025)
Local Self Government Department (LSGD) website, Govt. of Kerala
Mathrubhumi Website- News Report (25 Nov 2025)
Facebook Post by Imthiyas Haidar on ( 2 Dec 2025)
Telephonic conversation with N.T. Mymoona
Telephonic conversation with Haseeb Vengara
Sabloo Thomas
November 29, 2025
Sabloo Thomas
October 25, 2025
Sabloo Thomas
October 24, 2025