Authors
Claim
ഇസ്‌കോൺ അംഗങ്ങൾ ഇപ്പോൾ ബംഗ്ലാദേശിലെ പ്രളയബാധിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിൻ്റെ വീഡിയോ.
Fact
2022-ൽ നിന്നുള്ള വീഡിയോ. ഇസ്‌കോൺ അംഗങ്ങളുടെ സമീപകാല ദുരിതാശ്വാസ പ്രവർത്തനങ്ങളല്ല കാണിക്കുന്നത്.
ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും നടന്ന സമീപകാല രാഷ്ട്രീയ അശാന്തിക്കിടയിൽ ബംഗ്ലാദേശിൽ വെള്ളപ്പൊക്കം നാശം വിതച്ചപ്പോൾ, ഇസ്‌കോൺ ഭക്തർ പ്രളയബാധിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്.
ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിനെ തുടർന്നുണ്ടായ അശാന്തിക്കിടയിൽ മെഹർപൂരിലെ ഇസ്‌കോൺ ക്ഷേത്രം ആക്രമിക്കപ്പെട്ടതായി ആരോപണം ഉണ്ട്.
“ഒരാഴ്ചമുമ്പ് ബംഗ്ലാദേശിലെ ഇസ്‌കോൺ ക്ഷേത്രത്തിന് ഇസ്ലാമിസ്റ്റുകൾ തീയിട്ടിരുന്നു. പ്രളയം കാരണം ബംഗ്ലാദേശിൻ്റെ സ്ഥിതി മോശമായപ്പോൾ, ഇസ്‌കോൺ ക്ഷേത്ര സേവകർ അതേ ഇസ്ലാമിസ്റ്റുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നു,” എന്ന വിവരണത്തോടെ നിരവധി പേര് സമൂഹ മാധ്യമങ്ങളിൽ , വീഡിയോ ഷെയർ ചെയ്യുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: കുട്ടികളെ മർദ്ദിക്കുന്ന അദ്ധ്യാപകന്റെ വീഡിയോ ഇന്ത്യയിൽ നിന്നല്ല
Fact Check/Verification
X -ൽ “ഇസ്‌കോൺ ക്ഷേത്രം”, “പ്രളയം”, “ബംഗ്ലാദേശ്” എന്നി വാക്കുകൾ ഉപയോഗിച്ച് ഇംഗ്ലീഷിൽ ഒരു കീവേഡ് സേർച്ച് നടത്തി.
അപ്പോൾ, 2022 ജൂൺ 21-ന് @_Agnijwala_ എന്ന ഉപയോക്താവിൻ്റെ ഒരു പോസ്റ്റ് ലഭിച്ചു. വൈറൽ ഫൂട്ടേജിന് സമാനമായ ഒരു വീഡിയോ കിട്ടി, “ബംഗ്ലാദേശ് 122 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. സിൽഹെത്, സുനംഗഞ്ച് ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കനത്ത വെള്ളപ്പൊക്കത്തിനിടയിൽ, ഇസ്‌കോൺ ദുരിതാശ്വാസം നൽകുന്നു, നന്ദികെട്ട സമൂഹത്തെ സേവിക്കുന്നു…(sic)”
വീഡിയോയുടെ ടെക്‌സ്‌റ്റ് ഓവർലേ ഇപ്രകാരം പറയുന്നു, “ഇസ്‌കോൺ സിൽഹറ്റ്, വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലേക്കുള്ള ഭക്ഷണ വിതരണം” എന്നായിരുന്നു.
2022ലെ X വീഡിയോയുമായി വൈറൽ ഫൂട്ടേജിൻ്റെ കീഫ്രെയിമുകൾ താരതമ്യം ചെയ്യുമ്പോൾ, ഞങ്ങൾ നിരവധി സമാനതകൾ കണ്ടെത്തി.
ഇത് ഒരു സൂചന എടുത്ത്, ഞങ്ങൾ Google ൽ ബംഗാളി ഭാഷയിൽ “ISKCON Sylhet,” “flood”, ” food” എന്നീ കീവേഡുകൾ സേർച്ച് ചെയ്തു. അത് ഞങ്ങളെ ഇസ്‌കോൺ യൂത്ത് ഫോറത്തിൻ്റെ ഫേസ്ബുക്ക് പേജായ Sylhet ( @iyfsyl) ലേക്ക് നയിച്ചു. ഞങ്ങൾ പ്രൊഫൈൽ പരിശോധിച്ചു, 2022 ജൂൺ 20-ന് പോസ്റ്റ് ചെയ്ത വൈറൽ വീഡിയോ കണ്ടെത്തി.
പ്രളയബാധിതർക്കായി ഇസ്‌കോൺ അംഗങ്ങൾ നടത്തുന്ന ഇത്തരം ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാണിക്കുന്ന 2022 ജൂണിലെ ഒന്നിലധികം ഞങ്ങൾ കണ്ടെത്തി. അത്തരം പോസ്റ്റുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
കൂടാതെ, ഒന്നിലധികം ഫേസ്ബുക്ക് ഉപയോക്താക്കൾ 2022 ജൂണിൽ വൈറലായ ഫൂട്ടേജ് പോസ്റ്റ് ചെയ്തു. അത്തരം പോസ്റ്റുകൾ ഇവിടെയും, ഇവിടെയും, ഇവിടെയും കാണാം.
ഇവിടെ വായിക്കുക:Fact Check: രശ്മി നായര്‍ സംവിധായകൻ രഞ്ജിത്തിനെ ലൈംഗിക ആരോപണ കേസിൽ പിന്തുണച്ചോ?
Conclusion
ബംഗ്ലാദേശിലെ വെള്ളപ്പൊക്ക ബാധിതർക്ക് ഇസ്‌കോൺ അംഗങ്ങൾ ഭക്ഷണം വിതരണം ചെയ്യുന്ന ഒരു പഴയ വീഡിയോ ഇപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഷെയർ ചെയ്യപ്പെട്ടുന്നുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: Missing Context
Sources
X Post By @_Agnijwala_, Dated June 21, 2022
Facebook Post By @iyfsyl, Dated June 20, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.