Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
നിർഭയ കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് പിന്നീട് വിട്ടയച്ച പ്രതി മുഹമ്മദ് അഫ്രോസിന്റെ ഫോട്ടോ.
Fact
തൂക്കിലേറ്റപ്പെട്ട പ്രതി വിനയ് ശര്‍മ്മയാണ് ഫോട്ടോയിൽ.
നിർഭയ കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് പിന്നീട് വിട്ടയച്ച പ്രതി മുഹമ്മദ് അഫ്രോസിന്റേത് എന്ന് അവകാശപ്പെട്ട് ഒരാളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആ ദീർഘമായ പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: “പ്രായപൂർത്തിയാവാത്തത് കൊണ്ട് കോടതി വെറുതെ വിട്ട നിര്‍ഭയ കേസ് പ്രതി ഇവനാണ്, പേര് മുഹമ്മദ് അഫ്രോസ്. കുട്ടി കുറ്റവാളി എന്നു പ്രഖ്യാപിച്ചു ജുവനൈൽ കോടതിയിൽ എത്തിച്ചു. ജുവനൈൽ നിയമ പ്രകാരം ഇവന് കിട്ടിയത് വെറും 3 വർഷം തടവ് ശിക്ഷ മാത്രം ലഭിച്ച ശേഷം ഇപ്പോൾ മറ്റൊരു പേരിൽ മറ്റൊരു മേൽവിലാസത്തിൽ സൗത്ത് ഇന്ത്യയിൽ എവിടെയോ ഒരു ഹോട്ടലിൽ പാചകക്കാരനായിട്ട് അജ്ഞാതനായി ജീവിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.
“സൗത്ത് ഇന്ത്യ എന്നു പറയുമ്പോൾ ചില ദേശീയ മാധ്യമങ്ങൾ ഇവൻ നമ്മുടെ കേരളത്തിലാണ് ഇപ്പോൾ ഉള്ളത് എന്നു സംശയം പ്രകടിപ്പിക്കുന്നുണ്ട്,” എന്നും പോസ്റ്റ് പറയുന്നു.
“പരമാവധി ഇവന്റെ ഈ ഫോട്ടോയും മറ്റു വിവരങ്ങളും ഷെയർ ചെയ്യുക. ഇനിയൊരിക്കലും മറ്റൊരു പെൺകുട്ടിക്കും ഇതുപോലോരു അനുഭവം ഉണ്ടാകാതിരിക്കട്ടെ,” എന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു.
കൊൽക്കത്തയിലെ ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടർ ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷം കൊല ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഈ പ്രചരണം.
രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസാണ് 2012ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസ്. 23കാരിയായ പാരാമെഡിക്കല്‍ വിദ്യാർത്ഥിനിയെ ഓടുന്ന ബസിനുള്ളില്‍ വച്ച് ക്രൂരമായി മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്– രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശർമ്മ, അക്ഷയ് ഥാക്കൂർ എന്നിവരാണ് ഉണ്ടായിരുന്നത് .
കുറ്റകൃത്യം നടന്നശേഷം ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2020 മാര്‍ച്ച് 20 വെളുപ്പിന് 5:30 ന് നാലു പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുകയുണ്ടായി. റാം സിംഗ് അതിനു മുമ്പ് തന്നെ ജയിയില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തി ആകാത്ത പ്രതിയെ മൂന്നു വര്‍ഷത്തെ തടവിന് ശേഷം വിട്ടയച്ചു. അയാളുടെ പേര് നിയമപരമായ കാരണങ്ങളാൽ പുറത്ത് വിട്ടിരുന്നില്ല.
ഇവിടെ വായിക്കുക: Fact Check: ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നതിന് അനുവദിച്ച തുകയാണ് ₹10,000
ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, ചിത്രത്തില്‍ കാണുന്നത് പ്രായപൂർത്തിയാവാത്തപ്രതിയല്ല എന്ന് മനസ്സിലായി. വിനയ് ശര്‍മ്മ എന്ന ഈ പ്രതി തൂക്കിലേറ്റപ്പെട്ടിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന ചിത്രം ഇയാളുടേതാണ് എന്ന് 2015 ഡിസംബർ 11 ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായി.
2020 ഫെബ്രുവരി 23ലെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിലെ റിപ്പോർട്ടിനൊപ്പമുള്ള ഫോട്ടോയിലും ഇയാൾ വിനയ് ശർമ്മ എന്നാണ് പറയുന്നത്.
2020 ഫെബ്രുവരി 14ലെ റിപ്പോർട്ടിൽ ന്യൂസ് 18 ഹിന്ദിയും ഫോട്ടോയിൽ ഉള്ളത് വിനയ് ശർമ്മയാണെന്ന് വ്യക്തമാക്കുന്നുണ്ട്.
എന്നാൽ പോസ്റ്റിൽ അവകാശപ്പെടുന്നത് പോലെ ജുവനൈൽ നിയമ പ്രകാരം 3 വർഷം തടവ് ശിക്ഷയ്ക്ക് ശേഷം പ്രായപൂർത്തിയാവാത്ത പ്രതിയെ ഒരു എൻജിഒ ദത്ത് എടുത്ത് അയാൾ ദക്ഷിണേന്ത്യയിൽ ഒരു ഹോട്ടലിൽ പാചകക്കാരനായിട്ട് ജീവിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.
ഇവിടെ വായിക്കുക: Fact Check: രാഹുൽ ഗാന്ധി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രമല്ലിത്
നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ചിത്രം എന്ന രീതിയില്‍ കൊടുത്തിരിക്കുന്നത് തൂക്കിലേറ്റപ്പെട്ട പ്രതി വിനയ് ശര്‍മയുടെ ചിത്രമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക: Fact Check: ലൂസിഫർ സെറ്റിൽ ഉണ്ടായ ലൈംഗിക ആക്രമണത്തെ കുറിച്ചല്ല മാളവിക ശ്രീനാഥ് പറഞ്ഞത്
Sources
News Report by Hindustan Times on December 11,20215
News Report by New Indian Express on February 23, 2020
News Report by New 18 Hindi on February 14, 2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
June 24, 2025
Sabloo Thomas
March 17, 2025
Sabloo Thomas
February 18, 2025