Claim
“സ്കൂൾ ഓണാവധി വെട്ടിക്കുറയ്ക്കാൻ നീക്കം വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശത്തിന് പിന്തുണയുമായി സമസ്ത,” എന്ന പേരിൽ ജനം ടിവിയുടെ ന്യൂസ്‌കാർഡ്.

ഇവിടെ വായിക്കുക:ബീഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെയുടെ കാർ ജനങ്ങൾ ആക്രമിച്ചത് വോട്ട് ചോരി വിവാദവുമായി ബന്ധപ്പെട്ടല്ല
Fact
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ഓഗസ്റ്റ് 26,2025ലെ വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റ് കണ്ടു
“ജനം ടി വി വാർത്ത വാസ്തവ വിരുദ്ധം..ഓണാവധി വെട്ടിക്കുറയ്ക്കാൻ ഒരു നീക്കവുമില്ല.. പണിയെടുത്ത് ജീവിച്ചൂടെ…!!,” എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ് പറയുന്നത്.

“സ്കൂൾ ഓണാവധി വെട്ടിച്ചുരുക്കുന്നു എന്ന പ്രചാരണം വ്യാജം,” എന്ന തലക്കെട്ടിൽ ഓഗസ്റ്റ് 26,2025 സംസ്‌ഥാന സർക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗമായ പിആർഡി ഫാക്ട് ചെക്ക് അവരുടെ വെബ്‌സൈറ്റിൽ കൊടുത്ത കുറിപ്പും ഞങ്ങൾക്ക് കിട്ടി.
“ഓണാവധി വെട്ടിച്ചുരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ല. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു,” കുറിപ്പ് പറയുന്നു.
“അതിനാൽ, ഔദ്യോഗിക വിവരങ്ങൾക്കായി സർക്കാർ വെബ്‌സൈറ്റുകളും മറ്റ് ആധികാരിക സ്രോതസ്സുകളും മാത്രം ആശ്രയിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു,” കുറിപ്പ് കൂട്ടിച്ചേർക്കുന്നു.
ഇതിൽ നിന്നെല്ലാം സ്‌കൂൾ ഓണാവധി വെട്ടിചുരുക്കാൻ ശ്രമം നടക്കുന്നു എന്ന വാർത്ത തെറ്റാണ് എന്ന് ബോധ്യം വരുന്നു.

ഇവിടെ വായിക്കുക: ബിഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിലെ ആൾകൂട്ടമല്ലിത്
Sources
Facebook Post by C Sivankutty on August 29,2025
Note in PRD Fact Check websiite on August 29,2025