Thursday, April 24, 2025

Fact Check

Fact Check: എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ച നടന്നോ?

banner_image

Claim
എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ച.
 
Fact
2022ൽ ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചിച്ച് കെ സുരേന്ദ്രൻ പാണക്കാട് കുടുംബത്തെ സന്ദർശിക്കുന്നു.

എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ചയെന്ന രീതിയിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സിപിഎം നേതൃത്വത്തിൽ ഉള്ള എൽഡിഎഫ് മന്ത്രിസഭയെ പുറത്താക്കാൻ വിവിധ കളികൾ നടത്തിയിട്ടും വിജയിക്കാതിരുന്ന ബിജെപിക്കാർ ഇപ്പോൾ മുസ്ലിം ലീഗിനെ വെച്ച് അതിനായി ശ്രമിക്കുന്നുവെന്നാണ് പോസ്റ്റിന്റ സാരം. 

ബിജെപി സംസ്ഥാന പ്രസിഡൻറ്  കെ സുരേന്ദ്രൻ, മുസ്ലിം ലീഗ് സംസ്‌ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ എന്നിവരെ പോസ്റ്റിലെ വിഡിയോയിൽ കാണാം.

“സ്വപ്നയെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല. സങ്കി വക്കീലിനെ വെച്ചു കളിച്ചു നോക്കി അങ്ങട് ഏറ്റില്ല. ഗവർണറേ വെച്ചു കളിച്ചു നോക്കി ലവലേശം ഏറ്റില്ല. അടുത്ത കളി വലിയ മൂരികളെ വെച്ച്. എൽഡിഎഫിനെ വീഴ്ത്താൻ,” എന്നാണ് വീഡിയോയോടൊപ്പമുള്ള പോസ്റ്റിലെ വിവരണം.

മുസ്ലിം ലീഗിനെ കളിയാക്കാൻ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന മൂരി എന്ന പദമാണ് ആ പാർട്ടിയെ വിക്ഷേപിക്കാൻ പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്.

ബോംബ് സീന's Post
ബോംബ് സീന’s Post 

ഇവിടെ വായിക്കുക: Fact Check: കേരളത്തിലെ ലൗ ജിഹാദിന്റെ ഇരയുടെ വീഡിയോ അല്ലിത്

Fact Check/Verification

വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, ഇതേ ദൃശ്യങ്ങൾ ഉള്ള വീഡിയോ, ‘ജലീൽ ജലീൽ’ എന്ന പ്രൊഫൈലിൽ നിന്നും ഒക്ടോബർ 29, 2022ൽ പോസ്റ്റ് ചെയ്തിരുന്നതായി കണ്ടു. 

“സ്വപ്നയെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല. സങ്കി ബക്കീലിനെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല. ഗവർണറേ വെച്ചു കളിച്ചു നോക്കി ലവലേശം ഏറ്റില്ല. അടുത്തകളി  കേന്ദ്രത്തിലേ സംഘികൾ പാണക്കാട് സാദിഖലിയെ വെച്ച് കളിക്കാൻ പുറപ്പെടുന്നു. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചർച്ചകൾ ആരംഭിച്ചു എൽഡിഎഫ് സർക്കാരിനെ വീഴ്ത്താൻ,” എന്നാണ് ഈ പോസ്റ്റിന്റെ വിവരണം.

ഏകദേശം ഇതേ വിവരണത്തോടെയാണ് ഇപ്പോഴത്തെ പോസ്റ്റുകളും പ്രചരിക്കുന്നത്. എന്നാണ് ഇത് സംബന്ധിച്ച വാർത്തകൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചില്ല.


ജലീൽ ജലീൽ's Post

ജലീൽ ജലീൽ’s Post


തുടർന്ന്, ഞങ്ങൾ കെ സുരേന്ദ്രൻ പാണക്കാട് തങ്ങളെ സന്ദർശിച്ചുവെന്ന് കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ ഈ വീഡിയോ ജനം ടിവി അവരുടെ യൂട്യൂബ് ചാനലിൽ, മാർച്ച് 25,2022ൽ ഷെയർ ചെയ്തതായി കണ്ടെത്തി.

“ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദർശിച്ചു,” എന്നാണ് വീഡിയോയുടെ തലക്കെട്ട്.

“ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനായിരുന്നു സന്ദർശനം. രാവിലെ ഒൻപത് മണിയോടെ എത്തിയ ബിജെപി അധ്യക്ഷനെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലികുട്ടി, മുനവ്വറലി ശിഹാബ് തങ്ങൾ, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. സുരേന്ദ്രനൊപ്പം മേഖലാ അധ്യക്ഷൻ വി ഉണ്ണിക്കൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് എന്നിവരും ഉണ്ടായിരുന്നുവെന്ന്,” വാർത്തയിൽ പറയുന്നു.


YouTube Video by Janam TV

YouTube Video by Janam TV 

കെ സുരേന്ദ്രൻ പാണക്കാട് കുടുംബത്തെ സന്ദർശിച്ചു എന്ന തലക്കെട്ടിൽ മലയാള മനോരമ ഓൺലൈൻ മാർച്ച് 26, 2022ൽ പ്രസീദ്ധീകരിച്ച ഇത് സംബന്ധിച്ച വാർത്തയിൽ ഇപ്പോൾ പ്രചരിക്കുന്ന വൈറൽ വീഡിയോയുടെ ഒരു കീ ഫ്രെയിം കാണാം.


“ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തിൽ അനുശോചനമറിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാണക്കാട് സന്ദർശിച്ചു. പാണക്കാട് കുടുംബാംഗങ്ങളായ സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുഈനലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, എന്നിവരുമായി ചർച്ച നടത്തി,” വാർത്ത പറയുന്നു.

ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്,മേഖലാ അധ്യക്ഷൻ വി.ഉണ്ണിക്കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി ആർ രശ്മിൽനാഥ്, ബി രതീഷ്, മലപ്പുറം മണ്ഡലം പ്രസിഡന്റ് രാജേഷ് കോഡൂർ തുടങ്ങിയവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു,” എന്നും വാർത്ത പറയുന്നു.

News Report by Malayala Manorama Online
News Report by Malayala Manorama Online

ഇവിടെ വായിക്കുക:Fact Check: യെച്ചൂരിയുടെ മരണ വാര്‍ത്ത ദിവസം ദേശാഭിമാനി പരസ്യം ഒന്നാം പേജില്‍ കൊടുത്തോ?

Conclusion

എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ചയെന്ന രീതിയിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ, ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദർശിക്കുന്നതിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False


ഇവിടെ വായിക്കുക:
 Fact Check: അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തിയോ?

Sources
Facebook Post by ജലീൽ ജലീൽ on October 29,2022
YouTube Video by Janam TV on March 25, 2022
 News Report by Malayala Manorama Online on March 26, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.



image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,898

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.