Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
“ഭാര്യയുടെ ഗർഭത്തിൽ സംശയിച്ച് അവളെ വനത്തിൽ ഉപേക്ഷിച്ച രാമൻ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ രാമനെ,” എന്ന് നടി ഉർവശി പറഞ്ഞതായി അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ഇവിടെ വായിക്കുക: Fact Check: കെഎസ് ചിത്ര പാടുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞിട്ടില്ല
Fact
ഞങ്ങൾ ഉർവശി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയയിട്ടുണ്ടോ എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അത്തരം ഒരു പ്രസ്താവന അവർ നടത്തിയെന്നൊരു സൂചനയും ലഭിച്ചില്ല.
തുടർന്ന് അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലും സേർച്ച് ചെയ്തു. അപ്പോൾ ജനുവരി 22,2024 ലെ ഒരു പോസ്റ്റ് കിട്ടി.
“പ്രിയ സുഹൃത്തുക്കളേ, എൻറെ പേരിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾ പറഞ്ഞുവെന്ന രീതിയിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതിൽ എനിക്കു വിഷമമുണ്ട്,” പോസ്റ്റ് പറയുന്നു.
” ആത്യന്തികമായി ഞാൻ ഒരു കലാകാരിയാണ്. അഭിനയത്തിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ ചെലുത്തുന്നത്. രാഷ്ട്രീയ -വർഗ്ഗീയ സ്പർദ്ധതയോ അനുഭാവമോ പുലർത്തുന്ന ഇത്തരം വ്യാജ പോസ്റ്റുകളിൽ എനിക്ക് യാതൊരു രീതിയിലുള്ള പങ്കും ഇല്ലെന്ന് അറിയിച്ചുകൊള്ളട്ടെ, ” പോസ്റ്റ് തുടരുന്നു.
“ഒരു കലാകാരിയ്ക്ക് എല്ലാവരെയും ഒരുപോലെ കാണുന്ന മനസ്സായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു. ഒപ്പം എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് ഞാൻ,പോസ്റ്റ് കൂടി ചേർക്കുന്നു,
“അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഷെയർ ചെയ്യാതിരിക്കുകയും പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രിയ കലാകാരിയെന്ന നിലയ്ക്ക് എൻറെ അഭ്യർത്ഥനയാണത്,” പോസ്റ്റ് പറയുന്നു.
ഇതിൽ നിന്നും ഈ വാചകങ്ങൾ അവരുടേതല്ലെന്ന് ഉർവശി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് മനസ്സിലായി.
പ്രചരണത്തിനെ കുറിച്ചുള്ള കൂടുതൽ വ്യക്തതയ്ക്കായി ന്യൂസ്‌ചെക്കർ ഉർവശിയെ ബന്ധപ്പെട്ടിട്ടുണ്ട്. ഉർവശിയുടെ പ്രതികരണം ലഭിക്കുമ്പോൾ ലേഖനം അപ്‌ഡേറ്റ് ചെയ്യും.
Result: False
ഇവിടെ വായിക്കുക: Fact Check: താൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചിട്ടില്ലെന്ന് പ്രസീദ ചാലക്കുടി
Sources
Self Analysis
Instagram post by Urvashi on January 22, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.