Claim: ഇസ്രായേലിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യം.
Fact: 2021ൽ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ ദൃശ്യം.
ഇസ്രായേലിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യം എന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്.
Rashtrawadi എന്ന ഐഡിയിൽ നിന്നും 66 പേരാണ് ഞങ്ങൾ കാണും വരെ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്.

ഞങ്ങൾ കാണുമ്പോൾ 7 പേരാണ് സുദര്ശനം (sudharshanam) എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഷെയർ ചെയ്തത്.

“വിഷു അല്ല. ഇസ്രായേലിന്റെ ആകാശം ആണ്. ഇറാൻ വാങ്ങാൻ പോകുന്ന വഴുതനയ്ങ്ങകൾക്ക് വേണ്ടി ഇപ്പോൾ കൊടുക്കുന്ന ചുണ്ടങ്ങകൾ. ഇറാൻ തൊടുത്ത് വിട്ട 36 ൽ 36 ക്രൂയിസ് മിസൈലുകളും ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാനം വീഴ്ത്തി. 110 റോക്കറ്റിൽ 103 എണ്ണവും തടഞ്ഞു. 200 ലധികം കൊലയാളി ഡ്രോണുകളിൽ ഒന്നൊഴിയാതെ എല്ലാം വീഴ്ത്തിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കണ്ടറിയണം എന്താണ് നടക്കാൻ പോകുന്നതെന്ന്,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.
ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ഇസ്രയേൽ ആക്രമിച്ച് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യോഗസ്ഥരെ വധിച്ച തിരിച്ചടിയായി ശനിയാഴ്ച മുന്നൂറോളം മിസൈൽ, ഡ്രോൺ ആക്രമണമാണ് ഇറാൻ നടത്തി. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.
ഇവിടെ വായിക്കുക: Fact Check: ഹരിയാനയിലെ സിർസയിലെ ബിജെപി സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹമല്ല ആക്രമിക്കപ്പെടുന്നത്
Fact Check/Verification
ഞങ്ങൾ ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഗെറ്റി ഇമേജസിനും കടപ്പാട് രേഖപ്പെടുത്തി കൊണ്ട് എഎഫ്‌പിയ്ക്കും കടപ്പാട് രേഖപ്പെടുത്തി കൊണ്ട് മുഹമ്മദ് അബേദ് എന്ന ഫോട്ടോഗ്രാഫർ എടുത്തതാണ് എന്ന് വ്യക്തമാക്കി കൊണ്ട് ന്യൂസ്‌വീക്ക് ഈ ഫോട്ടോ മെയ്,20,2021ന് പ്രസീദ്ധീകരിച്ചിട്ടുണ്ട്.
‘മെയ് 14 ന് വടക്കൻ ഗാസ മുനമ്പിലെ ബെയ്റ്റ് ലാഹിയയിൽ നിന്ന് ഹമാസ് ഇസ്രായേലിന് നേരെ വെടിയുതിർക്കുമ്പോൾ റോക്കറ്റുകൾ രാത്രി ആകാശത്തെ പ്രകാശപൂരിതമാക്കുന്നു,” എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.

മെയ് 14,2021ൽ സ്ട്രൈറ്റ് ടൈംസ് ഈ ഫോട്ടോ എഎഫ്‌പിയ്ക്കും കടപ്പാട് രേഖപ്പെടുത്തി, ഈ ഫോട്ടോ വടക്കൻ ഗാസ മുനമ്പിലെ ബെയ്റ്റ് ലാഹിയയിൽ നിന്ന് ഹമാസ് ഇസ്രായേലിന് നേരെ വെടിയുതിർക്കുമ്പോൾ എന്ന അടികുറിപ്പോടെ പ്രസീദ്ധീകരിച്ചിട്ടുണ്ട്.

എഎഫ്‌പിയുടെ മുഹമ്മദ് അബേദ് എന്ന ഫോട്ടോഗ്രാഫർ എടുത്തതാണ് എന്ന് രേഖപ്പെടുത്തി ഗെറ്റി ഇമേജസും ഈ ഫോട്ടോ അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. പലസ്തീൻ-ഇസ്രായേൽ-സംഘർഷം-ഗാസ എന്നാണ് അവർ ഫോട്ടോയ്ക്ക് കൊടുത്ത തലക്കെട്ട്.ചിത്രം മൊഹമ്മദ് ആബേദ് / എഎഫ്‌പി എന്നാണ് അവർ കൊടുത്തിരിക്കുന്ന കടപ്പാട്.
ഇവിടെ വായിക്കുക: Fact Check: ശൈലജ ടീച്ചർക്കൊപ്പം ഫോട്ടോയിൽ പാനൂർ സ്ഫോടന കേസിലെ മൂന്നാം പ്രതിയല്ല
Conclusion
ഇസ്രായേലിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യം എന്ന പേരിൽ പേരിൽ ഷെയർ ചെയ്യുന്നത്, 2021ൽ ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ ദൃശ്യംമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: False
ഇവിടെ വായിക്കുക: Fact Check: രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും എതിരെ വിഎം സുധീരൻ സംസാരിച്ചിട്ടില്ല
Sources
Report by Newsweek on May 20, 2021
Report by The Straits Times on May 14, 2021
Getty Images
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.