Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇന്ത്യയുമായുളള വെടിനിര്‍ത്തലിനെ കുറിച്ച് താന്‍ അറിഞ്ഞത് രാവിലത്തെ നീന്തലിനിടെയാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് പറഞ്ഞതായുള്ള ഏഷ്യാനെറ്റ് ന്യൂസിലെ പ്രശാന്ത് രഘുവംശത്തിന്റെ റിപ്പോർട്ട് തെറ്റാണ്. ഉറക്കത്തിലായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത് തെറ്റായി നീന്തുക എന്ന് റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ പ്രധാനമന്ത്രി സ്വിമ്മിങ്ങ് എന്നാണ് പറഞ്ഞത്. പ്രശാന്ത് രഘുവംശം ശരിയായാണ് റിപ്പോർട്ട് ചെയ്തത്.
പ്രശാന്ത് രഘുവംശം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരിഫ് വെടിനിർത്തലിനെ കുറിച്ചുള്ള പ്രസംഗത്തിൽ ഹിന്ദിയിൽ പറഞ്ഞ വാചകം തെറ്റായി വിവർത്തനം ചെയ്തുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
”मैं नींद में था (ഞാൻ ഉറക്കത്തിലായിരുന്നു) എന്നതിന് i was swimming (ഞാൻ നീന്തുകയായിരുന്നു)) എന്ന് വിവർത്തനം ചെയ്തുവെന്നാണ് ആക്ഷേപം.
ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത് പുലര്‍ച്ചെ 2.30ന് സൈനിക മേധാവി അസിം മുനീറിന്റെ കോള്‍ വന്നപ്പോഴാണ് താന്‍ അറിഞ്ഞത് എന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അടുത്തിടെ ഇസ്ലാമബാദില്‍ ഒരു പരിപാടിയില്‍ പറഞ്ഞതിനെ കുറിച്ചുള്ള വാർത്തയാണ് ചർച്ചയായിരിക്കുന്നത്.
“രാവിലെയാണ്. ഞാന്‍ നീന്തുന്നതിനിടെ ഫോണ്‍ വന്നു. അസിം മുനീറിന്റെ കോളായിരുന്നു. ഇന്ത്യക്ക് നമ്മള് ശക്തമായ മറുപടി നല്കി കഴിഞ്ഞു. പക്ഷേ ഇപ്പോള്‍ അവര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നുവെന്നായിരുന്നു,” പ്രശാന്ത് രഘുവംശത്തിന്റെ റിപ്പോർട്ട്’. ഈ റിപ്പോർട്ടിലെ പരാമർശത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.
“ലെ : കുരുവംശം പാകിസ്ഥാൻ പ്രസിഡന്റ് പുലർച്ചെ നീന്തുകയായിരുന്നു,” എന്നാണ് പോസ്റ്റിനൊപ്പമുള്ള കമന്റ്.

ഇവിടെ വായിക്കുക: ലൗ ജിഹാദ് പരാമർശം നടത്തിയ ബിജെപി നേതാവ് വേദിയിൽ കുഴഞ്ഞു വീണു മരിച്ചോ?
ഞങ്ങൾ ഇതിലെ സത്യാവസ്ഥ അറിയാൻ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ, എബിപി ന്യൂസിന്റെ മെയ് 17,2024ലെ റിപ്പോർട്ട് അവരുടെ യൂട്യൂബ് ചാനലിൽ നിന്നും ഞങ്ങൾക്ക് കിട്ടി. ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങൾ 14.23 മിനിറ്റ് ദൈർഘ്യമുള്ള എബിപി റിപ്പോർട്ടിലുണ്ട്. അതിന്റെ 2.11 മിനിറ്റ് സമയം മുതൽ ഷെഹബസ് ഷെരീഫിന്റെ പ്രസംഗം കേൾക്കാം. ഈ വീഡിയോയുടെ 3.51 മിനിറ്റ് മുതൽ 4.13 വരെയുള്ള ഭാഗത്താണ് ഇപ്പോൾ വിവാദമായ പ്രസ്താവന വരുന്നത്.
“2.30 മണിയ്ക്ക് തന്നെ കരസേന മേധാവി ജനറല്‍ അസിം മുനീര്‍ വിളിച്ച് ഇന്ത്യ നൂര്‍ ഖാന് താവളത്തില്‍ അടക്കം മിസൈല്‍ അയച്ചു എന്നറിയിച്ചു. പുലര്‍ച്ചെ ഫജ്ര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം നീന്തുകയായിരുന്ന സമയത്ത് രണ്ടാമത്തെ ഫോണ്‍ വന്നു. വെടിനിറുത്തലിനുള്ള ശുപാര്‍ശ വന്നു എന്നാണ് സേന മേധാവി അസിം മുനീര്‍ താന്‍ നീന്തുകയായിരുന്ന സമയത്ത് വിണ്ടും വിളിച്ച് അറിയിച്ചത്,” എന്നാണ് ഉറുദുവിലുള്ള പ്രസംഗത്തിന്റെ മലയാളികരിച്ച സംക്ഷിപ്ത രൂപം. ആ ഭാഗമാണ് പ്രശാന്ത് രഘുവംശത്തിന്റ റിപ്പോർട്ടിൽ.

മെയ് 17, 2025ൽ ന്യൂസ് 18 അവരുടെ വെബ്സൈറ്റിലും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ വാർത്തയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.
“മെയ് 10 ന് പുലർച്ചെ 2:30 ഓടെ, ജനറൽ സയ്യിദ് അസിം മുനീർ എന്നെ ഒരു സെക്യൂരിറ്റി ലൈനിൽ വിളിച്ച് ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകൾ നൂർ ഖാൻ എയർബേസിലും മറ്റ് പ്രദേശങ്ങളിലും പതിച്ചതായി അറിയിച്ചു. നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ നമ്മുടെ വ്യോമസേന തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു, കൂടാതെ അവർ ചൈനീസ് ജെറ്റുകളിൽ ആധുനിക ഗാഡ്ജെറ്റുകളും സാങ്കേതികവിദ്യയും പോലും ഉപയോഗിച്ചു,” അദ്ദേഹം പറഞ്ഞു.
“ഫജ്റിന് (നമസ്കാരത്തിന്) ശേഷം, ഞാൻ നീന്താൻ പോയി. എന്റെ സെക്യൂരിറ്റി ഫോൺ എന്റെ കൂടെ കൊണ്ടുപോയി. ഫോൺ രണ്ടാമതും ശബ്ദിച്ചു – ലൈനിൽ ജനറൽ അസിം മുനീർ ആയിരുന്നു. പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ തിരിച്ചടിച്ചതായി അദ്ദേഹം എന്നെ അറിയിച്ചു,” പാകിസ്ഥാൻ വിക്ഷേപിച്ച എല്ലാ മിസൈലുകളും ഡ്രോണുകളും ഇന്ത്യ തടഞ്ഞുവെന്ന കാര്യം സദസ്സിൽ നിന്നും മറച്ചുവെച്ച് കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

വിയോൺ ന്യൂസ് അവരുടെ വെബ്സൈറ്റിൽ മെയ് 18, 2025 കൊടുത്ത 1.48 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 00.36 മിനിറ്റ് മുതൽ ഫജ്ര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം നീന്തുകയായിരുന്ന സമയത്ത് വിളിച്ച് ജനറൽ അസിം മുനീർ രണ്ടാമതും വിളിച്ച കാര്യം പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരിഫ് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മെയ് 17,2025ൽ ദി വീക്കിന്റ്റെ വെബ്സൈറ്റിലും ഈ റിപ്പോർട്ട് ഉണ്ട്.
ഈ സംഭവത്തെ കുറിച്ച് പ്രശാന്ത് രഘുവംശം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിട്ടുണ്ട്. അതിൽ കമന്റായി ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന്റെ ഭാഗവും അദ്ദേഹം ചേർത്തിട്ടുണ്ട്.
പ്രശാന്തിന്റെ പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ് : “ഇന്ത്യ പാകിസ്ഥാൻ വെടിനിറുത്തൽ എങ്ങനെ നിലവിൽ വന്നു എന്ന് വിശദീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്.
“രണ്ടു കാര്യങ്ങൾ ഷഹ്ബാസ് ഷെരീഫ് പറയുന്നു.1 . 2.30 മണിയ്ക്ക് തന്നെ കരസേന മേധാവി ജനറൽ അസിം മുനീർ വിളിച്ച് ഇന്ത്യ നൂർ ഖാൻ താവളത്തിൽ അടക്കം മിസൈൽ അയച്ചു എന്നറിയിച്ചു.
2. “പുലർച്ചെ ഫജ്ർ പ്രാർത്ഥനയ്ക്ക് ശേഷം നീന്തുകയായിരുന്ന സമയത്ത് രണ്ടാമത്തെ ഫോൺ വന്നു. വെടിനിറുത്തലിനുള്ള ശുപാർശ വന്നു എന്നാണ് സേന മേധാവി അസിം മുനീർ താൻ നീന്തുകയായിരുന്ന സമയത്ത് വിണ്ടും വിളിച്ച് അറിയിച്ചത്,” പോസ്റ്റ് തുടരുന്നു.
“ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി ഞാൻ നല്കിയ റിപ്പോർട്ടിലും രണ്ടരയ്ക്കുള്ള ആദ്യ വിളിയും പിന്നീട് പാക് പ്രധാനമന്ത്രി നീന്തുന്ന സമയത്തുള്ള രണ്ടാമത്തെ വിളിയും കൃത്യമായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘Swimming’ എന്ന് ഇംഗ്ളീഷിൽ തന്നെയാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്. അതിൻറെ വിഡിയോ ലിങ്കിൽ കാണാം,” പോസ്റ്റ് വ്യക്തമാക്കുന്നു.
“പാക് പ്രധാനമന്ത്രി പറഞ്ഞത് റിപ്പോർട്ട് ചെയ്ത വിഡിയോയും ഒപ്പം ഇടുന്നു. നീന്ദ്(ഉറക്കം) എന്ന വാക്ക് തന്നെ പ്രധാനമന്ത്രി ഉപയോഗിച്ചിട്ടില്ല. ‘SWIMMING’ എന്ന വാക്ക് വ്യക്തമായി ഉപയോഗിക്കുന്നു. ‘നീന്ദ്’ എന്ന് പറഞ്ഞതിനെ ‘നീന്തൽ’ എന്ന് തർജ്ജുമ ചെയ്ത് റിപ്പോർട്ട് ചെയ്തതായി ട്രോളുകളുണ്ടാക്കി മുഖമില്ലാത്ത ഭീരുക്കളും മുഖമുള്ള ‘വ്യാജൻ’മാരും പ്രചരിപ്പിക്കുന്നത് കണ്ടു,” പ്രശാന്ത് പറയുന്നു.
“വെറുതെ ഒന്ന് സുഖം കിട്ടാനാണെങ്കിലും (നീന്ദ് കിട്ടാനാണെങ്കിലും) സ്ഥിരം ട്രോളൻമാരിൽ ഒരു വിഭാഗവും ചില വ്യാജനിർമ്മിതിക്കാരും വ്യാപകമായി കള്ളം പ്രചരിപ്പിക്കുന്നതു കണ്ടതു കൊണ്ടാണ് ഈ വിശദീകരണം. നിയമനടപടി വേറെ എടുക്കുന്നുണ്ട്,” പ്രശാന്ത് തുടരുന്നു.

ഇവിടെ വായിക്കുക: വൻതോതിൽ ആയുധങ്ങളും പണവും പിടിച്ചെടുത്ത വീഡിയോ മണിപ്പൂരിൽ നിന്നല്ല
ഇന്ത്യയുമായുളള വെടിനിര്‍ത്തലിനെ കുറിച്ച് താന്‍ അറിഞ്ഞത് രാവിലത്തെ നീന്തലിനിടെയാണെന്നും ഷെഹബാസ് ഷരീഫ് പറഞ്ഞതായുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പ്രശാന്ത് രഘുവംശത്തിന്റെ റിപ്പോർട്ട് ശരിയായിരുന്നു. അദ്ദേഹം ഞാൻ ഉറക്കത്തിലായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത് തെറ്റായി നീന്തുക എന്ന് റിപ്പോർട്ട് ചെയ്തതാണ് എന്ന പോസ്റ്റുകൾ വ്യാജമാണ്.
Sources
YouTube Video by ABP News on May 17,2025
News Report by News 18 on May 17,2025
News Report by Wion News on May 18,2025
News Report by The Week on May 18,2025
Facebook post by Prasanth Reghuvamsom on May 19,2025
Sabloo Thomas
October 13, 2025
Runjay Kumar
October 1, 2025
Sabloo Thomas
September 26, 2025