Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മുസ്ലിം പെൺകുട്ടികൾ പരീക്ഷയിൽ തോറ്റതിന് ബംഗ്ലാദേശിൽ അധ്യാപകനെ മർദ്ദിച്ചു. ഹിന്ദു ആൺകുട്ടി ഒന്നാം സ്ഥാനത്ത് എത്തിയതും മർദ്ദനത്തിന് കാരണമായി.
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മുഖ്യാധ്യാപകനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ.
മുസ്ലിം പെൺകുട്ടികൾ പരീക്ഷയിൽ തോറ്റതിന് ബംഗ്ലാദേശിൽ അധ്യാപകനെ മർദ്ദിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഹിന്ദു ആൺകുട്ടി ഒന്നാം സ്ഥാനത്ത് എത്തിയതും മർദ്ദനത്തിന് കാരണമായി എന്നും പോസ്റ്റുകൾ പറയുന്നു.
“ഇത് ഏതെങ്കിലും പീഡനത്തിന്റെ പേരിലുളള തല്ല് അല്ല. പരീക്ഷയിൽ മുസ്ലിം പെൺകുട്ടികൾ തോറ്റതിനും ഹിന്ദു ആൺകുട്ടി ഒന്നാം സ്ഥാനത്ത് എത്തിയതിനും ആണ് പ്രഥമ അധ്യാപകനെ എടുത്തിട്ട് തല്ലുന്നത്.(സംഭവം ബംഗ്ലാദേശിൽ),” എന്നാണ് പോസ്റ്റിലെ വിവരണം.

ഇവിടെ വായിക്കുക: സർക്കാർ ജോലിയ്ക്കുള്ള പരീക്ഷയിൽ കോപ്പിയടിച്ചതിന് മുസ്ലീം സ്ത്രീ അറസ്റ്റിൽ? വർഗീയമായ പ്രചരണം വ്യാജമാണ്
ഞങ്ങൾ ഈ വീഡിയോയുടെ ഒരു കീ ഫ്രെയിം ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അപ്പോൾ, ദൈനിക് ശിക്ഷ എന്ന പ്രാദേശിക മാധ്യമത്തിന്റെ വെബ്സൈറ്റ് ഈ സംഭവത്തിനെ കുറിച്ച് ജൂലൈ 12, 2025ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത കിട്ടി. ബംഗ്ലാദേശിലെ കോക്സ് ബസാറിലെ ചക്കാരിയ ഉപജില്ലയിലെ കേംബ്രിയൻ സ്കൂളിലാണ് സംഭവം എന്ന് വാർത്ത പറയുന്നു.
“സ്കൂളിലെ മുഖ്യാധ്യാപകൻ ഒരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രതിഷേധത്തിനിടെ ചില രക്ഷിതാക്കൾ മുഖ്യാധ്യാപകൻ സഹിറുൽ ഇസ്ലാമിനെ മർദിച്ചുവെന്നും,” വാർത്തയിൽ പറയുന്നു.
ദൈനിക് ശിക്ഷയുടെ വാർത്തയിൽ കാണുന്ന പടവും വീഡിയോയുടെ കീ ഫ്രെയിമും പരിശോധിച്ചപ്പോൾ രണ്ടിലും ഉള്ളത് ഒരേ ആൾക്കാരാണെന്ന് ബോധ്യപ്പെട്ടു.


തുടർന്നുള്ള കീ വേർഡ് സെർച്ചിൽ സോംപ്രോതിക് ഖബോർ എന്ന പ്രാദേശിക ബംഗ്ലാദേശി മാധ്യമ വെബ്സൈറ്റ് ജൂലൈ 11, 2025ൽ പ്രസിദ്ധികരിച്ച ഒരു റിപ്പോർട്ട് കിട്ടി. “ചക്കാരിയ കേംബ്രിയൻ ഹൈസ്കൂൾ പ്രിൻസിപ്പലും അധ്യാപക പ്രതിനിധിയും വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം,” എന്നാണ് വാർത്തയുടെ തലക്കെട്ട്.
“കോക്സ് ബസാറിലെ ചക്കാരിയ ഉപജില്ലയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ കേംബ്രിയൻ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായ ജാഹിറുൾ ഇസ്ലാമും അധ്യാപക പ്രതിനിധിയായ യൂനുസും വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി ആരോപിക്കപ്പെട്ടുന്നുവെന്ന് വാർത്ത പറയുന്നു.

ഇതും ഇതും പോലുള്ള നിരവധി ബംഗ്ലാദേശി പ്രാദേശിക മാധ്യമങ്ങൾ ഇതേ വാർത്ത റിപ്പോർട്ട് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.
ഞങ്ങളുടെ ബംഗ്ലാദേശ് ടീമിലെ റിഫാത് മഹ്മദുൽ ഈ പ്രദേശത്തെ താമസക്കാരനായ ദൈനിക് കോക്സ് ബസാർ 71ന്റെ ന്യൂസ് എഡിറ്റർ അബ്ദുർ റസാഖുമായി സംസാരിച്ചു. “ഈ സംഭവത്തിൽ വർഗീയ വശങ്ങളൊന്നുമില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഈ അധ്യാപകനെതിരെ പെൺകുട്ടിയെ അപമാനിച്ചതിന് പരാതി ലഭിച്ചിട്ടുണ്ട്. രക്ഷിതാക്കളും വിദ്യാർത്ഥികളും ഇതിൽ രോഷാകുലരാണ്,” അദ്ദേഹം പറഞ്ഞു.
ഒരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മുഖ്യാധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രതിഷേധിക്കുന്ന വിഡിയോയാണ് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: ദേശിയ പണിമുടക്കിൽ പങ്കെടുത്ത 14 മഹിളാ എയർപോർട്ട് ജീവനക്കാരെ സിയാൽ പിരിച്ചുവിട്ടോ?
Sources
News report by Dainikshiksha on July 12,2025
News report by Samprotikkhobor on July 11,2025
Telephone Conversation with Abdur Razzak, News Editor, Daily Cox’s Bazar 71
(Inputs from Rifat Mahmdul, Newschecker Bangladesh)
Sabloo Thomas
November 29, 2025
Sabloo Thomas
November 10, 2025
Sabloo Thomas
September 20, 2025