Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ എയർ കണ്ടീഷൻ വിശ്രമ മുറി ഒഴിഞ്ഞ നിലയിൽ.
പ്രചരിക്കുന്ന വീഡിയോ ഗുരുവായൂർ എസി വിശ്രമമുറിയുടേതല്ല, സിറ്റി ലൈവ്‌ലി ഹുഡ് സെന്ററിന്റെതാണ്.
ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ എയർ കണ്ടീഷൻ ചെയ്ത റിട്ടയറിംഗ് റൂമിന്റെ ബുക്കിംഗ് പ്രക്രിയയിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഒരു യാത്രക്കാരൻ ഓൺലൈനായി ഡോർമെറ്ററി സൗകര്യം ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും “ഒഴിവില്ല” എന്ന് പറഞ്ഞുവെന്ന് വീഡിയോ അവകാശപ്പെടുന്നു. എന്നാൽ നേരിട്ട് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ മുറി പൂർണ്ണമായും ശൂന്യമായി കാണപ്പെട്ടു എന്നാണ് ക്ലിപ്പ് അവകാശപ്പെടുന്നത്. ഇത് അഴിമതിയാണോ എന്ന് ഈ പോസ്റ്റ് ചോദിക്കുന്നു.

ഇവിടെ വായിക്കുക:ശാസ്താംകോട്ട ക്ഷേത്രത്തിലെ പരമ്പരാഗത ‘വാനര സദ്യ’ എന്ന പേരിൽ പ്രചരിക്കുന്ന പടം എഐ നിർമ്മിതമാണ്
ഞങ്ങൾ ഒരു കീവേഡ് സേർച്ച് നടത്തി. അപ്പോൾ ഈ പ്രചരണം തീർത്തും വ്യാജമാണെന്ന് വ്യക്തമാക്കുന്ന കേന്ദ്ര സർക്കാറിന്റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ ഓഗസ്റ്റ് 17, 2025ലെ ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾക്ക് കിട്ടി. “പുനർവികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിലവിൽ വിശ്രമ മുറി ലഭ്യമല്ല. നിർമ്മാണം പൂർത്തിയായാൽ വിശ്രമമുറികളുടെ ഓൺലൈൻ ബുക്കിംഗ് തുറക്കും,” എന്നാണ് പോസ്റ്റ് പറയുന്നത്.

ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനും ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിലവിൽ വിശ്രമ മുറി ലഭ്യമല്ല എന്നും ഈ പോസ്റ്റ് വ്യാജമാണ് എന്നും പറഞ്ഞു ഓഗസ്റ്റ് 16,2025ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഞങ്ങൾ പരിശോധിച്ചപ്പോൾ, ഒക്ടോബർ 15,2024ന് കേന്ദ്ര സർക്കാരിന്റെ പ്രസാദ് പദ്ധതിയിൽ പടിഞ്ഞാറേ നടയിൽ ആരംഭിച്ച സിറ്റി ലൈവ്‌ലി ഹുഡ് സെന്ററിൽ എല്ലാ സൗകര്യങ്ങളും ലഭ്യം എന്ന പേരിൽ ഈ വീഡിയോ പ്രചരിച്ചിരുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കി.

ഫെബ്രുവരി 20, 2023ൽ സിറ്റി ലൈവ്‌ലി ഹുഡ് സെന്ററിന്റെ ഒരു വീഡിയോ, കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബിൽ കുടുംബശ്രീ – എൻയൂഎൽഎം സിറ്റി ലൈവ് ലിഹുഡ് സെൻ്റർ ഗുരുവായൂർ എന്ന പേരിൽ സമാനമായ ഡോർമെറ്ററിയുടെ ഒരു വീഡിയോ പ്രചരിക്കുന്നത് കണ്ടെത്തി.

ഞങ്ങൾ തുടർന്ന്, സിറ്റി ലൈവ്‌ലി ഹുഡ് സെന്ററിൽ വിളിച്ചു. അപ്പോൾ ഞങ്ങൾക്ക് കിട്ടിയ മറുപടി സ്ഥാപനം ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്നും ഫോൺ ബുക്കിങ് സൗകര്യം ഉണ്ടെന്നുമാണ്.
“ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സംവിധാനത്തെ തകർക്കാനുള്ള ശ്രമമാണിത്. ഞങ്ങൾയ്ക്ക് അമ്പലത്തിന്റെ നാലു നടയിലും ഈ ഫെസിലിറ്റിയുണ്ട്. എല്ലാ ഫെസിലിറ്റിയിലെയും ഡോർമെറ്ററി എപ്പോഴും ഫുൾ ആണ്. ആളുകൾ ഡോർമെറ്ററി ബുക്ക് ചെയ്തിട്ട് അമ്പലത്തിൽ ദർശനത്തിന് പോവും. അത് കൊണ്ടാണ് ഒഴിഞ്ഞു കിടക്കുന്നതായി തോന്നുന്നത്,”ഓഫീസിൽ നിന്നും പറഞ്ഞു
പ്രചരിക്കുന്ന വീഡിയോ ഗുരുവായൂർ എസി വിശ്രമമുറിയുടേതല്ല, സിറ്റി ലൈവ്‌ലി ഹുഡ് സെന്ററിന്റെതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽതെളിഞ്ഞു. അവിടെ ഓണലൈൻ ബുക്കിംഗ് സൗകര്യമില്ല. എന്നാൽ ഫോണിലൂടെ മുറി ബുക്ക് ചെയ്യാം.
ഇവിടെ വായിക്കുക: വനിത അംഗം പ്രധാനമന്ത്രി മോദിയെ ചായക്കടക്കാരൻ എന്ന വാക്ക് ഉപയോഗിച്ച് വിമർശിച്ചത് പാർലമെൻറിൽ അല്ല
Sources
Facebook Post by PIB Fact Check on August 17,2025
X Post by DRM Thiruvananthapuram on August 16,2025
YouTube Video by Kudumbasree Official on February 20,2023
Telephone Conversation with Office of City livelihood centre Guruvayoor
Sabloo Thomas
August 23, 2025
Sabloo Thomas
April 15, 2025
Sabloo Thomas
February 10, 2025