Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ആശുപത്രിയില്‍ മകന്റെ മൃതദേഹത്തിന് മുന്നില്‍വെച്ച് പിതാവിനെ മര്‍ദ്ദിക്കുന്ന കേരള പൊലീസ്.
ദൃശ്യങ്ങള്‍ 2025 ജൂണില്‍ ഗുജറാത്തിലുണ്ടായ സംഭവത്തിന്റേത്.
‘ആശുപത്രിയില്‍ മകന്റെ മൃതദേഹത്തിന് മുന്നില്‍വെച്ച് പിതാവിനെ മര്‍ദ്ദിക്കുന്ന കേരള പൊലീസ്,’ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലാവുന്നുണ്ട്.
“ആശുപത്രിയിൽ സ്വന്തം മകൻ മരിച്ചു കിടക്കുന്ന സ്ഥലത്ത് പോലും ആ പിതാവിനോട് പോലീസുകാർ ചെയ്യുന്ന തെമ്മാടിത്തരം കണ്ടോ. പോലീസുകാരോട് എന്തെങ്കിലും കയർത്തു സംസാരിച്ചെങ്കിൽ പോലും അയാളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ പരിഗണിക്കാൻ പോലും അവന്മാർ തയ്യാറായില്ല. കേരളം മറ്റൊരു ബംഗാളാവുമോ? ഈ തെമ്മാടിത്തരം കാണിക്കുന്നവൻ/മാർ പോലീസിന്റെ വില കളയും,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്ന് കേരള പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്. ആ വാർത്തയെ തുടർന്ന് സമാന സ്വഭാവമുള്ള ആരോപണങ്ങളും പരാതികളും വാര്‍ത്തകളും ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോസ്റ്റുകൾ.

ഇവിടെ വായിക്കുക:ക്ഷേത്രത്തില്‍ ഓപ്പറേഷന് സിന്ദൂര്‍ എന്നെഴുതി പൂക്കളമിട്ടതിന് കേസെടുത്തോ?
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിൽ നിന്നും ഇത് സംബന്ധിച്ച ഒരു കുറിപ്പ് കണ്ടെത്തി. കേരള പോലീസിൻ്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ ഗുജറാത്ത് പോലീസിന്റേതാണ് എന്നാണ് ഈ പോസ്റ്റിൽ കീ ഫ്രേമുകൾ ഒന്നിനൊപ്പം കൊടുത്തിട്ടുള്ള അവരുടെ സെപ്തംബർ 7, 2025ലെ പോസ്റ്റ് പറയുന്നത്.

തുടർന്ന് ഞങ്ങൾ വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, ജൂൺ 4, 2025ന് ഇടിവി ഭാരതിന്റെ ഗുജറാത്തി ചാനൽ സംപ്രേക്ഷണം ചെയ്ത ഒരു വാർത്ത കിട്ടി. വാർത്തയിൽ ഈ വീഡിയോ എംബെഡ് ചെയ്തു കൊടുത്തിട്ടുണ്ട്. “പട്ട്ടി ആശുപത്രിയിൽ രോഗിയുടെ കുടുംബത്തെ പോലീസ് മർദിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി അന്വേഷണം ഡിവൈഎസ്പിക്ക് കൈമാറി,” എന്നാണ് വാർത്തയുടെ തലക്കെട്ട്.
“സുരേന്ദ്രനഗർ ജില്ലയിലെ പട്ട്ടിയിൽ താമസിക്കുന്ന ഒരു അധ്യാപകന്റെ കുടുംബം ഹൃദ്രോഗ ചികിത്സയ്ക്കായി ഒരു രോഗിയെ കൊണ്ടുവന്നപ്പോൾ ആശുപത്രി ഡോക്ടറുമായും ജീവനക്കാരുമായും തർക്കത്തിലേർപ്പെട്ടു. തുടർന്ന് ആശുപത്രി പട്ട്ടി പോലീസിനെ വിവരം അറിയിച്ചു,” വാർത്ത പറയുന്നു.
“അതിനുശേഷം, പട്ട്ടി എസ്ഐയും ഉൾപ്പെടെയുള്ള പോലീസുകാർ ആശുപത്രിയിലെത്തി. അതേസമയം, ഡോക്ടർ സ്ഥലത്തില്ലെന്ന് പറഞ്ഞു, മരിച്ചയാളുടെ കുടുംബം, പോലീസുമായി തർക്കത്തിലേർപ്പെട്ടു. ഇത് കാരണം, കാര്യം സങ്കീർണ്ണമാവുകയും മരിച്ചയാളുടെ കുടുംബാംഗത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനും പോലീസുകാരനും 8 മുതൽ 10 വരെ തവണ അടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു,” വാർത്ത തുടർന്ന് പറയുന്നു.

ടൈംസ് നൗവിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ജൂൺ 5, 2025ന് ഈ വീഡിയോ കൊടുത്തിട്ടുണ്ട്. “ഗുജറാത്തിലെ പട്ട്ടി ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോയിൽ, ഡോക്ടർമാരുടെ കുറവ് മൂലമാണ് മരണമടഞ്ഞതെന്ന് ആരോപിച്ച ഒരു രോഗിയുടെ ബന്ധുക്കളെ പോലീസ് ആക്രമിക്കുന്നത് കാണാം. അസ്വസ്ഥത ഉളവാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അധികാരികൾ ആവശ്യപ്പെട്ടു. ഈ ഭയാനകമായ സംഭവത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കാനും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കാനും ഡിഐജി പാണ്ഡ്യ അന്വേഷണത്തിന് ഉത്തരവിട്ടു,” എന്നാണ് ആ വിഡിയോയോടൊപ്പമുള്ള കമന്റ്.

ഇവിടെ വായിക്കുക:Fact Check: ട്രെയിൻ വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന ചിത്രം യഥാർത്ഥമോ?
ആശുപത്രിയില്‍ മകന്റെ മൃതദേഹത്തിന് മുന്നില്‍വെച്ച് പിതാവിനെ മര്‍ദ്ദിക്കുന്ന കേരള പൊലീസ് എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യം ഗുജറാത്തിൽ 2025 ജൂണിൽ നടന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook post by State Police Media Centre Kerala on September 7,2025
News report by ETV Guajarati on June 4,2025
Instagram post by Times Now on June 5,2025