Claim: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം.
Fact: വോട്ടർ സ്ലിപ് പ്രിൻറ് ചെയ്യാൻ ഉപയോഗിക്കുന്ന മെഷീൻ ആണിത്.
ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന് ധ്വനിപ്പിച്ചു കൊണ്ട് ഒരു വീഡിയോ വൈറലാവുന്നുണ്ട്. ഒരു ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ അതിന് അനുബന്ധിച്ച് ഘടിപ്പിച്ച വിവിപാറ്റ് മെഷീനിൽ എല്ലാ വോട്ടും ബിജെപിയ്ക്ക് പോവുന്നതായി കാണുന്നുവെന്നാണ് സൂചന.
ഒരു മെഷിനിൽ നിന്നും ബിജെപിയുടെ താമര അടയാളം മാത്രം പ്രിന്റ് ചെയ്തു വരുന്നതാണ് വീഡിയോയിൽ കാണുന്നത്. “400സീറ്റ് പിടിക്കുമെന്ന് താടിക്കാരൻ പറഞ്ഞത് വെറുതെയല്ല,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. താടിക്കാരൻ എന്നത് കൊണ്ട് ഇവിടെ അർഥമാക്കുന്നത് പ്രധാനമന്ത്രി മോദിയെ ആണ്. ബിജെപിയ്ക്ക് 400 സീറ്റ് കിട്ടുമെന്നുള്ള നരേന്ദ്ര മോദിയുടെ പ്രസ്താവന ആണ് സൂചന.
റസാഖ് കെ വി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ,8.4 k ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: മാര്‍ത്താണ്ഡം മേല്‍പ്പാലം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരാണ്
Fact Check/Verification
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. എന്നിട്ട് ഒരു ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ Maharashtra Congressന്റെ ഒഫീഷ്യൽ എക്സ് ഹാൻഡിൽ ഏപ്രിൽ 19,2024ൽ ഈ വീഡിയോയിലെ ചില കീ ഫ്രേമുകൾ ഉള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.
“നാഗ്പൂരിൻ്റെ കിഴക്കൻ, മധ്യ ഭാഗങ്ങളിൽ ബിജെപി നിതിൻ ഗഡ്കരിയുടെ ഫോട്ടോയും ബിജെപി ലോഗോയും പതിച്ച ടിക്കറ്റുകൾ 2000-ത്തോളം മെഷീനുകളിലൂടെ ഇലക്ഷൻ നടക്കുന്ന ബൂത്തുകളിൽ വിതരണം ചെയ്യുന്നു. ‘ഒരിക്കൽ കൂടി നിതിൻജി എന്ന് പറയൂ’ എന്നും ഈ ടിക്കറ്റിൽ എഴുതിയിട്ടുണ്ട്. ഇത് ചട്ടങ്ങൾക്ക് നിരക്കാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം,” എന്നാണ് ട്വീറ്റിൽ പറയുന്നത്.

ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ ഉൾപ്പെടുന്ന ട്വീറ്റുകൾ ഉള്ള ഒരു വാർത്ത ലേറ്റസ്റ്റ്ലി കൊടുത്തിരിക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.
“നിതിൻ ഗഡ്കരിയുടെ പേരും ഫോട്ടോയും ഉള്ള വോട്ടർ സ്ലിപ്പും ബിജെപിയുടെ ‘താമര’ ചിഹ്നവും നാഗ്പൂരിലെ പോളിംഗ് സ്റ്റേഷന് സമീപം മെഷീൻ ഉപയോഗിച്ച് അച്ചടിക്കുന്നതായി നെറ്റിസൻമാരുടെ ആരോപണം; ECIയെ ചോദ്യം ചെയ്യുന്ന വീഡിയോകൾ അവർ പങ്കിടുന്നു,” എന്നാണ് ഏപ്രിൽ 20,2024ലെ ആ വാർത്തയുടെ തലക്കെട്ട്.

മറാത്തി പ്രസിദ്ധീകരണമായ സാമാനയും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ ഒരു സ്ക്രീൻ ഷോട്ടും മഹാരാഷ്ട്ര കോൺഗ്രസ്സിന്റെ ട്വീറ്റും ഉൾപ്പെടുത്തി, “നിതിൻ ഗഡ്കരിയുടെ പേരും ഫോട്ടോയും ഉള്ള വോട്ടർ സ്ലിപ്പും ബിജെപിയുടെ ‘താമര’ ചിഹ്നവും നാഗ്പൂരിലെ പോളിംഗ് സ്റ്റേഷന് സമീപം മെഷീൻ ഉപയോഗിച്ച് അച്ചടിക്കുന്നതായി ആരോപണം ഉയർന്നതായി വ്യക്തമാക്കുന്ന,” ഒരു വാർത്ത ഏപ്രിൽ 19,2024ൽ കൊടുത്തിട്ടുണ്ട്.

ഇവിടെ വായിക്കുക: Fact Check: മോദിയെ പ്രകീർത്തിക്കുന്ന വീഡിയോയിൽ സുഭാഷിണി അലി അല്ല
Conclusion
നിതിൻ ഗഡ്കരിയുടെ പേരും ഫോട്ടോയും ഉള്ള വോട്ടർ സ്ലിപ്പും ബിജെപിയുടെ ‘താമര’ ചിഹ്നവും നാഗ്പൂരിലെ പോളിംഗ് സ്റ്റേഷന് സമീപം മെഷീൻ ഉപയോഗിച്ച് അച്ചടിക്കുന്നതായുള്ള ആരോപണം ഉന്നയിക്കുന്ന വീഡിയോയാണ്, ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന സൂചനയോടെ ഷെയർ ചെയ്യപ്പെടുന്നത്.
Result: Missing Context
ഇവിടെ വായിക്കുക:Fact Check: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധമല്ലിത്
Sources
Tweet by Maharashtra Congress on April 19, 2024
Report by Latestly on April 20, 2024
Report by Saamana on April 19, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.