News
Weekly Wrap: അസമിലെ പ്രതിഷേധ വീഡിയോയും വിഡി സതീശനും – ഈ ആഴ്ചയിലെ പ്രധാന ഫാക്റ്റ് ചെക്കുകൾ
ഈ ആഴ്ച പരിശോധിച്ച വൈറൽ അവകാശവാദങ്ങളിൽ, അസമിലെ പ്രതിഷേധ വീഡിയോ തെറ്റായി പ്രചരിച്ചത്, ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് എഐ സൃഷ്ടിച്ച ചിത്രം, കൊച്ചുവേലായുധന്റെ വീടെന്ന് തെറ്റിദ്ധരിപ്പിച്ച ചിത്രം,രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സതീശന്റെ പ്രസംഗം എന്ന പേരിൽ ഒരു വീഡിയോ എന്നിവ ഉൾപ്പെടുന്നു.

Fact Check: വിഡി സതീശൻ കേരള നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചോ?
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അസംബ്ലിയിൽ നടത്തിയ പ്രസംഗം, രാഹുൽ മാങ്കൂട്ടത്തിൽക്കെതിരെയാണെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സതീശന്റെ പ്രസംഗം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആയിരുന്നില്ല. കസ്റ്റഡി മർദ്ദനങ്ങളെ കുറിച്ചായിരുന്നു.

Fact Check:ചിത്രത്തിലുള്ളത് സുരേഷ് ഗോപി അപേക്ഷ നിരസിച്ച തൃശൂരിലെ കൊച്ചുവേലായുധന്റെ വീടല്ല
“സുരേഷ് ഗോപി അപേക്ഷ നിരസിച്ച കൊച്ചുവേലായുധന്റെ വീട്ടിനു മുൻപിൽ സിപിഎം പതാക” എന്ന് പറഞ്ഞ് ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പ്രചരിച്ചു.പ്രചരിച്ച ചിത്രം കൊച്ചുവേലായുധന്റെ വീടിന്റെ അല്ല.

Fact Checkഅനധികൃത കുടിയേറ്റക്കാർക്കെതിരായ സംസ്ഥാന സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നടപടികളെ പിന്തുണച്ച് അസമിൽ നടന്ന പ്രകടനമാണോ ഇത്?
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചവീഡിയോയിൽ കാണുന്നത് മോറാൻ സമൂഹം “ഷെഡ്യൂൾഡ് ട്രൈബ് (ST)” പദവി ആവശ്യപ്പെട്ട് നടത്തിയ റാലിയാണ്. അനധികൃത കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ റാലിയിൽ ഉന്നയിച്ചിട്ടില്ല കൂടുതൽ വായിക്കുക

Fact Check: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ മുസ്ലിം അമ്മയും മകളും — എഐ സൃഷ്ടിയാണ്
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ മുസ്ലിം അമ്മയും മകളും പങ്കെടുത്തു” എന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.പരിശോധനയിൽ ചിത്രം എഐ ജനറേറ്റഡ് ആണെന്ന് തെളിഞ്ഞു.
.
കൂടുതൽ വായിക്കുക