Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സീതാറാം യെച്ചൂരിയുടെ മരണ വാര്‍ത്ത നല്‍കാതെ സിപിഎം മുഖപത്രമായ ദേശാഭിമാനി പരസ്യചിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചുവെന്നൊരു അവകാശവാദം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ദേശാഭിമാനി അടക്കം ഉള്ള ചില പത്രങ്ങളുടെ ഒന്നാം പേജിന്റെ പട ങ്ങളോടൊപ്പമാണ് പോസ്റ്റ്.

ഇവിടെ വായിക്കുക: Fact Check: അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തിയോ?
We Hate CPMന്റെ പോസ്റ്റിൽ Daily Live Kerala എന്ന പ്രൊഫൈലിൽ നിന്നുള്ള കമന്റ് ഞങ്ങൾ ശ്രദ്ധിച്ചു. “ബാക്കി എല്ലാ പത്രവും ഡേറ്റ് 13, ദേശാഭിമാനി 12 ഉം ആണ്,” എന്നാണ് കമന്റ്. ഞങ്ങൾ പരിശോധിച്ചപ്പോഴും ദേശാഭിമാനിയുടെ സെപ്റ്റംബർ 12ലെ ഒന്നാം പേജാണ് വൈറൽ പോസ്റ്റിൽ കൊടുത്തിരിക്കുന്നതത് എന്ന് മനസ്സിലായി.

ഇത് ഒരു പരിശോധിച്ചപ്പോൾ, ദേശാഭിമാനി ഓൺലൈനിലെ സെപ്റ്റംബർ 12,2024ലെ വാർത്ത അനുസരിച്ച്, വ്യാഴാഴ്ച വൈകിട്ട് 3.05നായിരുന്നു സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അന്ത്യം. സെപ്റ്റംബർ 12 ആണ് വ്യാഴാഴ്ച.
അതിൽ നിന്നും മനസ്സിലാവുന്നത്, അടുത്ത ദിവസമായ സെപ്റ്റംബര്‍ 13ന് പുറത്തിറങ്ങിയ പത്രത്തിലാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കേണ്ടത് എന്നാണ്. വൈറൽ പോസ്റ്റിലെ ഫോട്ടോയിലെ വൈറ്റ് മാര്‍ട്ട് എന്ന സ്ഥാപനത്തിന്‍റെ പരസ്യചിത്രം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് സെപ്തംബർ 12 നാണ്. അത് അവരുടെ അന്നത്തെ പത്രത്തിന്റെ ഇ-പേപ്പറില്‍ നിന്നും വ്യക്തമാണ്.

സെപ്റ്റംബര്‍ 13നാണ് യെച്ചൂരിയുടെ മരണ വാര്‍ത്ത മറ്റ് പത്രങ്ങളെ പോലെ ദേശാഭിമാനി ഒന്നാം പേജിലെ വാര്‍ത്തയായി പ്രസീദ്ധീകരിച്ചിരുന്നുവെന്ന് അവരുടെ ഇ-പേപ്പറില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കി.

Sources
News Report by Deshabhimani Online on September 12,2024
E- Paper Deshabhimani on September 12,2024
E- Paper Deshabhimani on September 13,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
September 21, 2024
Sabloo Thomas
June 22, 2024
Sabloo Thomas
June 10, 2024