ഓണവും യെച്ചൂരിയുടെ മരണവും ഈ ആഴ്ചത്തെ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയങ്ങളായിരുന്നു. അത് കൊണ്ട് തന്നെ വ്യാജ പ്രചാരണങ്ങളിൽ ഏറെയും ഈ വിഷയങ്ങളെ കുറിച്ചായിരുന്നു.

Fact Check: യെച്ചൂരിയുടെ മരണ വാര്‍ത്ത ദിവസം ദേശാഭിമാനി പരസ്യം ഒന്നാം പേജില്‍ കൊടുത്തോ?
സെപ്റ്റംബര്‍ 13നാണ് യെച്ചൂരിയുടെ മരണ വാര്‍ത്ത മറ്റ് പത്രങ്ങളെ പോലെ ദേശാഭിമാനി ഒന്നാം പേജിലെ വാര്‍ത്തയായി പ്രസീദ്ധീകരിച്ചിരുന്നുവെന്ന് അവരുടെ ഇ-പേപ്പറില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കി.

Fact Check: എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ച നടന്നോ?
എൽഡിഎഫ് മന്ത്രിസഭയെ വീഴ്ത്താൻ ബിജെപി ലീഗ് ചർച്ചയെന്ന രീതിയിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ, ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി സന്ദർശിക്കുന്നതിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തിയോ?
ഈ വർഷത്തെ ഓണക്കിറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ഈ വര്ഷം വിതരണം ചെയ്ത അടിവസ്ത്രത്തിന്റെ അവശിഷ്ടം ഈ വർഷത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ കണ്ടെത്തി എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

Fact Check: കേരളത്തിലെ ലൗ ജിഹാദിന്റെ ഇരയുടെ വീഡിയോ അല്ലിത്
സിറിയയിൽ പെൺകുട്ടിയെ വീട്ടുകാർ മർദിക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ള ലൗ ജിഹാദിന്റെ ഇര അഫ്ഗാനിസ്ഥാനിൽ എത്തിയപ്പോൾ നേരിട്ട പീഡനം എന്ന വ്യാജേന പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വീഡിയോ വ്യക്തമായി.

Fact Check: രാജാ രവിവർമ്മ വരച്ച മഹാബലിയുടെ ചിത്രമല്ലിത്
ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ വരച്ച മഹാബലിയുടെ ചിത്രമാണ് രവിവർമ്മ വരച്ചത് എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.