Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സിപിഎം സംസ്ഥാന സമ്മേളനത്തിൽ അതിഥി തൊഴിലാളികൾ.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥി കെവി സുമേഷിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു നടത്തിയ റാലിയിൽ നിന്നുള്ള ദൃശ്യം.
സംസ്‌ഥാന സമ്മേളനത്തിൽ സിപിഎം അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചുവെന്ന് പേരിൽ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
സിപിഎം പതാകയുമായി നടക്കുന്ന വ്യക്തിയോട് റിപ്പോർട്ടർ ചോദ്യം ചോദിക്കുമ്പോൾ താൻ ഹിന്ദിക്കാരനാണെന്നും ഒഡീഷയിൽ നിന്നുമുള്ള വസന്ത് മലിക്ക് എന്ന് മറുപടി നൽകുന്ന വിഡിയോയാണ് പ്രചരിക്കുന്നത്.
കൊല്ലത്തു നടന്ന സംസ്‌ഥാന സമ്മേളനത്തിൽ എം.വി ഗോവിന്ദനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ ഉൾപ്പെടെ 89 പേരെയും തിരഞ്ഞെടുത്തു. 17 സെക്രട്ടറിയറ്റ് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. മാർച്ച് 6 മുതൽ 9 വരെ നാലു ദിവസങ്ങളിലായി കൊല്ലത്തുവച്ചായിരുന്നു സംസ്ഥാന സമ്മേളനം. ഈ സാഹചര്യത്തിലാണ് പോസ്റ്റുകൾ.
ഇവിടെ വായിക്കുക:എംഎസ്എഫ് എറണാകുളം ജില്ലാ ജോ: സെക്രട്ടറി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായോ?
Fact Check/Verification
ഞങ്ങൾ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ദൃശ്യത്തിലുള്ള റിപ്പോർട്ടറും വ്യക്തിയും മാസക്ക് ധരിച്ചതായി കണ്ടു. ഇത് കോവിഡ് മഹാവ്യാധിയുടെ സമയത്ത് മാസ്ക്ക് നിർബന്ധമാക്കിയ സാഹചര്യത്തിലെ വീഡിയോയാണിതെന്ന് സൂചന നൽക്കുന്നു.
തുടർന്ന് ഞങ്ങൾ ഒരു കീ വേഡ് സേർച്ച് നടത്തിയപ്പോൾ,Think Over Kerala എന്ന ഫെയ്സ്ബുക്ക് അക്കൌണ്ടിൽ 2021 ഏപ്രിൽ 5ന് പ്രചരിക്കുന്ന വീഡിയോയയുടെ ദൈർഘ്യമേറിയ പതിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
“പണം കൊടുത്ത് അഴീക്കോട് സിപിഎം സ്ഥാനാർത്ഥിയുടെ പ്രകടനത്തിൽ അണി നിരത്തിയ ഒരു ഒഡിഷക്കാരൻ. പ്രകടനത്തിന്റെ മുന്നിൽ നിന്നാൽ കൂടുതൽ പണം കിട്ടും എന്ന് വിചാരിച്ചു കാണണം പാവം,” എന്നാണ് വീഡിയോയ്ക്കൊപ്പമുള്ള് പോസ്റ്റിന്റെ വിവരണത്തിൽ എഴുതിയിരിക്കുന്നത്.
ദൈർഘ്യമുള്ള ഇതേ വീഡിയോയുടെ ദൃശ്യങ്ങൾ 2021 ഏപ്രിൽ 5ന് Sugunan Kaniyil ഫേസ്ബുക്ക് പ്രൊഫൈലും പോസ്റ്റ് ചെയ്തിട്ടുണ്ട്. “കണ്ണൂ൪ അഴീക്കോട് മണ്ഡലത്തിൽ അതിഥി തൊഴിലാളികളെ ഇറക്കി സിപിഎം ചെങ്കടൽ,” എന്നാണ് വിവരണം.
ഈ വീഡിയോയിൽ വ്യക്തമായി കാണുന്ന ബാനറിൽ അഴിക്കോട് നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെവി സുമേഷിനെ വിജയിപ്പിക്കുക എന്നും എഴുതിയിട്ടുണ്ട്. പി ജയരാജൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും വീഡിയോയിൽ ഉണ്ട്.
Poster urging voters to vote for K V Sumesh
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഎമ്മിലെ കെവി സുമേഷ് അഴിക്കോട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു.
ഇവിടെ വായിക്കുക: മയക്കു മരുന്ന് മാഫിയകള്‍ക്കും റാഗിങ് കൊലപാതകങ്ങള്‍ക്കും വധശിക്ഷ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചോ?
വൈറൽ വിഡിയോ സിപിഎംസംസ്‌ഥാന സമ്മേളനത്തിൽ നിന്നുള്ളതല്ലെന്നും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അഴിക്കോട് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെവി സുമേഷിനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു നടത്തിയ റാലിയിൽ നിന്നാണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Sources
Facebook Post by Think Over Kerala on April 5,2021
Facebook Post by Sugunan Kaniyil on April 5,2021
Sabloo Thomas
December 12, 2024
Sabloo Thomas
December 9, 2024
Sabloo Thomas
November 30, 2024