Claim:ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കുംഭ മേളയിൽ.
Fact: ഇത് അദ്ദേഹത്തിന്റെ കേരള സന്ദർശനത്തിന്റെ പടം.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കുംഭ മേളയിൽ എത്തിയപ്പോൾ എന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്.
“ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കുംഭ മേളയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തി… കാഴ്ചകൾ കാണാൻ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. നിങ്ങൾക്ക് ഈ സംസ്കാരത്തിൽ താൽപ്പര്യമുണ്ടെങ്കിൽ ഇന്ത്യയിലേക്ക് വരൂ, എന്ന് ഓർബൻ ജി,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക: Fact Check: ലോൺ വാഗ്ദാനം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പടമുള്ള ലിങ്കുകൾ വ്യാജം
Fact Check/Verification
ആദ്യം ഞങ്ങൾ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കുംഭ മേളയിൽ പങ്കെടുത്തോ എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. ഫലങ്ങൾ ഒന്നും ലഭിച്ചില്ല.
തുടർന്ന് പ്രചരിക്കുന്ന ചിത്രങ്ങൾ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ,മറ്റൊരു അങ്കിളിൽ ഉള്ള ഇതേ പടം ഞങ്ങൾക്ക് Saleem Ibn Majeed എന്ന ആളുടെ പ്രൊഫൈലിൽ ജനുവരി 5, 2025ൽ പോസ്റ്റ് ചെയ്തത് കണ്ടെത്തി. “ഫോർട്ട് കൊച്ചിയിൽ എത്തിയ ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഒർബാൻ” എന്ന് ഈ ഓട്ടോറിക്ഷ ഡ്രൈവർമാർക്കൊപ്പം ഫോട്ടോയിലുള്ള ആളെ ഈ പോസ്റ്റ് തിരച്ചറിയുന്നുണ്ട്. കേരളത്തിലെ ആർ.ടി.ഒകളിലെ വാഹന നമ്പർ ആരംഭിക്കുന്ന KL എന്ന അക്ഷരങ്ങൾ ഓട്ടോയിൽ കാണാം.

From Saleem Ibn Majeed’s Post
ഫോർട്ട്കൊച്ചിയിൽ എത്തിയ ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഒർബാൻ എന്ന വിവരണത്തോടെ ജനുവരി 7, 2025ൽ ഈ പടം ഹംഗറി ടുഡേ എന്ന വെബ്‌സൈറ്റിലും കൊടുത്തിട്ടുണ്ട്.

ജനുവരി 9, 2025ൽ ഇതേ പടമുള്ള റിപ്പോർട്ടിൽ, ഡെക്കാൻ ഹെറാൾഡ് പറയുന്നത്, “ഭാര്യയും രണ്ട് പെൺമക്കളുമൊത്തുള്ള പ്രധാനമന്ത്രിയുടെ സ്വകാര്യ അവധിക്കാല സന്ദർശനം ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ‘ടക്-ടുക്ക്’ എന്നറിയപ്പെടുന്ന ഓട്ടോറിക്ഷയിൽ ഫോർട്ട്കൊച്ചിയിൽ കാഴ്ചകൾ കാണാനായി പോയതാണ്,” എന്നാണ്.

ഓട്ടോയിൽ കൊച്ചിയിൽ സഞ്ചരിക്കുന്ന ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഒർബാനെ കുറിച്ചുള്ള വാർത്ത ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഷെയർ ചെയ്തിട്ടുണ്ട്.

Conclusion
ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ കുംഭ മേളയിൽ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം അദ്ദേഹം കൊച്ചി സന്ദർശിച്ച വേളയിലേതാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക: സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ മോദി ഭരണത്തിന് മുമ്പുള്ളതല്ല
Sources
Facebook Post by Saleem Ibn Majeed on January 5,2025
News report by Hungary Today on January 7,2025
News report by Deccan Chronicle on January 9,2025
Facebook post by P A Muhammed Riyas on January 9,2025
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.