Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇന്ത്യൻ സൈന്യം ആക്രമിച്ച പാകിസ്ഥാനിലെ നൂർഖാൻ വ്യോമതാവളത്തിന്റേതാണ് ഈ വീഡിയോ.
ഈ വീഡിയോ സുഡാനിൽ നിന്നുള്ളതാണ്.
ഇന്ത്യൻ സൈന്യം ആക്രമിച്ച പാകിസ്ഥാനിലെ നൂർഖാൻ വ്യോമതാവളത്തിന്റേതാണ് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
നിരവധി വിമാനങ്ങളുടെ അവശിഷ്ടങ്ങൾ ഒരു സ്ഥലത്ത് കിടക്കുന്നത് വീഡിയോയിൽ കാണാം.
“തെളിവ് ചോദിക്കുന്ന എല്ലാ വർഗീയ വാളങ്ങളും ഇത് കണ്ടോളൂ,” എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ ഷെയർ ചെയ്യുന്നത്. “പാകിസ്ഥാനിലെ നൂർഖാൻ വിമാനത്താവളത്തിന്റെ ഭൂപടം ഇന്ത്യൻ സൈനികർ മാറ്റി,” എന്ന വാചകം വീഡിയോയിൽ സൂപ്പർഇമ്പോസ് ചെയ്തു കൊടുത്തിട്ടുണ്ട്.
ഇവിടെ വായിക്കുക: മുസ്ലീമാണ് പക്ഷേ തീവ്രവാദിയല്ല,’എന്ന് കേണൽ സോഫിയ ഖുറേഷി പറയുന്നതായി കാണിക്കുന്ന വീഡിയോ ഡീപ്ഫേക്ക് ആണ്
ഈ വീഡിയോ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2025 ഏപ്രിൽ 1 ന് ഒരു എക്സ് അക്കൗണ്ട് അപ്ലോഡ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി. അത് വൈറൽ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പായിരുന്നു.
വീഡിയോയുടെ അടിക്കുറിപ്പിൽ ഈ സംഭവത്തെ കുറിച്ച് വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല, പക്ഷേ @inside_afric എന്ന X ഹാൻഡിൽ ആണ് ഈ വീഡിയോ ആദ്യം ഷെയർ ചെയ്തത് എന്ന് അതിൽ നിന്നും മനസിലായി. ഈ X ഹാൻഡിൽ നിലവിലില്ല. 2023-ൽ സുഡാനിൽ സൈന്യവും എതിരാളികളായ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിനിടെ ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാശം കാണിക്കുന്നതാണ് വീഡിയോ എന്ന് വിവരണത്തിൽ പറയുന്നു. പക്ഷെ ഈ സംഭവം നടന്ന യഥാർത്ഥ തീയതി വീഡിയോയിൽ നൽകിയിട്ടില്ല.
ഞങ്ങൾ അന്വേഷിച്ചപ്പോൾ, 2023 ഏപ്രിലിൽ സൈന്യവും എതിരാളികളായ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ, സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ പ്രസിഡൻഷ്യൽ പാലസ്, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ പ്രധാന സ്ഥലങ്ങൾ അർദ്ധസൈനിക സേന കൈയടക്കി.
എന്നിരുന്നാലും, 2025 മാർച്ചിൽ സൈന്യം വീണ്ടും അതിന്റെ നിയന്ത്രണം ഏറ്റെടുത്തു.
കൂടാതെ, 2025 ഏപ്രിൽ 1-ന് മറ്റൊരു എക്സ് അക്കൗണ്ട് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ ഞങ്ങൾ കണ്ടെത്തി. വീഡിയോയ്ക്കൊപ്പമുള്ള അടിക്കുറിപ്പിൽ മുകളിൽ സൂചിപ്പിച്ച അതേ വിവരങ്ങൾ ഉണ്ടായിരുന്നു.
അന്വേഷണത്തിനിടെ, 2023 ഏപ്രിൽ 15 ന് റോയിട്ടേഴ്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. അതിൽ 2023 ഏപ്രിൽ 15 ന് സുഡാനിലെ ഖാർത്തൂം വിമാനത്താവളത്തിൽ ഒരു സംഘർഷത്തിനിടെ സൗദി എയർലൈൻസിന്റെ ഒരു വിമാനം തകർന്നുവീണു എന്നാണ് പറഞ്ഞിരിക്കുന്നത്. അതിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സൗദി എംബസിയിലേക്ക് അയച്ചുവെന്നും റിപ്പോർട്ട് പറയുന്നു.
വൈറൽ വീഡിയോയിലെ ചില രംഗങ്ങൾ ഫോട്ടോ ലൈബ്രറി വെബ്സൈറ്റായ ഗെറ്റി ഇമേജസിലെയും വിമാനങ്ങളുടെ ഡാറ്റ സൂക്ഷിക്കുന്ന സ്പോട്ടറിന്റെ വെബ്സൈറ്റിലെയും ചിത്രങ്ങളുമായി താരതമ്യം ചെയ്തപ്പോൾ ഇത് യഥാർത്ഥത്തിൽ കാർട്ടൂം വിമാനത്താവളം തന്നെയാണെന്ന് കണ്ടെത്തി.
ഇതിനുപുറമെ, 2023 ഏപ്രിൽ 15 ന് സുഡാനിലെ കാർട്ടൂം വിമാനത്താവളം ലക്ഷ്യമാക്കി പറന്ന് വിമാനങ്ങളുടെ ഒരു പട്ടികയും തകർന്ന വിമാനങ്ങളുടെ ഡാറ്റ സൂക്ഷിക്കുന്ന ഒരു വെബ്സൈറ്റിൽ ഞങ്ങൾ കണ്ടെത്തി. വൈറൽ വീഡിയോയിൽ കാണുന്ന എല്ലാ വിമാനങ്ങളും ഈ പട്ടികയിൽ കാണാം. സുഡാൻ എയർവേയ്സ്, സ്കൈഅപ്പ് എയർലൈൻസ്, യുണൈറ്റഡ് നേഷൻസ് എയർ സർവീസ് തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.
ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളിൽ നിന്ന്, വൈറൽ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ സുഡാനിലെ ഖാർത്തൂം വിമാനത്താവളത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമാണ്. 2023 ഏപ്രിൽ 15 നും അതിനുശേഷവും നടന്ന സംഘർഷത്തിനിടെ നിരവധി വിമാനങ്ങൾ തകർന്നു വീണിരുന്നു. എന്നിരുന്നാലും, വൈറൽ വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇവിടെ വായിക്കുക:ഇന്ത്യയുടെ മിസൈൽ വീണ് തകർന്ന റാവൽപിണ്ടി സ്റ്റേഡിയമാണോ ഇത്?
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
Videos uploaded by X accounts on 1st April 2025
Images posted by Getty and Spotters
Data available on aviation safety network
Report published by Reuters on 15th April 2023
Sabloo Thomas
May 31, 2025
Sabloo Thomas
May 29, 2025
Sabloo Thomas
May 17, 2025