Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇന്ത്യയുടെ മിസൈൽ വീണ് തകർന്ന റാവൽപിണ്ടി സ്റ്റേഡിയം
ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്.
ഇന്ത്യയുടെ മിസൈൽ വീണ് തകർന്ന റാവൽപിണ്ടി സ്റ്റേഡിയം എന്ന പേരിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
‘വാഴപിണ്ടി’ അവസ്ഥയിലായ റാവൽപിണ്ടി സ്റ്റേഡിയം,” എന്ന വിവരണത്തോടെയാണ് ചിത്രം വൈറലാവുന്നത്.
ഇവിടെ വായിക്കുക:പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിന് ഭോപ്പാൽ പോലീസ് ആളുകളെ അറസ്റ്റ് ചെയ്തോ?
ആദ്യം റാവൽപിണ്ടി മൈതാനത്ത് ആക്രമണം നടന്നിട്ടുണ്ടോ എന്നും ഞങ്ങൾ പരിശോധിച്ചു. ഈ സമയത്ത്, ഇന്ത്യൻ ഡ്രോൺ ആക്രമണം മൂലം ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് ചില കേടുപാടുകൾ കണ്ടെത്തി, പക്ഷേ വൈറലായ ഫോട്ടോയിൽ കാണുന്നത് പോലെ അത് പൂർണ്ണമായും നശിപ്പിക്കപ്പെട്ടില്ല. ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും കാണാം
സിഎൻഎൻ അവരുടെ ഫേസ്ബുക്ക് പേജിൽ മെയ് 9,2025ൽ ഷെയർ ചെയ്ത വീഡിയോയും സ്റ്റേഡിയം പൂർണ്ണമായും നശിപ്പിക്കപ്പെട്ടില്ല എന്ന വാദം ശരിവെക്കുന്നു.
ഈ വസ്തുതാന്വേഷണത്തിന്റെ ഭാഗമായി, ഞങ്ങൾ ഗൂഗിൾ മാപ്പിൽ റാവൽപിണ്ടി സ്റ്റേഡിയം ഞങ്ങൾ പരിശോധിച്ചു. അത് ഇവിടെ കാണാം.
വൈറലായ ഫോട്ടോയിലെ സ്റ്റേഡിയം കോൺഫിഗറേഷൻ അൽപ്പം ചെറുതാണ്. ഫോട്ടോ വ്യക്തവുമല്ല. ഇത് സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്.
അതിനാൽ ഇത് എഐ ചെയ്തു ഉണ്ടാക്കിയതാണോ എന്ന് പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
തുടർന്ന് വിവിധ ഐഐ ഡിറ്റക്ഷൻ ടൂളുകളിൽ ഈ ഇമേജ് ഞങ്ങൾ പരിശോധിച്ചു.
വാസ്ഇറ്റ് എഐ ടൂൾ പറഞ്ഞത്, ഇമേജ് അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ്.
ഞങ്ങൾ ചിത്രം ഈസ് ഇറ്റ് എഐ ടൂൾ ഉപയോഗിച്ചും പരിശോധിച്ചു. ചിത്രം എഐ ജനറേറ്റഡ് ആവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ടൂൾ പറഞ്ഞു. എഐ ജനറേറ്റഡ് ആവാനുള്ള സാധ്യത 98% ആണെന്നും ഞങ്ങൾ കണ്ടെത്തി.
ഞങ്ങൾ മറ്റൊരു എഐ പരിശോധന ഉപകരണമായ സൈറ്റ് എഞ്ചിനിലും ഞങ്ങൾ ചിത്രം പരിശോധിച്ചു . ഇത് എഐ ആവാനുള്ള സാധ്യത 98% ആണെന്ന് പരിശോധനയിൽ കണ്ടെത്തി.
ഇവിടെ വായിക്കുക: ഷെഹ്ബാസ് ഷെരീഫ് പരാജയം സമ്മതിക്കുന്നതിന്റെ വൈറൽ വീഡിയോ വ്യാജം
സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയുടെ മിസൈൽ അക്രമത്തെ തുടർന്ന് തകർന്ന റാവൽപിണ്ടി സ്റ്റേഡിയം എന്ന പേരിൽ പ്രചരിപ്പിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
( ഈ അവകാശവാദം ആദ്യം പരിശോധിച്ചത് ഞങ്ങളുടെ കന്നഡ ടീമാണ്. അത് ഇവിടെ വായിക്കാം)
Our Sources
Report By Hindustan Times, Dated: May 8, 2025
Report By India Today, Dated: May 7, 2025
Facebook Post By CNN International, Dated: May 10, 2025
sightengine.com
wasitai.com
Is it AI
Google Maps
Sabloo Thomas
June 28, 2025
Sabloo Thomas
June 23, 2025
Sabloo Thomas
May 24, 2025