Claim: കെപിസിസി പ്രസിഡന്റ് കെ സുധാകരന് അമേരിക്കന്‍ ചികിത്സയ്ക്ക് കൂട്ട് പോവുന്നത് ജെബി മേത്തര്‍ എംപി.
Fact: പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരായ പ്രതിഷേധത്തിന് ശേഷമുള്ള കെ സുധാകരന്റെ തിരുവനന്തപുരം യാത്രയുടെ വീഡിയോയാണിത്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് അമേരിക്കന്‍ ചികിത്സയ്ക്ക് കൂട്ട് പോവുന്നത് ജെബി മേത്തര്‍ എംപി ആണെന്ന അവകാശവാദത്തോടെ ഒരു വീഡിയോ പോസ്റ്റ് വൈറലാവുന്നുണ്ട്.
“പുതിയ ജുദ്ധതന്ത്രങ്ങള്‍ പഠിപ്പിക്കാന്‍ സിങ്കം അമേരിക്കയിലേക്ക്. കൂട്ടിന് ജെബി മേത്തര്‍ അമ്മായിയും,” എന്നാണ് പോസ്റ്റിന്റെ ഒപ്പമുള്ള കുറിപ്പ്.
മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് പോയപ്പോൾ ഒപ്പം പോയത് ഭാര്യയായിരുന്നുവെന്നും എന്നാൽ സുധാകരന് ഒപ്പം പോവുന്നത് ആരാണ് എന്നൊക്കെയുള്ള ചോദ്യത്തോടൊപ്പമാണ് ചിലർ പോസ്റ്റ് ഷെയർ ചെയ്യുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

വൈഗ നന്ദൻ എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 325 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ സഖാക്കൾ എന്ന ഗ്രൂപ്പിലെ റീൽസ് ഞങ്ങൾ കാണും വരെ അതിന് 61 ഷെയറുകൾ ഉണ്ടായിരുന്നു.

Reels posted in the group ഞങ്ങൾ സഖാക്കൾ
ഇവിടെ വായിക്കുക: Fact Check: ബ്ലഡ് ബാഗ് കൈയ്യില്‍ പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ ചിത്രം ഗുജറാത്തിൽ നിന്നല്ല
Fact Check/Verification
ഞങ്ങൾ പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഇത്തരം ഒരു വീഡിയോയിൽ നിന്നുള്ള ഒരു സ്റ്റിൽ ജെബി മേത്തര്‍ എംപിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ 2023 ഡിസംബര്‍ 22ന് കൊടുത്തതായി കണ്ടെത്തി.
ഡെല്‍ഹി, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യമെന്ന് ആ പോസ്റ്റ് പറയുന്നു. “ജന്തര്‍ മന്തറില്‍ ഇന്ന് നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം നാളെ കെ.പി.സി.സി. നടത്തുന്ന ഡി.ജി.പി. ഓഫീസ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പ്രിയ പ്രസിഡന്റ് ശ്രീ. കെ. സുധാകരന്‍ എം.പി.ക്കൊപ്പം തിരുവനന്തപുരത്തേക്ക്,” എന്നാണ് അടിക്കുറിപ്പ്. പോരെങ്കിൽ വീഡിയോ മുഴുവനായി 2023 ഡിസംബർ 23 ന് ഇൻസ്റ്റാഗ്രാമിൽ ജെബി പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ഞങ്ങൾക്ക് മനസ്സിലായി.

തുടർന്ന് ഞങ്ങൾ കെ സുധാകരന്റെ യാത്ര സംബന്ധിച്ച് അറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ മനോരമ ഓണ്‍ലൈന്‍ ഡിസംബർ 30,2023 ൽ നല്‍കിയിട്ടുള്ള വാർത്ത കിട്ടി. വാര്‍ത്ത പ്രകാരം നാളെയാണ് (ഡിസംബര്‍ 31) മേയോ ക്ലിനിക്കിൽ വിദഗ്ധ വൈദ്യപരിശോധനയ്ക്കായി കെ.സുധാകരന്‍ അമേരിക്കയിലേക്ക് തിരിക്കുന്നത്. “കൊച്ചിയിൽ നിന്നാണ് പോവുന്നത് . ഭാര്യയും ഡൽഹിയിലെ പിഎയും ഒപ്പമുണ്ടാകും,” എന്നും വാർത്ത പറയുന്നു.

ഇവിടെ വായിക്കുക:Fact Check: തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെ സുധാകരന്‍ പറഞ്ഞോ?
Conclusion
വൈറലായ വീഡിയോ അമേരിക്കയിലേക്കുള്ള സുധാകരന്റെ യാത്രയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരായ പ്രതിഷേധത്തിന് ശേഷം കെ സുധാകരനും ജെബി മേത്തറും തിരുവനന്തപുരത്തേക്ക് വരുന്നതാണ് വീഡിയോയിലെ ദൃശ്യം.
Result: False
ഇവിടെ വായിക്കുക:Fact Check: മുകേഷും ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന ന്യൂസ്‌കാർഡ് വ്യാജം
Sources
News Report in Manoramaonline on December 30, 2023
Instagram video by Jeby Mether on December 23, 2023
Instagram Photo by Jeby Mether on December 22, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.