Fact Check
Fact Check: കെ എൻ എ ഖാദർ ഇസ്രയേലിനെ അനുകൂലിച്ചോ?
Claim
മുസ്ലിം ലീഗിന്റെ സമുന്നത നേതാവ് കെ എൻ എ ഖാദർ മുസ്ലിങ്ങളെ വിമര്‍ശിച്ചും ജൂതരെ അനുകൂലിച്ചും നടത്തിയ സംഭാഷണം എന്ന പേരില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. ഫേസ്ബുക്കിലും ഈ പോസ്റ്റ് വൈറലാണ്. ഗാസയിലെ ഇസ്രേയൽ ഹമാസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പോസ്റ്റ്.

ഇവിടെ വായിക്കുക:Fact Check: ഇസ്രയേൽ സൈനികരെ ഓടിക്കുന്ന വീഡിയോ 2014ലേത്
Fact
മുസ്ലിം ലീഗിന്റെയും യുഡിഎഫ് മുന്നണിയുടെയും രാഷ്ട്രീയ തീരുമാനം പാലസ്തീൻ അനുകൂലമായത് കൊണ്ട് തന്നേ ഈ വീഡിയോയുടെ വസ്തുത തിരക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ ഒരു കീവേർഡ് സേർച്ച് ചെയ്തപ്പോൾ 2021ലും ഇതേ വീഡിയോ പ്രചരിച്ചിരുന്നതായി മനസ്സിലായി.
തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതിനെതിരെ, ഖാദർ ഫേസ്ബുക്ക് വഴി മേയ് 20,2021ൽ നൽകിയ വീശദീകരണവും ഞങ്ങൾ കണ്ടെത്തി. Netzone Live എന്ന ഫേസ്ബുക്ക് പേജിലും അതെ ദിവസം ഈ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു.

പെരുമ്പാവൂര്‍ സ്വദേശിയായ കുഞ്ഞി മുഹമ്മദ് എന്നയാളാണ് ഖാദറിന്റെ പേരിൽ പ്രചരിക്കുന്ന ഈ ശബ്ദത്തിന് ഉടമ. അദ്ദേഹം നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി മൊഴി കൊടുത്തിരുന്നു. ഈ വാർത്ത മനോരമ ന്യൂസ് ഓഗസ്റ്റ് 17,2021 നല്കിയതും ഞങ്ങൾ കണ്ടെത്തി. കെഎൻഎഖാദർ നൽകിയ പരാതിയെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിന്റെ സമയത്താണ് കുഞ്ഞി മുഹമ്മദ് മൊഴി നൽകിയത്.

Result: False
ഇവിടെ വായിക്കുക: Fact Check:കോസ്മിക്ക് രശ്മികൾ ആരോഗ്യത്തിന് ഹാനികരമോ?
Sources
Facebook video by KNA Khader on May 20,2021
Facebook post by Netzone Live on May 20,2021
Youtube video by Manorama News on August 17,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.