Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“നെറ്റിയിലെ സിന്ദൂരം മായ്ക്കപ്പെട്ട നമ്മുടെ ഓരോ സഹോദരികൾക്കും വേണ്ടി… ഓപ്പറ്റേഷൻ സിന്ദൂർ,” എന്ന വിവരണത്തിനൊപ്പം ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ഇവിടെ വായിക്കുക: ഓപ്റേഷൻ സിന്ദൂറിന്റെത് എന്ന പേരിൽ ഷെയർ ചെയ്യുന്നത് 2024ലെ വീഡിയോ
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്റേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, akhbar_fori_khabar എന്ന ഇൻസ്റ്റാഗ്രാം ഐഡി നവംബർ10,2022ൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി.
“നവംബർ 9 വ്യാഴാഴ്ച വൈകുന്നേരം ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തു,” എന്നാണ് പോസ്റ്റിലെ പേർഷ്യൻ ഭാഷയിലുള്ള വിവരണം.
_laa_ilaaha_illallaah_ എന്ന ഇൻസ്റ്റാഗ്രാം ഐഡി നവംബർ10,2023ൽ ഇതേ വീഡിയോ ഗാസ മുനമ്പിന് വടക്കുള്ള ഇന്തോനേഷ്യൻ ആശുപത്രിക്ക് സമീപം ബോംബാക്രമണം എന്ന കുറിപ്പോടെ ഷെയർ ചെയ്തിട്ടുണ്ട്.
അൽജസിറ നവംബർ 11,2023ൽ ഈ വീഡിയോയിലെ ഒരു കീ ഫ്രെയിം ഒരു വാർത്തയിൽ ഫോട്ടോയായി കൊടുത്തിട്ടുണ്ട്.”2023 നവംബർ 10-ന് വടക്കൻ ഗാസ മുനമ്പിലെ നിരവധി ആശുപത്രികളെ ലക്ഷ്യമിട്ട് ഇസ്രായേലി ബോംബാക്രമണം,” എന്നാണ് ആ ഫോട്ടോയുടെ കാപ്‌ഷൻ.
ഇതിൽ നിന്നെല്ലാം ഓപ്പറേഷൻ സിന്ദൂറിന്റെ വീഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് 2023 നവംബറിൽ ഗാസയിലെ ആശുപത്രിയ്ക്ക് നേരെ നടന്ന ഇസ്രയേലിന്റെ ബോംബാക്രമണമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക: പാകിസ്ഥാൻ ആർമിയുടെ വെടിക്കോപ്പ് ഡിപ്പോ തീയിട്ടോ?
Sources
Instagram post by akhbar_fori_khabar on November 10,2023
Instagram post by laa_ilaaha_illallaah on November 10,2023
News report by Al Jazeera On November 11,2023
Sabloo Thomas
May 29, 2025
Sabloo Thomas
May 7, 2025
Sabloo Thomas
April 28, 2025