Fact Check
Weekly Wrap: വന്ദേ ഭാരത്, ബിജെപി നേതാക്കൾ,ഹൈദരാബാദിലെ ഖബർ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ഹൈദരാബാദിലെ ഖബർ, ബിജെപി നേതാക്കളുടെ പെൺമക്കളുടെ വിവാഹം, കെ സുരേന്ദ്രന്റെ ഇന്റർവ്യൂ, തിരൂരിൽ വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ നേരെ നടന്ന കല്ലേറ്,തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളിൽ ഉള്ള വ്യാജ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി നടന്നു.

Fact Check:തിരൂരിൽ ആക്രമിക്കപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ പടമാണോ ഇത്?
മലപ്പുറം തിരുർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായി എന്ന വാർത്ത ശരിയാണ്. എന്നാൽ ആ സംഭവത്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന പടം വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Fact Check:പാക്കിസ്ഥാനിൽ മരിച്ച മകളുടെ ഖബറിൽ ഇരുമ്പ് ഗ്രില്ലും പൂട്ടും വെച്ചോ?
ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ, കല്ലറയിലെ ഇരുമ്പ് ഗ്രില്ലിന്റെയും പൂട്ടിന്റെയും ഫോട്ടോ ഹൈദരാബാദിൽ നിന്നുള്ളതാണ്, എന്ന് മനസ്സിലായി.

Fact Check: വന്ദേ ഭാരത് എക്‌സ്പ്രസിൽ മാലിന്യങ്ങൾ കണ്ടെത്തിയോ?
കേരളത്തിൽ വന്ദേ ഭാരത് ട്രയിൻ ഓടാൻ തുടങ്ങിയത് 2023 ഏപ്രിലിലാണ്. കേരളത്തിൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് ഓടാൻ തുടങ്ങുന്നതിന് മൂന്ന് മാസം മുൻപ് എടുത്തതാണ് ഈ പടം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ശുചീകരണം നടത്തുന്ന തൊഴിലാളിയാണ് ഇപ്പോൾ വൈറലാവുന്ന പടത്തിൽ. പടം എടുത്തത് 2023 ജനുവരി മാസമാണ്.

Fact Check: സംഘ പരിവാർ മുസ്ലിങ്ങളെ വേട്ടയാടുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞോ?
ന്യൂസ് 18 കേരള എഡിറ്റർ പ്രദീപ് പിള്ള നടത്തിയ,കെ. സുരേന്ദ്രന്‍റെ ഇന്റർവ്യൂവിന്റെ എഡിറ്റ് ചെയ്ത വീഡിയോ വെച്ചിട്ടാണ് സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്തുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Fact Check:വിവിധ ബിജെപി നേതാക്കളുടെ പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിങ്ങളെ എന്ന പോസ്റ്റിന്റെ യാഥാർഥ്യം അറിയുക
ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ, എൽ.കെ.അദ്വാനിയുടെയും മുരളി മനോഹർ ജോഷിയുടെയും പെൺമക്കൾ കല്യാണം കഴിച്ചത് മുസ്ലിം മതത്തിൽ നിന്നുള്ളവരെ അല്ല. അശോക് സിംഗാൾ വിവാഹം കഴിച്ചിരുന്നില്ല.അതിനാൽ അദ്ദേഹത്തിന് മക്കളില്ല.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ മകൾ സുഹാസിനി കല്യാണം കഴിച്ചത് മുസ്ലിം മതത്തിൽ നിന്നുള്ള ആളെയാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.