1950ലെ ഇന്ത്യൻ ഫുട്ബോൾ ടീം, വൃക്കദാനം,EctoLife facility,ആം ആദ്മി പാര്‍ട്ടി,ബ്രോയ്‌ലർ കോഴി, ഇവയെല്ലാം ഈ ആഴ്ചയിൽ സമൂഹ മാധ്യമ പ്രചരണങ്ങളിൽ പ്രധാനപ്പെട്ടവ ആയിരുന്നു.

ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന് RCC കണ്ടെത്തിയോ? പ്രചരണത്തിന്റെ വാസ്തവം അറിയുക
ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന സന്ദേശം RCC പുറപ്പെടുവിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. പോരെങ്കിൽ ബ്രോയ്‌ലർ കോഴിയുടെ ഉപയോഗം ക്യാൻസർ ഉണ്ടാക്കും എന്ന പ്രചരണത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൾ തെളിഞ്ഞു.

‘അപകടത്തിൽ മരിച്ച സുധീറിന്‍റെയും ഭാര്യയുടെയും വൃക്കകൾ ദാനം ചെയ്യുന്നുവെന്ന,’ പോസ്റ്റ് വ്യാജമാണ്
മൃതസഞ്ജീവനി വെയിറ്റ് ലിസ്റ്റിലെ പ്രയോറിറ്റിയ്ക്ക് അനുസരിച്ചാണ് ആർക്ക് കിഡ്‌നി കൊടുക്കണം എന്ന് തീരുമാനിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അല്ലാതെ അപകടത്തിൽ മരിച്ച ആളുടെ ബന്ധുക്കൾക്ക് ആർക്ക് കിഡ്‌നി കൊടുക്കണം എന്ന് തീരുമാനിക്കാനാവില്ല.

EctoLife facility എന്ന കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള വീഡിയോയുടെ യാഥാർഥ്യം അറിയൂ
EctoLife facility എന്ന കൃത്രിമ ഗർഭപാത്രത്തെ കുറിച്ചുള്ള വീഡിയോ ഒരു ഭാവന സൃഷ്‌ടിയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ 1950 ലോകകപ്പ് ഫുട്ബോളിൽ നിന്നും പിന്മാറേണ്ടി വന്നോ? യാഥാർഥ്യം അറിയുക
പോസ്റ്റുകളിൽ പറയും പോലെ, ഇന്ത്യൻ ഫുട്ബോൾ ടീമിന് ഷൂസ് വാങ്ങാൻ പണമില്ലാതെ പോയത് കൊണ്ടല്ല ഇന്ത്യൻ ഫുട്ബോൾ ടീം 1 950ല്‍ ബ്രസിലിലെ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാത്തത്,എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പരീശീലനത്തിന് സമയം ലഭിക്കാത്തതും വിഭവങ്ങളുടെ ക്ഷാമവും കൊണ്ടാണ് ഇന്ത്യ 1950 ഫീഫ ലോകകപ്പില്‍ പങ്കെടുക്കാത്തത്. ഇന്ത്യന്‍ ടീമിലെ ചില കളിക്കാർ അവരുടെ ആഗ്രഹം പ്രകാരമായിരുന്നു ഷൂവില്ലാതെ കളിച്ചിരുന്നത്.

അരവിന്ദ് കെജ്‌രിവാൾ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം 2011 ലേത്
അരവിന്ദ് കെജ്‌രിവാൾ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ഈ ചിത്രം ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിനു മുന്നോടിയായുള്ള മീറ്റിംഗിൽ നിന്നുള്ളതാണ്. അത് നടന്നത് 2011ലാണ്. ബാബ രാംദേവുമായുള്ള ചിത്രവും 2011ലേതാണ്. ആം ആദ്മി പാര്‍ട്ടി രൂപികരിക്കുന്നത് 2012 നവംബര്‍ 26നാണ്. അതിനാൽ ഈ പടങ്ങൾക്ക് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.