Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
പോപ്പുലർ ഫ്രണ്ട് മുസ്ലിം സൈന്യം രൂപീകരിച്ചുവെന്ന് രീതിയിൽ ഒരു പ്രചരണം നടക്കുന്നുണ്ട്.“ഇന്ത്യയ്‌ക്കെതിരെ പോരാടാന്‍ പോപ്പുലര്‍ ഫ്രണ്ട് മുസ്ലീം സൈന്യം രൂപീകരിക്കുന്നു.(ഹിന്ദിയിലും ഇംഗ്ലീഷിലും വായിച്ചിട്ട് എനിക്ക് അങ്ങനെയാണ് മനസിലായത്?” ഫേസ്ബുക്കിൽ ഒരു ഫോട്ടോയ്ക്ക് ഒപ്പം പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്.
പോപ്പുലർ ഫ്രണ്ടിന്റെ ചരിത്രം
1992 ൽ ബാബറി മസ്ജിദ് തകർന്നതിനുശേഷം മൂന്ന് മുസ്ലീം സംഘടനകളെ ലയിച്ചാണ് 2006 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) രൂപിക്കരിക്കപ്പെട്ടത്. കേരളത്തിന്റെ ദേശീയ വികസന മുന്നണി, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പസാരി എന്നിവയാണ് അവ.
ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക് അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.
ജൂനിയർ ഫ്രന്റ്സ്,കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ,നാഷണൽ വിമൻസ് ഫ്രണ്ട്,ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ,,നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്,മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ,സത്യസരണി എന്നിവ പോപ്പുലർ ഫ്രണ്ടിന്റെ ന്റെ പോഷക സംഘടനയാണ്.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ കക്ഷിയും പിഎഫ്ഐയ്ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തം ഈ പാർട്ടിക്കുണ്ടായിരുന്നു.
എല്ലാ വർഷവും ഫെബ്രുവരി 17 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടന ഐക്യ മാർച്ചുകൾ നടത്തുന്നു.യൂണിഫോമിൽ താരങ്ങളും ചിഹ്നങ്ങളും വഹിച്ചാണ് മാർച്ച്.പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക ദിനമാണ് അന്ന്.എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ അവർ നടത്തിയിരുന്ന സ്വാതന്ത്ര്യ പരേഡ് 2013 ൽ കേരള സർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെയും എസ്.ഡി.പി.ഐ.യുടെയും പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്.
പോപ്പുലർ ഫ്രണ്ടും വിവാദങ്ങളും
വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിരുന്നതായി ആരോപണമുണ്ട്. ഈ കേസിൽ വിധി പറഞ്ഞ കോടതി 54 പേരിൽ 13 പേരെ ശിക്ഷിച്ചു. ഇതിൽ 10 പേർക്കെതിരേ യു.എ.പി.എ നിയമം പ്രയോഗിച്ചിരുന്നു.
വടക്കൻ കേരളത്തിലെ കണ്ണൂർ ജില്ലയിൽ നാറാത്ത് പാമ്പുരുത്തി റോഡിനു സമീപമുള്ളപോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള തണൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ഏപ്രിൽ 23-ന് പോലീസ് റൈഡ് ചെയ്തു. റൈഡിൽ 21 പോപുലർഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ നിന്നും പോപുലർ ഫ്രണ്ടിന് തീവ്രവാദബന്ധമുണ്ടെന്നു സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെടുത്തതായി പോലീസ് ആരോപിച്ചിരുന്നു. റെയ്ഡിൽ ബോംബ്, വടിവാൾ, ബോംബുനിർമ്മാണസാമഗ്രികൾ ദേശവിരുദ്ധസ്വഭാവമുള്ള ലഘുലേഘകളും രേഖകയും കണ്ടെടുത്തതായും പോലീസ് പറഞ്ഞു,ഈ കേസിൽ ചുമത്തിയ യു.എ.പി.എ നിലനിൽക്കില്ല എന്ന് കേരളാ ഹൈകോടതി വിധിക്കുകയും ആ വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്.
അഭിമന്യൂ വധമാണ് പോപ്പുലർ ഫ്രണ്ടിന് നേരെയുള്ള മറ്റൊരു ആരോപണം.എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) കൊല്ലപ്പെട്ട സംഭവമാണ് ”അഭിമന്യു വധം”. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണ് അദ്ദേഹത്തെ കുത്തികൊലപ്പെടുത്തിയത് എന്നാണ് പോലീസ് കേസ്. ജൂലൈ 2, 2018 ന് പുലർച്ചെ ക്യാമ്പസിൽ തിരിച്ചെത്തുകയും കോളേജ് ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തു.] അഭിമന്യുവിനെ ഒരാൾ പിറകിൽ നിന്ന് പിടിക്കുകയും മറ്റൊരാൾ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
ഹാത്രസ് സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും രാജ്യത്തിന്റെ സുസ്ഥിരതയും ക്രമസമാധാനവും തകര്‍ക്കുന്ന തരത്തിലുള്ള രേഖകള്‍ കണ്ടെത്തിയെന്നും യുപി പൊലീസ് ആരോപിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ടിനു നേരെ കൂടുതൽ നിയന്ത്രണങ്ങൾ ആദായ നികുതി വകുപ്പ് ഏർപ്പെടുത്തിയത് അടുത്ത കാലത്താണ്. സംഘടനയ്ക്ക് ലഭിച്ചു വന്നിരുന്ന ആദായ നികുതി നിയമത്തിലെ 80 ജി ആനുകൂല്യം വകുപ്പ് റദ്ദ് ചെയ്തു. ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ആനുകൂല്യം ലഭ്യമാക്കുന്നുവെന്നും ഇതുവഴി ആദായ നികുതി ചട്ടങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ഫണ്ടുകൾക്കുമുള്ള സംഭാവനകൾക്ക് സംഘടനകൾക്ക് ആദായ നികുതി നിയമത്തിലെ 80 ജി പ്രകാരം ഇളവുകൾ ലഭിക്കും.
എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള തീവ്രവാദം അടക്കമുള്ള ആരോപണങ്ങള്‍ സംഘടന നിഷേധിച്ചിട്ടുണ്ട്. ഇത്തരം ആരോപണങ്ങളാണ് പോപ്പുലർ ഫ്രെണ്ടിനെതിരെ പ്രചരണങ്ങൾക്ക് കാരണമാവുന്നത്.
വായിക്കുക:ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തോ? ഒരു അന്വേഷണം
Fact Check/Verification
പോപ്പുലർ ഫ്രണ്ട് സൈന്യമാണോ ഈ പടത്തിലുള്ളത്
ഈ പടത്തിന്റെ ആധികാരികത പരിശോധിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ വെബ്‌സൈറ്റ് പരിശോധിച്ചു. അതിൽ അവരുടെ വോളന്റിയർ ഫോഴ്‌സിന്‌റെ ഡ്രസ്സ് കൊടുത്തിട്ടുണ്ട്. അത് ഈ ചിത്രത്തിൽ കാണുന്നതല്ല. അവരുടെ യൂണിഫോമും ഇതല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന പരേഡിന്റെ ഫോട്ടോയില്‍ അവരുടെ കൊടിയും യൂണിഫോമും കാണാം.
പോപ്പുലർ ഫ്രണ്ട് സൈന്യമല്ലെങ്കിൽ മറ്റാരാണ്?
പച്ച നിറത്തിലുള്ള കൊടി മുസ്ലീം ലീഗിന്റേതാണ്. അതിൽ നിന്നു ഈ പടത്തിലുള്ളത് മുസ്ലിം ലീഗ് പ്രവർത്തകരാണ് എന്ന് വ്യക്തം.മുസ്ലിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗിന്റെ ഫേസ്‌ബുക്കിൽ ഈ ഫോട്ടോയിലുള്ളതിനു സമാനമായ ചിത്രം കണ്ടെത്താനുമായി.
ഇത്തരം ഒരു പോസ്റ്റിന്റെ നിജസ്ഥിതി പരിശോധിക്കാൻ പോലീസിന്റെ ഇൻറലിജൻസ് വിഭാഗത്തിൽ ബന്ധപ്പെട്ടു. ഇൻറലിജൻസ് എഡിജിപി വിനോദ്‌കുമാറിന്റെ അഭിപ്രായത്തിൽ ഈ പോസ്റ്റിന്റെ പുറകിലുള്ള വിഷയങ്ങൾ സെൻസിറ്റിവാണ്. അത് കൊണ്ട് തന്നെ വ്യക്തമായി ഒരു പരിശോധനയില്ലാതെ ഇതിനെ കുറിച്ച് ഒരു ഔദ്യോഗിക പ്രതികരണം നടത്തുന്നത് ശരിയല്ല എന്ന് അദ്ദേഹം പ്രതികരിച്ചു.
പിഎഫ്‌ഐ സ്റ്റേറ്റ് സെക്രട്ടറി എസ്. നിസാറുമായി സംസാരിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരല്ല ചിത്രത്തിലുള്ളത്. എല്ലാ കൊല്ലവും ഫെബ്രവരി 17 നു പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് (ഐക്യ മാർച്ച്) നടത്താറുണ്ട്. 2020ലും 18 കേന്ദ്രങ്ങളിൽ ഞങ്ങൾ അത്തരം മാർച്ച് നടത്തിയിട്ടുണ്ട്. അതിൽ ഉപയോഗിക്കുന്ന യൂണിഫോം ഇതല്ല.ഞങ്ങൾക്ക് പച്ച യൂണിഫോമില്ല,അദ്ദേഹം വ്യക്തമാക്കി.
വായിക്കുക:മുസ്ലിം വനിതാ അധ്യാപകർക്ക് 15,000 രൂപ പ്രസവാനുകൂല്യം സർക്കാർ പ്രഖ്യാപിച്ചോ: ഒരു അന്വേഷണം?
Conclusion
ഫോട്ടോയിൽ കാണുന്നത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരല്ല. ഫോട്ടോയിലുള്ളത് മുസ്ലിം ലീഗ് പ്രവർത്തകരാണ്. ഫോട്ടോയിലുള്ളത് മുസ്ലിം ലീഗ് പതാകയാണ്.
Result: Misplaced Context
Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.