Thursday, May 2, 2024
Thursday, May 2, 2024

HomeFact Check 1850 കൊടുംകുറ്റവാളികളെ വിട്ടയക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ തടഞ്ഞുവെന്ന വാർത്തയുടെ വാസ്തവം

 1850 കൊടുംകുറ്റവാളികളെ വിട്ടയക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ തടഞ്ഞുവെന്ന വാർത്തയുടെ വാസ്തവം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1850 കൊടും കുറ്റവാളികളെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ എതിർത്തു എന്ന് പറയുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്ത ഒന്നാം പേജിൽ നൽകാൻ  മലയാള മാധ്യമങ്ങൾ തയ്യാറായില്ല  എന്നും ഈ പോസ്റ്റിൽ പറയുന്നു. ഗവർണർ ഇല്ലായിരുന്നെങ്കിൽ ഈ കുറ്റവാളികൾ കൂടി പുറത്ത് വന്ന് കേരളത്തിന്റെ ക്രമസമാധാന നില തകരുമായിരുന്നുവെന്നാണ് പോസ്റ്റ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു ലേഖനത്തിനിന്റെ സ്ക്രീൻ ഷോട്ടിനൊപ്പമാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്.
ഗവർണർ  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ  തമ്മിലുള്ള തർക്കങ്ങൾക്കിടയിലാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്.ഏറ്റവും ഒടുവിലത്തെ തർക്കം  ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ ഒരു പുതിയ അംഗത്തെ നിയമിക്കുന്നതിനെക്കുറിച്ചുള്ള ‘ആശങ്ക’ അറിയിക്കാനായി പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായിരുന്നു . അദ്ദേഹം ഇക്കാര്യത്തിൽ ഗവർണർക്ക് കത്തെഴുതി.1994-ലെ കേരള പേഴ്‌സണൽ സ്റ്റാഫ് സർവീസ് വേതന ചട്ടങ്ങളിലെ ഭേദഗതി ചൂണ്ടിക്കാട്ടി കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങൾക്ക് പെൻഷൻ നൽകുന്നത് തെറ്റാണെന്ന് ഗവർണർ  പറഞ്ഞതോടെ തർക്കം മുറുക്കി.

ഈ തർക്കം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെ പ്രകടമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2020 ജനുവരി 19ന് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തോടുള്ള സര്‍ക്കാറിന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തീരെ പിടിച്ചില്ല. ഈ ഭാഗം ഉള്‍പ്പെട്ട ഖണ്ഡിക സഭയില്‍ വായിക്കില്ലെന്ന് അദ്ദേഹം തലേന്ന് സര്‍ക്കാറിനെ അറിയിച്ചു.

പുതിയ സർക്കാർ അധികാരമേറ്റെടുത്ത് ഒരുവർഷം തികയുന്നതിന് മുമ്പ് തന്നെ  ഗവർണർ  സർവകലാശാലകളുടെ  ചാൻസിലർ പദവി ഉപേക്ഷിക്കുമെന്ന ഭീഷണിയാണ് ഉയർത്തിയത്. കണ്ണൂർ വി സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ടാണ് വിവാദം ഉണ്ടായത്. ഇത്തരം  സാഹചര്യത്തിലാണ്  ഈ പ്രചരണം ഫേസ്ബുക്കിൽ സജീവമായത്.

John M J  എന്ന ഐഡിയിൽ നിന്നും  Metroman എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 116 ഷെയറുകൾ ഉണ്ടായിരുന്നു.

John M J’s Post  

റിജോ എബ്രഹാം ഇടുക്കി  എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന്  18 ഷെയറുകൾ ഉണ്ടായിരുന്നു.

റിജോ എബ്രഹാം ഇടുക്കി’s Post

Jagan Navaneeth എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 11 ഷെയറുകൾ ഉണ്ടായിരുന്നു.

Jagan Navaneeth’s post

Factcheck/ Verification

Government plans to release 1,850 convicts, governor refuses എന്നാണല്ലോ പ്രചരിക്കുന്ന വാർത്തയുടെ തലേക്കെട്ട്. അത് ഗൂഗിൾ സേർച്ച് ചെയ്തപ്പോൾ  ടൈംസ് ഓഫ് ഇന്ത്യയുടെ  2017 ഫെബ്രുവരി 18ലെ  വാർത്ത കിട്ടി.  

ആ വാർത്ത എഴുതിയിരിക്കുന്നത് പ്രചരിക്കുന്ന പോസ്റ്റിൽ ഉള്ളത് പോലെ കെ പി സായികിരൺ എന്ന റിപ്പോർട്ടർ ആണ്. 2019 സെപ്റ്റംബർ 7 നാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയത്.


അതിന് മുൻപ്, സെപ്റ്റംബർ 5,2014 മുതൽ സെപ്റ്റംബർ 5,2019 വരെ ജസ്റ്റിസ് പി സദാശിവം ആയിരുന്നു ഗവർണർ. അദ്ദേഹമാണ് പോസ്റ്റിൽ പറയുന്ന 850 കൊടും കുറ്റവാളികളെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ എതിർത്തത്. അത് ടൈംസ് ഓഫ് ഇന്ത്യയുടെ  2017 ഫെബ്രുവരി 18ലെ  വാർത്തയിലും വ്യക്തമാണ്.

സംസ്ഥാന സർക്കാരിന്റെ വിവേചന അധികാരമുപയോഗിച്ച് 1850 തടവുകാരെ ശിക്ഷാ ഇളവു നൽകി വിട്ടയക്കാനുള്ള ഫയൽ ഗവർണർ പി സദാശിവം മടക്കി എന്നാണ് വാർത്ത. തടവുകാരിൽ പലരും സുപ്രീം  കോടതി നിശ്ചയിച്ച മാനദണ്ഡ പ്രകാരം വിട്ടയക്കാൻ കഴിയുന്നവരല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗവർണർ ഫയൽ മടക്കിയത്.
മനോരമ തുടങ്ങിയ മറ്റ് പത്രങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ എഴുതിയിരിക്കുന്നത്  കെപി സായികിരൺ എന്ന പത്രപ്രവർത്തകനാണ് എന്ന് പോസ്ടിനോപ്പം ഉള്ള സ്ക്രീൻ ഷോട്ടിൽ നിന്നും മനസിലായി. അദ്ദേഹത്തെ വിളിച്ചപ്പോൾ ഈ വാർത്ത 2017 ഫെബ്രുവരിയിലെത്താണ് എന്ന് അദ്ദേഹമാവും സ്ഥീരീകരിച്ചു.

വായിക്കാം:ഉക്രൈനിയൻ മാധ്യമങ്ങൾ യുദ്ധ മരണങ്ങളെ  കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പോസ്റ്റിന്റെ വാസ്തവം

Conclusion

2017ലെ പത്രവാർത്തയാണ് പോസ്റ്റിനൊപ്പമുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.ആ സമയത്ത് പി സദാശിവമായിരുന്നു കേരളാ ഗവർണർ. 2019 സെപ്റ്റംബർ 7നാണ്  അദ്ദേഹം സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ്  ഗവർണറായി  ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനമേൽക്കുന്നത്.

Result:False Context/Missing Context

Our Sources

News Published by Times of India

News Published by Manorama

Telephone Conversation with Times of India Journalist K P Saikiran


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular