Friday, April 26, 2024
Friday, April 26, 2024

HomeFact Checkഉക്രൈനിയൻ മാധ്യമങ്ങൾ യുദ്ധ മരണങ്ങളെ  കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പോസ്റ്റിന്റെ വാസ്തവം 

ഉക്രൈനിയൻ മാധ്യമങ്ങൾ യുദ്ധ മരണങ്ങളെ  കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന പോസ്റ്റിന്റെ വാസ്തവം 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

റഷ്യൻ സേനയുടെ  ഉക്രൈൻ അധിനിവേശത്തിനിടയിൽ ഏകദേശം 2,000 ഉക്രേനിയൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അധിനിവേശം കഴിഞ്ഞ് പത്ത് ദിവസത്തിലധികം ആയതിന്  ശേഷവും, സ്ഥിരീകരിക്കപ്പെടാത്ത ആരോപണങ്ങളും ഊഹാപോഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഫെബ്രുവരി 24നാന് റഷ്യൻ സൈന്യം ഉക്രൈനിൽ അധിനിവേശം നടത്തിയത്.

ഇരു രാജ്യങ്ങളിലെയും സിവിലിയൻമാരുടെയും സൈനികരുടെയും മരണങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ പ്രസ്താവനകൾ  ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, “ഉക്രൈനിലെ  മാധ്യമങ്ങൾ സാധാരണക്കാരുടെ മരണത്തെ  കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു ” എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നത്.

ഖാലിക് ചാച്ചാ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കണ്ടപ്പോൾ 179 ഷെയറുകൾ ഉണ്ടായിരുന്നു.

ഖാലിക് ചാച്ചാ ‘s Post

Akbarali Tkയുടെ പോസ്റ്റിന് ഞങ്ങൾ പരിശോധിക്കുമ്പോൾ  98 ഷെയറുകൾ ഉണ്ടായിരുന്നു.

Akbarali Tk’s Post

വീഡിയോയിൽ, മൃതദേഹം അടങ്ങിയത് എന്ന് കരുതപ്പെടുന്ന  ബാഗുകളിലൊന്ന് ചലിക്കാൻ തുടങ്ങുകയും ബാഗിലുള്ള വ്യക്തി സ്വയം മൂടുകയും ചെയ്യുന്നത് കാണാം. നിരവധി മൃതദേഹം അടങ്ങിയത് എന്ന് കരുതപ്പെടുന്ന ബാഗുകൾക്ക് മുന്നിൽ ഒരു വാർത്താ റിപ്പോർട്ടർ ഒരു വിദേശ ഭാഷയിൽ  സംസാരിക്കുന്നതും  കാണാം.
വ്യത്യസ്‌ത അടിക്കുറിപ്പുകളോടെ സമാനമായ നിരവധി പോസ്റ്റുകൾ  ന്യൂസ്‌ചെക്കർ കണ്ടെത്തി. ചില പോസ്റ്റിൽ റഷ്യക്കാരുടെ മരണത്തെ കുറിച്ചുള്ള വ്യാജ വാർത്ത എന്ന് പറയുമ്പോൾ മറ്റ് ചിലതിൽ ഉക്രൈനിലെ സാധാരണക്കാരുടെ മരണം എന്നാണ് അവകാശപ്പെടുന്നത്.

Factcheck/ Verification

വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ ഗൂഗിളിൽ വീഡിയോയുടെ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് സെർച്ച്  നടത്തി. 2022 ഫെബ്രുവരി 4-ന്  OE24.TV YouTube ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് കണ്ടെത്തി.

വിയന്ന ആസ്ഥാനമായുള്ള ജർമ്മൻ ഭാഷാ ദിനപത്രമായ ഓസ്‌റ്റെറെയ്‌ച്ചിന്റെ ഉടമസ്ഥതയിലുള്ളതാണ്  OE24 ചാനൽ.  CNN-ന്റെ പങ്കാളിത്തത്തോടെയാണ് ഈ  24 മണിക്കൂർ വാർത്താ ടിവി ചാനൽ പ്രവർത്തിക്കുന്നത്..

യൂട്യൂബിലെ സബ്‌ടൈറ്റിൽ ഫീച്ചർ ഉപയോഗിച്ചപ്പോൾ, കാലാവസ്ഥാ വ്യതിയാനം മൂലം ഓസ്ട്രിയയിൽ ഓരോ ദിവസവും മരിക്കാനിടയായ ആളുകളുടെ എണ്ണം കാണിക്കാൻ 49 പ്രതിഷേധക്കാർ ബോഡി ബാഗുകളിൽ  സ്വയം മറച്ച് നിലത്ത് കിടക്കുന്ന ഒരു പ്രതിഷേധ പരിപാടിയെ ക്കുറിച്ചാണ് വാർത്താ റിപ്പോർട്ടർ സംസാരിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തി.

കൂടുതൽ അന്വേഷണത്തിൽ, 2022 ഫെബ്രുവരി 4 ന് അപ്‌ലോഡ് ചെയ്‌ത വെബ്‌സൈറ്റിൽ പങ്കിട്ട ഒരു വീഡിയോ ന്യൂസ്‌ചെക്കർ കണ്ടെത്തി, അത് വൈറലായ വീഡിയോയ്ക്ക് സമാനമാണ്. .
കൂടുതൽ അന്വേഷണത്തിൽ, oe24.at  എന്ന വെബ്‌സൈറ്റിൽ 2022 ഫെബ്രുവരി 4 ന് അപ്‌ലോഡ് ചെയ്‌ത   ഒരു വീഡിയോ ന്യൂസ്‌ചെക്കർ കണ്ടെത്തി. അത് വൈറലായ വീഡിയോയ്ക്ക് സമാനമാണ്.

‘Wien: Demo gegen Klimapolitik’ എന്നാണ് വീഡിയോയുടെ തലക്കെട്ട്. അത് ജർമ്മൻ ഭാഷയിൽ നിന്ന് വിവർത്തനം ചെയ്യുമ്പോൾ വിയന്ന: കാലാവസ്ഥാ നയത്തിനെതിരായ ഡെമോ എന്നാണ്.

ഈ അവകാശവാദം ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Conclusion

റഷ്യയുടെ ഉക്രൈൻ  അധിനിവേശതിന് വളരെ മുമ്പു തന്നെ പ്രസിദ്ധീകരിച്ച ഒരു വീഡിയോയാണ്   മാധ്യമങ്ങൾ “സാധാരണക്കാരുടെ മരണങ്ങളെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന്  എന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്നത് എന്ന്  ഉപയോഗിക്കുന്നതെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. യഥാർത്ഥത്തിൽ ദൃശ്യങ്ങൾ 2022 ഫെബ്രുവരി 4 മുതൽ ലഭ്യമാണ്, ഓസ്ട്രിയയിലെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രതിഷേധത്തിനിടെ റെക്കോർഡുചെയ്‌തതാണ് ഈ വീഡിയോ. റഷ്യയുടെ ഉക്രൈൻ അധിനിവേശം ഫെബ്രുവരി 24നാണ് ആരംഭിച്ചത്.

വായിക്കാം: ബിജെപി അനുകൂല പ്രകടനം ഉക്രൈനിലേതല്ല

Result: False Context/ False

Our Sources

News Published by YouTube Channel Of OE24.TV

News Published by oe24.at Website

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular