Thursday, June 20, 2024
Thursday, June 20, 2024

HomeFact CheckReligionമുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ലാർസ് വിൽക്സ് മരിച്ച കാർ അപകടത്തിന്റെ വീഡിയോയാണോ ഇത്?

മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച ലാർസ് വിൽക്സ് മരിച്ച കാർ അപകടത്തിന്റെ വീഡിയോയാണോ ഇത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

 മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച  ലാർസ് വിൽക്സ് മരിച്ച  വാഹനാപകടത്തിന്റെ വീഡിയോ എന്ന പേരിൽ  ഒരു  അവകാശവാദം ഫേസ്ബുക്കിൽ സജീവമാണ്.
സാലിം അഹ്സനി  എന്ന ഐഡിയിൽ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റിനു 1.5 k റിയാക്ഷനുകളും 4.6 K ഷെയറുകളും ഞങ്ങൾ കണ്ടപ്പോൾ ഉണ്ടായിരുന്നു. ”മുഹമ്മദ് നബി(സ)യെ ലോകത്തിന് മുമ്പിൽ അപമാനിച്ചവന്റെ  മരണ വേദന രോധനം ലോകം കേൾക്കേണ്ടി വന്നു” എന്ന വിവരണത്തോടെയാണ് ഇത് ഷെയർ ചെയ്യപ്പെട്ടുന്നത്.

Archive links of സാലിം അഹ്സനി’s post

Fact Check/ Verification

ലാർസ് ലാർസ് വിൽക്സിന്റെ വാഹനാപകടത്തിന്റെ വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ കണ്ടെത്താൻ, വീഡിയോയുടെ കീ ഇമേജിന്റെ സ്ക്രീൻഷോട്ടിന്റെ സഹായത്തോടെ ഗൂഗിളിൽ  ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. 
അപ്പോൾ യെൻഡാക്സിൽ  നിന്നും, റഷ്യൻ അടിക്കുറിപ്പുകളോടെ  നിരവധി ലിങ്കുകൾ ഞങ്ങൾ കണ്ടെത്തി. അതിന്റെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

Screenshot of image of key image search of the video

YenDex- ൽ കാണുന്ന ലിങ്കുകളിൽ ചിലത്  ക്ലിക്ക് ചെയ്തപ്പോൾ, ഈ വീഡിയോയ്ക്ക് കുറഞ്ഞത് 6 വർഷമെങ്കിലും പഴക്കമുണ്ടെന്ന് മനസ്സിലായി. കൂടുതൽ തിരച്ചിലിനിടെ, https://hlamer.ru/  എന്ന വെബ്‌സൈറ്റിൽ നിന്നും ആ   വൈറൽ വീഡിയോ ഞങ്ങൾ കണ്ടെത്തി. അടിക്കുറിപ്പിൽ റഷ്യൻ ഭാഷയിൽ എന്തോ എഴുതിയിരുന്നു. ഞങ്ങൾ അത് ഗൂഗിൾ ട്രാൻസിലേറ്റ് ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയപ്പോൾ, ഉദ്മൂർത്തിയയിലെ റോഡ് അപകടം, 22/09/2014″  എന്ന് എഴുതിയിരിക്കുന്നതായി  ഞങ്ങൾ കണ്ടെത്തി.

പിന്നെ ഗൂഗിൾ മാപ്പിൽ ഉദ്മൂർത്തിയ എന്ന സ്ഥലം ഞങ്ങൾ തിരഞ്ഞു. ഈ സ്ഥലം റഷ്യയിലാണെന്ന് കണ്ടെത്തി. ഉദ്മൂർത്തിയയെ,  ഉദ്മർട്ട് റിപ്പബ്ലിക് എന്നും വിളിക്കുന്നു. അതിന്റെ തലസ്ഥാനം ഇസെവ്സ്ക് നഗരമാണ്.

Google image of Udmurtia

തിരച്ചിലിനിടെ, അപകടത്തെക്കുറിച്ച് റഷ്യൻ ഭാഷയിലുള്ള മാധ്യമ റിപ്പോർട്ടുകളും ഞങ്ങൾ കണ്ടെത്തി.

തുടർന്ന് ടി വി  സ്വെസ്ഡയുടെ റിപ്പോർട്ട് പരിഭാഷപ്പെടുത്തി. ”2014 സെപ്റ്റംബർ 21 ന് എലബോഗ പെർം ഹൈവേയിൽ ഭീകരമായ ഒരു കാർ അപകടമുണ്ടായി. അതിൽ 9 കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയും വാസ് 2107 കാറിന് തീപിടിക്കുകയും ചെയ്തു. അപകടത്തിൽ  കാർ ഡ്രൈവർ പൊള്ളലേറ്റു മരിച്ചുവെന്നാണ്” റിപ്പോർട്ട് പറയുന്നത് എന്ന് മനസിലായി. ഈ റിപ്പോർട്ടുകളിൽ നിന്നും ഇത് ലാർസ് വിൽക്സിന്റെ കാർ അപകടത്തിന്റെ വീഡിയോ  അല്ലെന്ന് വ്യക്തമാണ്.

Screen shot of TVzvezda

ലാർസ് വിൽക്സ് മരിച്ച കാർ അപകടത്തിൽ മരിച്ചുവോ?

തുടർന്ന്, മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച  ലാർസ് യഥാർത്ഥത്തിൽ ഒരു വാഹനാപകടത്തിൽ മരിച്ചുവോ എന്ന് ഞങ്ങൾ തിരഞ്ഞു. തിരച്ചിലിൽ  ബിബിസിയിലും മെട്രോയിലും ഞങ്ങൾ അദ്ദേഹം മരിച്ച കാർ അപകടത്തിന്റെ  റിപ്പോർട്ട്  കണ്ടെത്തി. ഈ റിപ്പോർട്ടുകളിൽ അപകട സ്ഥലത്തിന്റെ ഒരു ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെക്കൻ സ്വീഡനിലാണ് ലാർസിന്റെ കാർ അപകടം സംഭവിച്ചതെന്ന് അതിൽ നിന്നും  തെളിഞ്ഞു.

വായിക്കാം:കർഷകർ സൈനിക വ്യൂഹം തടഞ്ഞത് ഭാരത് ബന്ദിന്റെ ദിവസമാണ്

Conclusion

ഞങ്ങളുടെ  അന്വേഷണത്തിൽ  വൈറൽ വീഡിയോയ്ക്ക് കുറഞ്ഞത് 7 വർഷമെങ്കിലും പഴക്കമുണ്ട്.പോരെങ്കിൽ അത് റഷ്യയിലാണ് നടന്നത്.

മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ച  ലാർസ് വിൽക്സ് മരിച്ച  കാർ അപകടവുമായി ഈ വീഡിയോയ്ക്ക് ഒരു ബന്ധവുമില്ല.

ഈ വീഡിയോ മുൻപ് ഞങ്ങളുടെ ഉറുദു ഫാക്ട് ചെക്കിങ്ങ് ടീം പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Result: Partly False

Our Sources

YouTube

Hlamer.ru

CrashCarRussia

Tvzvezda.ru

GoogleMaps

BBC

Metro

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular