Claim
യുപിയിലെ ഉൾഗ്രാമത്തിലെ റോഡിൽ കുട്ടികൾ പാദരക്ഷ ഊരി വെച്ച് സഞ്ചരിക്കുന്നു.
Fact
ഈ റോഡ് ഇന്തോനേഷ്യയിൽ നിന്നാണ്.
യുപിയിലെ ഉൾഗ്രാമത്തിലെ ഒരു റോഡ് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “യു പിയിലെ ഉൾ ഗ്രാമത്തിൽ നിർമിച്ച റോഡ് ആദ്യമായി ടാറിട്ട റോഡ് കണ്ടപ്പോൾ അവർ പാദരക്ഷ അഴിച്ചു മാറ്റി റോഡിൽ മണ്ണ് ആവാതെ ശ്രദ്ധിക്കുന്നു,” എന്നാണ് പ്രചരണം. ആ നാട്ടിലെ ജനങ്ങൾ ആദ്യമായാണ് ടാറിട്ട റോഡ് കാണുന്നത് എന്ന പരിഹാസ ധ്വനിയിലാണ് പോസ്റ്റ്.

Manju Gopinathan’s Post
ഇവിടെ വായിക്കുക: Fact Check: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ സ്ഥലമാണോയിത്?
Fact Check/Verification
ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ ഓഗസ്റ്റ് 27,2018ൽ ഈ പടം ബ്രീലിയോ.നെറ്റ് എന്ന ഇന്തോനേഷ്യൻ ഭാഷയിലുള്ള വെബ്‌സൈറ്റിൽ പ്രസീദ്ധീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലായി.
“മുതിർന്നവരിൽ നിന്ന് വ്യത്യസ്തമായി, കുട്ടികൾ എല്ലാവരോടും കൂടുതൽ നിഷ്കളങ്കരും സത്യസന്ധരുമായി അറിയപ്പെടുന്നു. വാക്കുകൾ മാത്രമല്ല, കുട്ടികളുടെ പെരുമാറ്റവും അങ്ങനെയാണ്,” വാർത്തയുടെ മലയാള പരിഭാഷ പറയുന്നു.
“അടുത്തിടെ സോഷ്യൽ മീഡിയ ടൈംലൈനുകളിൽ ട്രെൻഡ് ചെയ്യുകയും നിറയുകയും ചെയ്യുന്ന നിരവധി ഫോട്ടോകളിൽ കാണുന്നത് അതാണ്. മാസ് റൂഫി തൻ്റെ സ്വകാര്യ എക്‌സ് അക്കൗണ്ടിൽ ആദ്യം അപ്‌ലോഡ് ചെയ്ത ഫോട്ടോയിൽ പുതുതായി പാകിയ റോഡിൽ കളിക്കുന്നതിനിടയിൽ കുട്ടികളുടെ ചെരിപ്പഴിച്ചുള്ള നിഷ്കളങ്കമായ പെരുമാറ്റം കാണാം,” എന്ന് റിപ്പോർട്ട് തുടരുന്നു.
“@gothed എന്ന എക്‌സ് അക്കൗണ്ടിൻ്റെ ഉടമയുടെ പോസ്റ്റിൽ, അസ്ഫാൽറ്റ് റോഡിൽ നിരവധി കുട്ടികൾ സൈക്കിളുമായി കളിക്കുന്നത് കാണാം. സൈക്കിളിൽ കളിക്കുന്ന കുട്ടികൾ നിഷ്കളങ്കമായി ചെരുപ്പുകൾ അഴിച്ചുമാറ്റി. സെൻട്രൽ ലാംപുങ് റീജൻസിയിലെ ബുമി റതു നുബാനിലെ അസ്ഫാൽറ്റ് റോഡിന് സമീപം വൃത്തിയാക്കി സൂക്ഷിച്ചു,” എന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ആ പോസ്റ്റിൽ @gothed എന്ന എക്‌സ് ഹാൻഡിൽ ഓഗസ്റ്റ് 27,2018ൽ പങ്ക് വെച്ച ഈ പടമുണ്ടായിരുന്നു.

ഇതേ ഫോട്ടോ, കോകോനട്ട്സ് ജകാർത്ത എന്ന ഇംഗ്ലീഷ് മാധ്യമവും ഓഗസ്റ്റ് 29,2018ൽ പങ്ക് വെച്ചിട്ടുണ്ട്.
“വൈറൽ: ഇന്തോനേഷ്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ പുതിയ അസ്ഫാൽറ്റിൽ റോഡിൽ സന്തോഷത്തോടെ കളിക്കാൻ ചെരിപ്പുകൾ അഴിച്ചുമാറ്റുന്ന ഫോട്ടോകൾ,” എന്ന തലക്കെട്ടുള്ള വാർത്തയോടൊപ്പമാണ് പടം കൊടുത്തിരുള്ളത്.
“സെൻട്രൽ ലാംപംഗിലെ വാട്‌സ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് ചിത്രങ്ങൾ വരുന്നതെന്ന് ഈ ചിത്രങ്ങൾ ആദ്യം പങ്ക് വെച്ച എക്‌സ് ഹാൻഡിൽ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി,” എന്ന് വാർത്തയിൽ കോകോനട്ട്സ് ജകാർത്ത പറയുന്നു.

ഇവിടെ വായിക്കുക: Fact Check: ബ്രിട്ടനിലെ ബാങ്കുകളിലെ ബിജെപി മന്ത്രിമാരുടെ രഹസ്യ അക്കൗണ്ടുകൾ വിക്കിലീക്‌സ് പുറത്തുവിട്ടോ?
Conclusion
യുപിയിലെ ഉൾഗ്രാമത്തിലെ ഒരു റോഡ് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ, ഇന്തോനേഷ്യയിൽ നിന്നുള്ളതാണ് എന്ന് നിങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
Report Published in Brilio.net on August 27, 2018
X post by @gothed on August 27, 2018
Report Published in Coconuts Jakarta on August 29, 2018
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.