News
Weekly Wrap: നിലമ്പുർ ഉപതിരഞ്ഞെടുപ്പും വിമാനാപകടവും ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളും
നിലമ്പുർ ഉപതിരഞ്ഞെടുപ്പും വിമാനാപകടവും ഇസ്രേയേൽ ഇറാൻ സംഘർഷവുമായിരുന്നു ഈ ആഴ്ച സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയങ്ങൾ.

മൊസ്സാദ് ചാരനെ മിസൈലിൽ കയറ്റി വിടുന്ന ദൃശ്യമാണോ ഇത്?
ഇറാനിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കിയ ചാരനെ മിസൈലിൽ കയറ്റി വിടുന്ന ദൃശ്യം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഇസ്രായേല്‍ മിലിറ്ററി ഹെഡ് കോര്ട്ടഴ്സ് ഇറാന് മിസൈല്‍ തകര്‍ക്കുന്ന ദൃശ്യമാണോ ഇത്?
ഇസ്രായേല്‍ മിലിറ്ററി ഹെഡ് കോര്ട്ടഴ്സ് ഇറാന് മിസൈല്‍ തകര്‍ക്കുന്ന ദൃശ്യമല്ല വൈറല്‍ വീഡിയോയിലുള്ളതെന്നും ലെബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യമാണിതെന്നുംഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

നിലമ്പൂർ ഇടത് മുന്നണിയിൽ നിന്ന് കോൺഗ്രസിൽ വന്നവരല്ലിത്
മലപ്പുറം മൊറയൂരിൽ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേരുന്ന ദൃശ്യമാണിത്. മൊറയൂർ പഞ്ചായത്ത് മലപ്പുറം അസംബ്ലി മണ്ഡലത്തിലാണ്. നിലമ്പൂർ അല്ല.

അപകടം നടന്ന എയർ ഇന്ത്യ വിമാനത്തിലെ ക്രൂ മെംബേർസ് ആണോ ഇത്?
എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ ഈ വീഡിയോയിൽ ഉള്ളവർ ആരുമില്ല.

വി എസിന്റെ മകൻ അരുണ്‍കുമാര്‍ സ്വരാജിനെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് കാര്‍ഡ് വ്യാജമാണ്
അച്ഛനെ കാണാനോ അനുഗ്രഹം വാങ്ങാനോ എം സ്വരാജ് തയ്യാറായില്ല എന്നത് അത്യന്തം ഖേദകരമാണ്,” എന്ന് വി എസ് അച്യുതാനന്ദന്റെ മകൻ അരുൺകുമാർ വി എ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന പോസ്റ്റ് വ്യാജമാണ് എന്ന് ഏഷ്യാനെറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.