മമ്മൂട്ടിയുടെ ആരോഗ്യവും അതിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും മ്പത് മാസത്തിലധികം നീണ്ടുനിന്ന ബഹിരാകാശ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ സുനിത വില്യംസും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ആഴ്ചയാണിത്.

തന്റെ അസുഖം ദേദമാവാൻ പ്രാർത്ഥിക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടോ?
കൊവിഡ് 19 ബോധവത്ക്കരണം സംബന്ധിച്ച് മമ്മൂട്ടി പങ്കുവച്ച വീഡിയോയാണ് തന്റെ അസുഖം ദേദമാവാൻ പ്രാർത്ഥിക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടുവെന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലായി.

സുനിത വില്യംസും ഭർത്താവും നിൽക്കുന്ന ഫോട്ടോയല്ലിത്
വൈറൽ ഫോട്ടോയിൽ കാണുന്ന ആൾ സുനിത വില്യംസിന്റെ ഭർത്താവല്ല, ബഹിരാകാശ സഞ്ചാരിയായ ഗാർനെറ്റ് റൈസ്‌മാനാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

എമ്പുരാൻ സിനിമയുടെ നെഗറ്റിവ് റിവ്യൂ: വാസ്തവമെന്ത്?
വൈറല്‍ വീഡിയോ എമ്പുരാൻ സിനിമയുടെ തിയറ്റര്‍ പ്രതികരണമല്ല എന്നും തമിഴ് ചിത്രം കങ്കുവ റിലീസ് ചെയ്ത ദിവസം പകര്‍ത്തിയ പ്രേക്ഷകരുടെ പ്രതികരണമാണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

കൂട്ട കോപ്പിയടി ഐഎഎസ് പരീക്ഷ കേന്ദ്രത്തിൽ നിന്നല്ല
ഉത്തരേന്ത്യയിൽ ഐഎഎസ് പരീക്ഷയ്ക്കിടെ കൂട്ട കോപ്പിയടി നടക്കുന്നതായി അവകാശപ്പെടുന്ന വൈറൽ വീഡിയോയിലെ വിവരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ആസ്സാമിലെ ബിജെപി എംഎല്‍എയല്ല വീഡിയോയിൽ മറ്റൊരാളെ മർദ്ദിക്കുന്നത്
വീഡിയോയില്‍ മറ്റൊരാളെ മര്‍ദ്ദിക്കുന്ന ഷംസുൽ ഹുദ ബിജെപി എംഎൽഎയല്ല. മറിച്ച് ആസ്സാമിലെ പ്രാദേശിക കക്ഷിയായ എഐയുഡിഎഫ് എംഎല്‍എയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.