Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Coronavirus
UP യിൽ ദൈവങ്ങൾക്കും vaccine എന്ന പേരിൽ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
അതിൽ ചില പോസ്റ്റുകൾ വാദിക്കുന്നത് ഇങ്ങനെയാണ്:
UP യിൽ ദൈവങ്ങൾക്കും വാക്സിൻ. കമ്മികളെ വാക്സിൻ ദൈവത്തിന് കൊടുത്തിട്ട് ബാക്കി ഉണ്ടങ്കിൽ നിങ്ങൾക്ക് തരാം.
ധാരാളം അത്തരം പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട് എന്ന് ഞങ്ങളുടെ തിരച്ചിലിൽ നിന്നും മനസിലായി.
അതിൽ പ്രദോഷ് ആര്യൻതൊടിക എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 245 റീയാക്ഷനുകളും 22 ഷെയറുകളുമുണ്ട്.
K Vasudevan Devan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 40 റിയാക്ഷനുകളും 39 ഷെയറുകളുമുണ്ട്.
Rahul Vatakara എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 120 റിയാക്ഷനുകളും 31 ഷെയറുകളുമുണ്ട്.
കൊറോണ കാലത്ത് quarantineൽ പോയ ദൈവങ്ങൾ എന്ന പേരിൽ മുൻപ് ഇത് ഹിന്ദിയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
അന്ന് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം ഇതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. അവരുടെ ഫാക്ട് ചെക്ക് ഇവിടെ ചേർക്കുന്നു.
ചിത്രത്തിന്റെ സത്യവസ്ഥ അറിയാൻ ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായം തേടി. ഞങ്ങൾ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ടെത്തി. 2019 ജൂലൈ 31 ന് വാൽമീകി_ദാസ് എന്ന ഉപയോക്താവ് ചിത്രം പങ്കുവെച്ചതായി കണ്ടു.
കൂടുതൽ തിരച്ചിലിൽ, 24 ജൂലൈ 2019, 26 ജൂലൈ 2019 എന്നീ ദിവസങ്ങളിൽ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത രണ്ട് വീഡിയോകൾ കണ്ടെത്തി. രണ്ട് വീഡിയോകളുടെയും ശീർഷകം റഷ്യൻ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. ‘Инсталляция ри ри-таттвы.’
ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. Installation of sri sri-tattva എന്നാണ് അതിന്റെ ഇംഗ്ലീഷ് പരിഭാഷ.
ആദ്യത്തെ വീഡിയോയുടെ, 8 മിനിറ്റ് 13 സെക്കൻഡിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം കാണാം. വീഡിയോകളുടെ വിവരണമനുസരിച്ച്, ഈ ദൃശ്യങ്ങൾ ദേവതകളെ പ്രതിഷ്ഠിച്ച ദിവസം മുതലുള്ളവയാണ്. റഷ്യയിലെ ഓംസ്ക് (OMSK) എന്ന നഗരത്തിൽ നിന്നുള്ള ചിത്രങ്ങൾ ആണിവ.
കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾ ഇസ്കോണിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. അവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ദേവന്മാരുടെ പ്രതിഷ്‌ഠ ചടങ്ങിന്റെ ഭാഗമാണ് ഈ ചിത്രത്തിലുള്ളത്.
ചടങ്ങിന്റെ അവസാന ഘട്ടത്തിൽ ധാന്യങ്ങൾ കൊണ്ട് നിർമ്മിച്ച കിടക്കകളിൽ ദേവന്മാരെ ഉറങ്ങാൻ കൊണ്ടുപോകുന്ന ദൃശ്യമാണിത്.
കൂടുതൽ അന്വേഷണത്തിൽ, ഈ ചടങ്ങിന്റെ ചില ചിത്രങ്ങൾ ഞങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടി. റഷ്യയിലെ ഒരു നഗരത്തിൽ നടന്ന ചടങ്ങ് ആണിത് എന്ന് ഞങ്ങൾക്ക് കൂടുതൽ വ്യക്തമായി.
2019 ആഗസ്റ്റ് 10 -ന് വാൽമീകി ദാസിന്റെ ഫേസ്ബുക്ക് പേജിലും ഈ ചിത്രം അപ്‌ലോഡ് ചെയ്തതായി കാണാം. vk.com എന്ന വെബ്‌സൈറ്റിലും പടം അപ്‌ലോഡ് ചെയ്തിട്ടുണ്ട്
വായിക്കുക:സിനിമ താരം ജനാർദ്ദനൻ ആരോഗ്യവാനാണ്
ഞങ്ങളുടെ അന്വേഷണത്തിൽ, ഈ ചിത്രം 2019 ഓഗസ്റ്റിൽ റഷ്യയിൽ നടന്ന ഒരു വിഗ്രഹ പ്രതിഷ്‌ഠ ചടങ്ങിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. ഈ ചിത്രം UP യിൽ ദൈവങ്ങൾക്കും vaccine നല്കുന്നതിന്റെതല്ല.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.