Claim
കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ചർച്ചകൾ ചെയ്തുവെന്ന് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം ‘വെളിപ്പെടുത്തി’യെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്.
“കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടത് രാജ്യസഭാ സീറ്റും സഹമന്ത്രി സ്ഥാനവും. വിലപേശൽ നടക്കാത്തതിനാലാണ് ഇപ്പോഴും കോൺഗ്രസിൽ തുടരുന്നത്. പ്രദീപ് വട്ടിപ്രം കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി,” എന്നാണ് പോസ്റ്റ് പറയുന്നത്.
Fact-check/Verification
ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ജൂൺ 2018 ൽ ഇതേ അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ കിട്ടി.

ജൂൺ 2018 ൽ കൈരളി ടിവിയുടെ ഒരു വാർത്തയിൽ ഈ വീഡിയോയുടെ ഒറിജിനൽ കിട്ടി.” കെ സുധാകരൻ ബിജെപി നേതൃത്വത്തോട് രാജ്യസഭ അംഗത്വവും സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടു; കോൺഗ്രസിൽ തുടരുന്നത് വിലപേശൽ നടക്കാത്തതിനാൽ. കെ സുധാകരനെതിരെ ആഞ്ഞടിച്ച് ഡിസിസി ജനറൽ സെക്രട്ടറി” എന്നാണ് ആ വാർത്ത പറയുന്നത്.
തുടർന്നുള്ള തിരച്ചിലിൽ ഇതേ വാർത്ത ഇ വാർത്ത എന്ന വെബ്‌സൈറ്റിലും 2018 ജൂണിൽ പ്രസീദ്ധീകരിച്ചതായി കണ്ടു. തുടർന്നുള്ള തിരച്ചിലിൽ പ്രദീപ് വട്ടിപ്രം സിപിഎമ്മിൽ ചേർന്നുവെന്ന് അവകാശപ്പെടുന്ന വാർത്ത 2019 ആഗസ്റ്റിൽ ഈസ്റ്റ് കോസ്റ്റ് ഡെയിലി എന്ന വെബ്‌സൈറ്റ് കൊടുത്തിരിക്കുന്നത് ഞങ്ങൾക്ക് ലഭിച്ചു.
തുടർന്ന് ഞങ്ങൾ കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജുമായി ബന്ധപ്പെട്ടു. “പ്രദീപ് കോൺഗ്രസിൽ നിന്നും മുമ്പ് പുറത്താക്കിയ ആളാണ്. സിപിഎമ്മിലാണ് അദ്ദേഹം ഇപ്പോൾ പ്രവർത്തിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
കെ സുധാകരൻ ബിജെപിയിൽ ചേരാൻ സന്നദ്ധനാണ് എന്ന് പറഞ്ഞുവെന്ന തരത്തിൽ മുൻപും ചില പ്രചാരണങ്ങൾ നടന്നിട്ടുണ്ട്. അത് ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Conclusion
കെ. സുധാകരൻ ബിജെപി നേതൃത്വത്തോട് ചർച്ചകൾ ചെയ്തുവെന്ന് കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം ‘വെളിപ്പെടുത്തിയ’ വീഡിയോ 2018ലേത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False Context/Missing Context
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.