Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മണിപ്പൂരിലെ തീവ്രവാദികളിൽ നിന്ന് ഇന്ത്യൻ സൈന്യം വൻതോതിൽ ആയുധങ്ങളും പണവും വീണ്ടെടുക്കുന്നു
വീഡിയോ മ്യാൻമറിൽ നിന്നുള്ളതാണ്.
മണിപ്പൂരിൽ തീവ്രവാദികളിൽ നിന്നും വൻതോതിൽ ആയുധങ്ങളും പണവും പിടിച്ചെടുത്തതിന്റെ വീഡിയോ എന്ന അവകാശവാദത്തോടെ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
2025 മെയ് 14 ന് മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. തുടർന്ന് സുരക്ഷാ സേന അവിടെ നിന്ന് വലിയൊരു ആയുധ ശേഖരം കണ്ടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.

ഇവിടെ വായിക്കുക:എൻഐഎ അറസ്റ്റ് ചെയ്ത 16 ഭീകരപ്രവർത്തകരിൽ ഒരാളാണോ ചിത്രത്തിൽ
“മണിപ്പൂരിലെ തീവ്രവാദികളിൽ നിന്ന് സൈന്യം ആയുധങ്ങളും പണവും വീണ്ടെടുക്കുന്നു” എന്ന കീവേഡുകൾ ഞങ്ങൾ ഗൂഗിളിൽ സേർച്ച് ചെയ്തു. മെയ് 14 ലെ ഏറ്റുമുട്ടലിനുശേഷം, സുരക്ഷാ സേന പ്രദേശത്ത് വൻതോതിലുള്ള തിരച്ചിൽ നടത്തിയതായി ഞങ്ങൾ കണ്ടെത്തി. തിരച്ചിലിനിടെ, ഏഴ് എകെ-47 റൈഫിളുകൾ, ഒരു എം4 റൈഫിൾ, ഒരു ആർപിജി ലോഞ്ചർ, നാല് സിംഗിൾ ബാരൽ ബ്രീച്ച്-ലോഡിംഗ് റൈഫിളുകൾ, യുദ്ധവുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കൾ എന്നിവ സൈന്യം കണ്ടെടുത്തു.
ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പങ്കിട്ട ചിത്രവും വൈറൽ വീഡിയോയും താരതമ്യം ചെയ്തപ്പോൾ, വൈറൽ വീഡിയോയിൽ കാണുന്ന ആയുധങ്ങളുടെ എണ്ണം മണിപ്പൂരിൽ പിടിച്ചെടുത്ത ആയുധങ്ങളേക്കാൾ വളരെ കൂടുതലാണെന്ന് ഞങ്ങൾ കണ്ടെത്തി.

വൈറൽ വീഡിയോയുടെ ആധികാരികതയെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി, വീഡിയോയുടെ കീ ഫ്രെയിമുകൾ ഞങ്ങൾ ഗൂഗിൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ , വൈറൽ വീഡിയോ ഏപ്രിൽ മുതൽ ഇന്റർനെറ്റിൽ ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. അത്തരം പോസ്റ്റുകൾ ഇവിടെയും, ഇവിടെയും, ഇവിടെയും, ഇവിടെയും കാണാം.
വൈറൽ വീഡിയോ ഏപ്രിൽ മുതൽ ഇന്റർനെറ്റിൽ ലഭ്യമായതിനാൽ, 2025 മെയ് 14 ന് മണിപ്പൂരിൽ തീവ്രവാദികളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതുമായി ഈ വീഡിയോയ്ക്ക് ബന്ധമില്ലെന്ന് വ്യക്തമാണ്. ഞങ്ങളുടെ അന്വേഷണത്തിൽ, വൈറൽ വീഡിയോയ്ക്കൊപ്പമുള്ള പഴയ പോസ്റ്റുകളുടെ അടിക്കുറിപ്പുകൾ മ്യാൻമറിൽ സംസാരിക്കുന്ന ബർമീസ് ഭാഷയിലാണ് എഴുതിയിരിക്കുന്നതെന്ന് ഞങ്ങൾ കണ്ടെത്തി.

വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, വീഡിയോയിൽ കാണുന്ന ആളുകളുടെ യൂണിഫോമിൽ BNRF എന്ന ചിഹ്നം ഉള്ളതായി ഞങ്ങൾ കണ്ടെത്തി. മ്യാൻമറിലെ സാഗൈയിംഗ് ഡിവിഷനിൽ സജീവമായ ഒരു സായുധ പ്രതിരോധ ഗ്രൂപ്പാണ് BNRF (ബർമ നാഷണൽ റെവല്യൂഷൻ ഫോഴ്സ്).

വൈറലായ വീഡിയോ പങ്കിടുമ്പോൾ, മ്യാൻമറിൽ നിന്നുള്ള ഉപയോക്താക്കൾ “ചിൻ ബ്രദർഹുഡ്,” “ഫലാം” തുടങ്ങിയ വാക്കുകൾ അടിക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
കൂടുതൽ അന്വേഷണത്തിനായി ബർമീസ് ഭാഷയിലെ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ സേർച്ച് നടത്തി. വീഡിയോയിൽ കാണുന്ന സ്ഥലത്തിന്റെ ചിത്രങ്ങൾക്കൊപ്പം ബർമീസ് ഭാഷയിൽ പ്രസിദ്ധീകരിച്ച നിരവധി മാധ്യമ റിപ്പോർട്ടുകളും കണ്ടെത്തി.
വടക്കൻ ചിൻ സംസ്ഥാനത്തെ ഫലാം പട്ടണത്തിന്റെ പൂർണ്ണ നിയന്ത്രണം ചിൻ ബ്രദർഹുഡ് നേടിയതായും സൈന്യത്തിന്റെ ഇൻഫൻട്രി ബറ്റാലിയൻ (ഐബി) 268 ന്റെ താവളം പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.
മ്യാൻമർ നൗ റിപ്പോർട്ട് ചെയ്തതനുസരിച്ച് , അഞ്ച് മാസത്തെ പോരാട്ടത്തിനൊടുവിൽ ഏപ്രിൽ 7 ന് രാത്രിയിൽ ചിൻ ബ്രദർഹുഡ് സഖ്യം മ്യാൻമർ സൈന്യത്തിന്റെ ചിൻ സംസ്ഥാനത്തെ ഫലാം പട്ടണത്തിലെ ഏക പർവത താവളം പിടിച്ചെടുത്തു. സൈന്യത്തിന്റെ ഇൻഫൻട്രി ബറ്റാലിയൻ (IB) 268 ന്റെ താവളം പിടിച്ചെടുത്തുകൊണ്ട്, വടക്കൻ ചിൻ സംസ്ഥാനത്തെ ഫലാം പട്ടണത്തിന്റെ പൂർണ്ണ നിയന്ത്രണം ചിൻ ബ്രദർഹുഡ് നേടിയതായും റിപ്പോർട്ട് പറയുന്നു.

ഇവിടെ വായിക്കുക:റിയാസ് ശിലാഫലകങ്ങൾ മാത്രം ഉദ്ഘാടനം ചെയ്യുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം എന്ത്?
മണിപ്പൂരിലെ തീവ്രവാദികളിൽ നിന്ന് ഇന്ത്യൻ സൈന്യം വൻതോതിൽ ആയുധങ്ങളും പണവും വീണ്ടെടുക്കുന്നു. വ്യാജ പ്രചരണം. വീഡിയോ മ്യാൻമറിൽ നിന്നുള്ളതാണ്.
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ്. അത് ഇവിടെ വായിക്കാം)
Sources
Report published by India Today on 16th May 2025.
Old Social Media Posts.
Report published by Myanmar Now on 9th April 2025.
Report published by tachileik News Agency on 9th April 2025.
Sabloo Thomas
July 4, 2025
Sabloo Thomas
May 22, 2025
Sabloo Thomas
January 13, 2025