Fact Check
Fact Check: കുട്ടികളെ മർദ്ദിക്കുന്ന അദ്ധ്യാപകന്റെ വീഡിയോ ഇന്ത്യയിൽ നിന്നല്ല
Claim
കുട്ടികളെ മർദ്ദിക്കുന്ന രാജ്‌ബാഗിലെ ഡിപിഎസ് സ്‌കൂളിലെ ഷക്കീൽ അഹമ്മദ് അൻസാരി വൽസാദ് എന്ന അദ്ധ്യാപകൻ.
Fact
വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല, ഈജിപ്തിൽ നിന്നുള്ളതാണ്. അനാഥാലയത്തിന്റെ മാനേജരായ ഒസാമ മുഹമ്മദ് ഒത്മാൻ കുട്ടികളെ മർദ്ദിക്കുന്നതാണ് വീഡിയോയിൽ.
കുട്ടികളെ മർദ്ദിക്കുന്ന അദ്ധ്യാപകന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. രാജ്‌ബാഗിലെ ഡി.പി.എസ് സ്‌കൂളിലെ ഷക്കീൽ അഹമ്മദ് അൻസാരി വൽസാദ് എന്ന അദ്ധ്യാപകനാണിത് എന്നാണ് അവകാശവാദം.
“നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ എന്ത് നമ്പറുകളും ഗ്രൂപ്പുകളും ഉണ്ടെങ്കിലും, ഈ വീഡിയോ എല്ലാവർക്കും അയക്കുക. ഇത് രാജ്‌ബാഗിലെ ഡിപിഎസ് സ്‌കൂളിലെ ഒരു അദ്ധ്യാപകന്റെ ദയയില്ലാത്ത പ്രവൃത്തിയാണ്, ഷക്കീൽ അഹമ്മദ് അൻസാരി വൽസാദ് ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
“നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ എത്ര നമ്പറുകളും ഗ്രൂപ്പുകളും ഉണ്ടെങ്കിലും, ഈ വീഡിയോ ഒന്ന് പോലും മിസ് ചെയ്യരുത്. വീഡിയോ വൈറലാകുന്നത് ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു,” എന്ന് പോസ്റ്റ് തുടരുന്നു..
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: തെരുവുനായ്ക്കളെ കൊല്ലാം എന്ന് സുപ്രീം കോടതി പറഞ്ഞോ?
Fact Check/Verification
വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, വീഡിയോയിലെ ദൃശ്യങ്ങൾ അടങ്ങിയ 2014 ഓഗസ്റ്റ് 5ന് ഡെയ്‌ലി മെയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം കിട്ടി.
ലേഖനമനുസരിച്ച്, വീഡിയോ ഈജിപ്തിലെ ഒരു അനാഥാലയത്തിലെ രായ ഒസാമ മുഹമ്മദ് ഒത്മാൻ കുട്ടികളെ മർദിക്കുന്നതിന്റേതാണ്. ഗിസയിലെ ദാർ മക്ക അൽ-മൊക്കരാമ ഓർഫനേജിൽ വെച്ച് ഒത്മാൻ്റെ വേർപിരിഞ്ഞ ഭാര്യ വീഡിയോ ചിത്രീകരിച്ച വീഡിയോയാണെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള അൽ-അഹ്‌റാം പത്രം പറഞ്ഞു.

2014 ഓഗസ്റ്റ് 4ന് ബിബിസിയും ഇത് സംബന്ധിച്ച വാർത്ത കൊടുത്തിരുന്നു. “ഈജിപ്തിലെ ഒരു അനാഥാലയത്തിൻ്റെ മാനേജർ തൻ്റെ സംരക്ഷണയിലുള്ള കുട്ടികളെ അടിക്കുന്ന വീഡിയോ ഈജിപ്ഷ്യൻ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി,” റിപ്പോർട്ട് പറയുന്നു.
“പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി ഇടപെട്ട് മാനേജരെ അറസ്റ്റ് ചെയ്തു. നാലിനും ഏഴിനും ഇടയിൽ പ്രായമുള്ള കുട്ടികളെ മാനേജർ മരവടികൊണ്ട് അടിക്കുക്കുമ്പോൾ കരയുന്നത് വീഡിയോയിൽ കാണാം,” റിപ്പോർട്ട് തുടരുന്നു.
“ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ല, എന്നതിനാൽ ഒരു വർഷം മുമ്പ് താൻ വീഡിയോ ഷൂട്ട് ചെയ്തുവെന്ന് മാനേജരുടെ ഭാര്യ ഈജിപ്ഷ്യൻ ടിവിയോട് പറഞ്ഞു,” റിപ്പോർട്ട് വ്യക്തമാക്കുന്നു.
“അയാൾ എല്ലാവരേയും മർദ്ദിക്കും. എന്നെയും ഞങ്ങളുടെ കുട്ടികളെയും പോലും,” അവൾ പറഞ്ഞു. “വീഡിയോയിൽ, അനുവാദമില്ലാതെ ടെലിവിഷൻ ഓണാക്കിയതിനും റഫ്രിജറേറ്റർ തുറന്നതിനുമാണ് കുട്ടികളെ ശിക്ഷിക്കുന്നത്,” വിഡിയോയിൽ തുടർന്ന് പറയുന്നു.

ഇവിടെ വായിക്കുക: Fact Check: നിർഭയ കേസിൽ വിട്ടയക്കപ്പെട്ട പ്രതിയല്ല ഫോട്ടോയിൽ
Conclusion
വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല, ഈജിപ്തിൽ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അനാഥാലയത്തിന്റെ മാനേജരായ ഒസാമ മുഹമ്മദ് ഒത്മാൻ കുട്ടികളെ മർദ്ദിക്കുന്നതാണ് വീഡിയോയിൽ.
Result: False
ഇവിടെ വായിക്കുക: Fact Check: ശാന്തിവിള ദിനേശൻ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയോ?
Sources
News report by Daily Mail on October 5, 2014
News report by BBC on October 4, 2014
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.