Fact Check
ബെഞ്ചമിൻ നെതന്യാഹുവിനെ ഒരാൾ മർദ്ദിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം അറിയുക
Claim
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആക്രമിക്കുന്നു.
Fact
വിഡിയോയിൽ ഉള്ളത് തുർക്കിയിലെ പ്രതിപക്ഷ നേതാവ് ഓസ്ഗുർ ഓസെൽ ആണ്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഒരാൾ മർദ്ദിക്കുന്നവെന്ന അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്.
“പുണ്യാളന്മാരെ കാത്തോളണേ. ആരാധകന്റെ സമ്മാനം സ്വീകരിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,” എന്നാണ് പരിഹാസ രൂപത്തിലുള്ള പോസ്റ്റിന്റെ വിവരണം.

ജൂൺ 12ന് ഇറാന്റെ ആണവ പദ്ധതിയെയും നേതൃത്വത്തെയും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണത്തിന്റെ ആദ്യ ആക്രമണം നടത്തിയതിനെ തുടർന്ന് ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം ആരംഭിച്ചു. ഈ പശ്ചാത്തലത്തിലാണ് പ്രചരണം.
ഇവിടെ വായിക്കുക:F35 ഫൈറ്റർ ജെറ്റ് OLX-ൽ വിൽപനയ്ക്ക് എന്ന സ്ക്രീൻഷോട്ട് വ്യാജം
Fact Check/ Verification
വൈറല് വീഡിയോ ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി, തുടർന്ന്, അതിൽ ഒരു ഫ്രെയിം റിവേഴ്സ് ഇമേജ് സെര്ച്ചിന്റെ സഹായത്തോടെ പരിശോധിച്ചു. അപ്പോൾ Göreleden എന്ന ഫേസ്ബുക്ക് പേജ് മെയ് 4,2025ൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോ കിട്ടി.

Devrekliler എന്ന ഫേസ്ബുക്ക് പേജിലും മെയ് 4,2025ൽ എകെഎമ്മിലെ അനുസ്മരണ ചടങ്ങിൽ നിന്ന് പുറത്തുപോകുന്നതിനിടെ സിഎച്ച്പി ചെയർമാൻ ഓസ്ഗുർ ഓസെൽ ആക്രമിക്കപ്പെട്ടു എന്ന വിവരണത്തോടെ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Facebook Post by Devrekliler
Middle East Eye എന്ന മാധ്യമത്തിന്റെ യൂട്യൂബ് ചാനലിലും ഈ വീഡിയോ മെയ് 4,2025ന് ഞങ്ങൾ കണ്ടു.
“തുർക്കിയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (CHP)യുടെ നേതാവായ ഓസ്ഗുർ ഓസെൽ, ഞായറാഴ്ച ഇസ്താംബൂളിലെ അറ്റാതുർക്ക് കൾച്ചറൽ സെന്ററിന് പുറത്ത്, കുർദിഷ് അനുകൂല രാഷ്ട്രീയക്കാരനായ സിറി സുരേയ്യ ഒൻഡറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ ശാരീരികമായി ആക്രമിക്കപ്പെട്ടു,” എന്നാണ് വീഡിയോയുടെ വിവരണം.
“ഒരാൾ അടുത്തേക്ക് വന്ന് തുറന്ന കൈകൊണ്ട് ഓസെലിന്റെ മുഖത്ത് അടിച്ചു, തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ പെട്ടെന്ന് പിടികൂടി. ഓസെലിന് പരിക്കുകളൊന്നും പറ്റിയില്ല. രാഷ്ട്രീയ വൃത്തങ്ങൾ ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഈ പ്രവൃത്തി ജനാധിപത്യ മൂല്യങ്ങളോടുള്ള അസ്വീകാര്യമായ അപമാനമാണെന്ന് ഔദ്യോഗിക വക്താക്കൾ പറഞ്ഞു,” വിവരണം തുടർന്നു.

ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ ഈ വാർത്ത എപിയും പ്രസീദ്ധീകരിച്ചിട്ടുണ്ട് എന്നറിഞ്ഞു.
“ഞായറാഴ്ച ഇസ്താംബൂളിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ തുർക്കിയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ നേതാവിന് നേരെ ആക്രമണം ഉണ്ടായി,” എന്നാണ് എപി വാർത്ത പറയുന്നത്.
“റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി അഥവാ സിഎച്ച്പിയുടെ തലവനായ ഓസ്ഗുർ ഓസെൽ നഗരമധ്യത്തിലെ അറ്റാറ്റുർക്ക് സാംസ്കാരിക കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു വെളുത്ത മുടിയുള്ള മനുഷ്യൻ അദ്ദേഹത്തെ സമീപിച്ച് തുറന്ന കൈകൊണ്ട് മുഖത്ത് അടിച്ചതായി ടെലിവിഷൻ ദൃശ്യങ്ങൾ കാണിച്ചു,” വാർത്ത പറയുന്നു.
“ശനിയാഴ്ച മരിച്ച കുർദിഷ് അനുകൂല രാഷ്ട്രീയക്കാരനായ സിറി സുരേയ ഒണ്ടറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഓസെലിന് പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പറയപ്പെടുന്നു,” വാർത്ത വ്യക്തമാക്കുന്നു.

ഇവിടെ വായിക്കുക:ഇസ്രേയലിൽ നടന്ന സമാധാന റാലിയാണോ ഇത്
Conclusion
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആക്രമിക്കുന്നുഎന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത് തുർക്കിയിലെ പ്രതിപക്ഷ നേതാവ് ഓസ്ഗുർ ഓസെൽ ആണ്.
Sources
Facebook Post by Göreleden on May 4,2025
Facebook Post by Devrekliler on May 4,2025
YouTube video by Middle East Eye on May 4,2025
News Report by AP on May,402025