അയോധ്യ ക്ഷേത്രത്തിൽ കുരങ്ങ് ‘ദർശനം’ നടത്തുന്നുവെന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു കുരങ്ങൻ ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതും ദേവതകൾക്ക് മുന്നിൽ പ്രാർത്ഥിക്കുന്നതും ഈ വീഡിയോയിൽ കാണിക്കുന്നു. ശ്രീരാമചന്ദ്ര പ്രഭുവിന്റെ ദർശനത്തിനായി കുരങ്ങൻ അയോധ്യാ ക്ഷേത്രത്തിൽ ദിവസേന എത്തുന്നുവെന്നാണ് വീഡിയോ ഷെയർ ചെയ്തവർ അവകാശപ്പെടുന്നത്.
Hindu Devotional Online Friends എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ ഞങ്ങൾ കണ്ടപ്പോൾ അതിന് 264 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണും വരെ Viswambhara Panicker എന്ന ഐഡിയിൽ നിന്നും 54 പേർ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

Suman Madathil എന്ന ഐഡിയിൽ നിന്നും ഇതേ വീഡിയോ ഞങ്ങൾ കണ്ടപ്പോൾ 41 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Sreejith Pandalam എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ 20 പേർ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.

Fact Check/Verification
അയോധ്യ ക്ഷേത്രത്തിൽ കുരങ്ങ് ‘ദർശനം’ നടത്തുന്നുവെന്ന പേരിൽ വൈറലായ വീഡിയോ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുമ്പോൾ, ക്യാമറയ്ക്ക് പിന്നിൽ ഒരാൾ “ഇത് ദിവസവും ബാബ ബുദ്ധേശ്വർ ധാമിലേക്ക് വരുന്നു.” എന്ന് പറയുന്നത് ഞങ്ങൾ കേട്ടു. ഇത് ഒരു സൂചന എടുത്ത്, ഞങ്ങൾ ഗൂഗിളിൽ ബാബ ബുദ്ധേശ്വർ ധാം എന്ന് സേർച്ച് ചെയ്തു. അപ്പോൾ അത് ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ഒരു ക്ഷേത്രമാണെന്ന് മനസിലായി.
ഇതിനെത്തുടർന്ന്, വൈറലായ വീഡിയോയിൽ കാണുന്ന പരിസരം ലഖ്‌നൗ ക്ഷേത്രത്തിന്റെ Google Photoസുമായി ഞങ്ങൾ താരതമ്യം ചെയ്തു. അവ സമാനമാണെന്ന് കണ്ടെത്തി.

കൂടാതെ, YouTube-ൽ കൂടാതെ, YouTubeൽ “Buddheshwar Temple,” “Lucknow” “monkey” എന്നീ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ 2022 ഡിസംബർ 31ലെ Navbharat Timesന്റെ ഒരു വീഡിയോ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു.

വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ അടങ്ങുന്ന റിപ്പോർട്ട്, “ഒരു കുരങ്ങൻ ദിവസവും ലഖ്‌നൗവിലെ ബുദ്ധേശ്വർ മഹാദേവ് ക്ഷേത്രം സന്ദർശിക്കുകയും ദേവതകൾക്ക് മുന്നിൽ വണങ്ങുകയും പ്രസാദം എടുത്ത് കൊണ്ട് പോവുകയും ചെയ്യുന്നു,” എന്ന് പറയുന്നു, ക്ഷേത്രത്തിലെ പൂജാരിയുടെ വീഡിയോ അഭിമുഖവും റിപ്പോർട്ടിനൊപ്പം ഉണ്ടായിരുന്നു.
വായിക്കാം: ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ അക്രമം നടത്തിയ ആളുടെ പേരിൽ വർഗീയ പ്രചരണം
Conclusion
ഒരു കുരങ്ങൻ അയോധ്യ ക്ഷേത്രത്തിൽ നിത്യവും വരുന്നുവെന്ന് അവകാശപ്പെടുന്ന വൈറൽ പോസ്റ്റ് തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ലഖ്‌നൗവിലെ ബുദ്ധേശ്വർ മഹാദേവ് ക്ഷേത്രത്തിൽ നിന്നുള്ളതാണ് വീഡിയോ.
Result: False
Sources
YouTube Video By Navbharat Times, Dated December 31, 2022
Google Photos
(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളൂടെ തമിഴ് ഫാക്ട്ചെക്ക് ടീമിലെ വിജയലക്ഷ്മി ബാലസുബ്രഹ്മണ്യൻ ആണ്. അത് ഇവിടെ വായിക്കാം.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.