Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വിഎസ് അച്യുതാനന്ദന്റെ മൃതദേഹത്തിന് ആദരമർപ്പിക്കാതെ പിണറായി വിജയൻ.
അന്ത്യാഭിവാദ്യം അർപ്പിച്ചശേഷം തിരികെ പോകുന്ന പിണറായി വിജയന്റെ ദൃശ്യങ്ങൾ ക്ലിപ്പ് ചെയ്താണ് പ്രചരിക്കുന്ന വൈറൽ വീഡിയോ നിർമ്മിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ അന്തരിച്ച സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരത്തിന് ആദരമർപ്പിക്കാതെ കടന്നു പോവുന്നു എന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. വിഎസിന്റെ മൃതദേഹത്തിന് അടുത്ത് കൂടി നടന്ന് പോകുന്ന പിണറായിയെ വീഡിയോയിൽ കാണിക്കുന്നത്.
“ഇതിവിടെ നിൽക്കട്ടെ. ചരിത്രത്തിൽ മങ്ങാതെ നിൽക്കണം ഈ ചിത്രം. കേരള കമ്യൂണിസ്റ്റ് ചരിത്രത്തിലെ അതികായനായ വി എസിനോട് സ്വേച്ഛാധിപതിയും തികഞ്ഞ അഹങ്കാരിയുമായ പിണറായി വിജയൻ എന്ന മറ്റൊരു ബൂർഷ്വാ കമ്യൂണിസ്റ്റ് നേതാവ് കാണിച്ച അനാദരവ്. വി എസ്സിൻ്റെ ജീവനറ്റ ശരീരത്തെ പോലും പിണറായി വിജയൻ എത്രമാത്രം വെറുക്കുന്നു എന്നതിന് ഇതിൽ പരം മറ്റെന്ത് തെളിവ് വേണം,” എന്നാണ് പോസ്റ്റിലെ വിവരണം.

ഇവിടെ വായിക്കുക:യുഎസ് സ്റ്റോറിൽ നിന്ന് മോഷണം നടത്തിയതിന് ഇന്ത്യൻ സ്ത്രീയെ അറസ്റ്റ് ചെയ്തത് എന്ന പേരിൽ പ്രചരിക്കുന്നത് മെക്സിക്കോയിൽ നിന്നുള്ള വീഡിയോ
പിണറായി വിജയൻ വിഎസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചോ എന്ന അറിയാൻ ഒരു കീവേഡ് സെർച്ച് നടത്തിയപ്പോൾ, ‘വിഎസിൻ്റെ അരികിൽ നിന്ന് മാറാതെ CM Pinarayi’ എന്ന തലക്കെട്ടിൽ ന്യൂസ് 18 ജൂലൈ 22, 2025ൽ നൽകിയ വാർത്ത കിട്ടി. ആ വിഡിയോയിൽ നിന്നും ശരീരം ദർബാർ ഹാളിൽ എത്തിക്കുമ്പോൾ തുടക്കം മുതൽ പിണറായി ഒപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ഈ റിപ്പോർട്ടിൽ മുഖ്യമന്ത്രി വിഎസിന്റെ ഭൗതികശരീരത്തിൽ റീത്ത് സമർപ്പിക്കുന്നതും അന്ത്യാഭിവാദ്യം നൽകുന്നതും ഞങ്ങൾ കണ്ടു.

തുടർന്നുള്ള പരിശോധനയിൽ, ദേശിയ ചാനലായ എൻഡിടിവിയും വിഎസിന് പിണറായി ആദരാഞ്ജലി അർപ്പിക്കുന്ന വീഡിയോ ജൂലൈ 22, 2025 കൊടുത്തിട്ടുണ്ട് എന്ന് മനസ്സിലാക്കി.

ദർബാർ ഹാളിൽ കൊണ്ട് വരുന്നതിന് മുൻപ് സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിൽ വെച്ചുള്ള ദൃശ്യങ്ങളിലും പിണറായിയുണ്ടെന്ന് 24ന്യൂസിന്റെ ജൂലൈ 22, 2025ലെ റിപ്പോർട്ടിൽ നിന്നും മനസ്സിലായി.
ഈ വിഡിയോയിൽ നേതാക്കൾ അന്ത്യാഭിവാദ്യം അർപ്പിച്ച് മടങ്ങുന്ന ദൃശ്യം കാണിക്കുന്നതിനിടെയാണ് പിണറായി മടങ്ങുന്നതും കാണിക്കുന്നുണ്ട്. 10.8 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയുടെ 5.18 മിനിറ്റിൽ പിണറായി വിജയൻ എകെജി സെന്ററിൽ നിന്നും ആദരാജ്ഞലികൾ അർപ്പിച്ച് മടങ്ങുന്ന ഭാഗമാണ് ക്ലിപ്പ് ചെയ്ത ശേഷം പ്രചരിപ്പിക്കുന്നത്.

ഇവിടെ വായിക്കുക:യുപിയിൽ മുസ്ലിം ബൈക്ക് യാത്രികൻ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിക്കുന്നതാണോ വീഡിയോയിൽ?
അന്ത്യാഭിവാദ്യം അർപ്പിച്ചശേഷം തിരികെ പോകുന്ന പിണറായി വിജയന്റെ ദൃശ്യങ്ങൾ ക്ലിപ്പ് ചെയ്താണ് പ്രചരിക്കുന്ന വൈറൽ വീഡിയോ നിർമ്മിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Sources
YouTube Video by News 18 on July 22,2025
YouTube Video by NDTV on July 22,2025
YouTube Video by 24 News on July 22,2025
Sabloo Thomas
November 29, 2025
Sabloo Thomas
November 20, 2025
Sabloo Thomas
October 25, 2025