Claim
ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദിന വേൾഡ് കപ്പിന്റെ സമ്മാനദാന ചടങ്ങിൽ അപമാനിച്ചുവെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയെ നവംബർ 19,2023ൽ അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ആറു വിക്കറ്റിന് തോല്പിച്ചത് കൊണ്ടാണിത് എന്നാണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: ₹1.05 കോടിയുടെ നവകേരള സദസിന് വേണ്ടിയുള്ള ബസാണോയിത്?
Fact
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകൾ ആക്കി. എന്നിട്ട് കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ശ്രി ലങ്ക ട്വീറ്റ് എന്ന X ഹാന്‍ഡിൽ നവംബർ 20ന് പങ്ക് വെച്ച സംഭവത്തിന്‍റെ കുറച്ച് കൂടി ദൈർഘ്യമുള്ള ഒരു വീഡിയോ കിട്ടി. ഈ വീഡിയോയിൽ പ്രധാനമന്ത്രി മോദി കമ്മിന്‍സിന് കൈ കൊടുത്ത് അഭിനന്ദിക്കുന്നത് കാണാം.

മാധ്യമ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (ANI) അവരുടെ ഔദ്യോഗിക X ഹാൻഡിൽ നവംബർ 19ന് ചടങ്ങിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ പങ്കിട്ടു. ട്രോഫി കൈമാറിയ ശേഷം പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയൻ ക്യാപ്റ്റനെ അഭിവാദ്യം ചെയ്യുന്നതാണ് ചിത്രങ്ങൾ.

നവംബർ 19, 2023ന് റിപ്പബ്ലിക് ഓഫ് ഗെയിംസ് എന്ന യൂട്യൂബ് ചാനൽ കൊടുത്ത ദൃശ്യങ്ങൾ പ്രകാരം, ഓസ്‌ട്രേലിയൻ ഉപ പ്രധാനമന്ത്രി റിച്ചാർഡ് മാൾസിനൊപ്പം പാറ്റ് കമ്മിൻസിന് ട്രോഫി കൊടുത്ത ശേഷം മോദി വേദി വിട്ടിറങ്ങി ഓസ്‌ട്രേലിയൻ ടീമിനെ അഭിനന്ദിക്കുന്നതും കാണാം.
Result: Missing Context
ഇവിടെ വായിക്കുക:Fact Check: ഗാസയിലെ ഹമാസിന്റെ ടണലാണോ ഇത്?
Sources
Tweet by ANI on November 19, 2023
Tweet by SriLankaTweet on November 20, 2023
YouTube Video by Republic of Games on November 19, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.