Claim
ഒഴിഞ്ഞ സദസിനെ നോക്കി ബിജെപി നേതാവ് സംസാരിക്കുന്ന ഫോട്ടോ വൈറലാവുന്നുണ്ട്. ഫോട്ടോയിൽ പ്രസംഗിക്കുന്ന ആൾക്കൊപ്പം മൂന്ന് പേർ ഇരിക്കുന്നുണ്ട്. എന്നാൽ മുന്നിൽ പ്രസംഗം കേൾക്കാൻ ആരുമില്ല. ഒരു പട്ടി പ്രസംഗിക്കുന്ന ആളുടെ മുന്നിലുണ്ട്. “ഒരു പട്ടി പോലും കേൾക്കാനില്ലെന്ന് ആരാടാ പറഞ്ഞത്,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്.

ഇവിടെ വായിക്കുക: Fact Check: സർദാർ പട്ടേലിൻ്റെ പ്രതിമ പിഴുതെറിയുന്നത് ബിജെപിക്കാരല്ല
Fact
ഞങ്ങൾ ഫോട്ടോ ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്‌തു. അപ്പോൾ വിനാവു എന്ന ഒരു തമിഴ് സൈറ്റിൽ ഈ ഫോട്ടോ ജൂലൈ 3,2018 ൽ പ്രസിദ്ധീകരിച്ചത് കണ്ടെത്തി. ഇപ്പോൾ വിഭാഗീയ തർക്കത്തെത്തുടർന്ന് പുറത്താക്കപ്പെട്ട ബിജെപി പ്രവർത്തകനായ ബാലസുബ്രഹ്മണ്യ ആദിതൻ തൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ ഇത് ഷെയർ ചെയ്ത ഫോട്ടോ എന്നാണ് വിവരണം.

തുടർന്ന് ഞങ്ങൾ ബാലസുബ്രഹ്മണ്യ ആദിതന്റെ ഫേസ്ബുക്ക് പ്രൊഫൈൽ തിരഞ്ഞു കണ്ടെത്തി. അതിൽ ഈ ഫോട്ടോ കൊടുത്തിട്ടുണ്ട്. ജൂലൈ 1,2018ലാണ് ആ പോസ്റ്റ്. ഇതിൽ നിന്നും കുറഞ്ഞ പക്ഷം 2018 മുതൽ പ്രചരിക്കുന്നതാണ് ഫോട്ടോ എന്ന് മനസ്സിലായി.

Result: Missing Context
ഇവിടെ വായിക്കുക: Fact Check: സൗദി അറേബ്യയില്‍ മദ്യഷോപ്പ് തുറക്കുന്നത് നയതന്ത്ര പ്രതിനിധികൾക്ക് മാത്രമായി
Sources
Photo published in Vinavu website on July 3,2018
Photo published by Balasubramania Adityan T on July 1,2018
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.