Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim: ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ് നല്‍കാത്ത യുവാവിനെ മര്‍ദ്ദിക്കുന്നു.
Fact: വീഡിയോ സ്ക്രിപ്റ്റഡ് ആണ്.
ക്രിസ്മസ് ആഘോഷത്തിനായി വാഹനങ്ങളില്‍ നിന്ന് പിരിവ് നടത്തുന്നതിനിടെ പണം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ മർദ്ദിച്ചുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.
“ആഘോഷം ഗംഭീരമാക്കാൻ നാട്ടുകാരുടെ കയ്യിൽ നിന്നും ബലമായി പിരിവെടുക്കുന്നു അതും നമ്മുടെ കേരളത്തിൽ എങ്ങോട്ടാണ് നാടിൻറെ ഈ പോക്ക് മദ്യവും മയക്കുമരുന്നുമായി ഒരുപറ്റം ചെറുപ്പക്കാർ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന അവസ്ഥ കാണുക.” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് വൈറലാവുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഫേസ്ബുക്കിലും പോസ്റ്റ് വൈറലാവുന്നുണ്ട്. Shan Speaks എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 25 ഷെയറുകൾ ഉണ്ടായിരുന്നു
Farsana Poovi Mk എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 14 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക: Fact Check: കെ സുധാകരനും ജെബി മേത്തര്‍ എംപിയും യാത്ര ചെയ്യുന്നത് അമേരിക്കയിലേക്കല്ല
Fact Check/Verification
ഞങ്ങൾ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. അതിൽ ഒരു വാട്ടര്‍ മാര്‍ക്ക് കണ്ടു. മാഗ്നിഫയറിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ‘സുജിത് രാമചന്ദ്രന്‍’ എന്ന് ഇംഗ്ലീഷിൽ എഴുതിയിക്കുന്നത് വായിക്കാനായി.
ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സുജിത് രാമചന്ദ്രന്റെ ഫേസ്ബുക്ക് പേജ് കിട്ടി. 2023 ഡിസംബര്‍ 26ന് ആ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ സ്‌ക്രിപ്റ്റഡ് ആണെന്ന് വിവരണത്തില്‍ വ്യക്തമാക്കി പങ്ക് വെച്ചിട്ടുണ്ട്.
“നാടൊട്ടുക്കു പിരിവ്! കടക്കൽ നിന്ന് കുളത്തുപ്പുഴക്ക് കുടുംബവുമായി സഞ്ചരിച്ച യുവാവിന് ഓന്തുപച്ച എന്ന സ്ഥലത്തു വെച്ച് സംഭവിച്ചത്,” എന്ന വിവരണത്തോടെയാണ് വീഡിയോ.
“അരങ്ങിൽ: ജിഷ്ണു മഴവില്ല്, സുർജിത്, ബൈജു, സിദ്ധീഖ്, നൗഷാദ്, മഹേഷ്, വിജയൻ കടക്കൽ, ജ്യോതിഷ് & പിച്ചു
അണിയറയിൽ: സുജിത് രാമചന്ദ്രൻ, Disclaimer: Created video for awareness purpose,”എന്ന മുന്നറിയിപ്പ് സന്ദേശം വിഡിയോയ്‌ക്കൊപ്പമുള്ള വിവരണത്തിൽ കൊടുത്തിട്ടുണ്ട്. ഞങ്ങൾ പരിശോധിച്ചപ്പോൾ, ഇത്തരം മറ്റ് സ്ക്രിപ്റ്റഡ് വീഡിയോകളും സുജിത് രാമചന്ദ്രന്റെ പേജിൽ ഉണ്ട്.
‘സത്യം ചെരുപ്പിട്ട് തുടങ്ങുമ്പോൾ നുണ ലോകം ചുറ്റിയിരിക്കും. “ക്രിസ്മസ് പിരിവ് എന്ന പേരിൽ DYFI ക്ക് എതിരെയും കൊല്ലം ജില്ലകാർക്കെതിരെയും എഡിറ്റ് ചെയ്തു പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ,” എന്ന പേരിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോ ഈ പ്രൊഫൈൽ ഡിസംബർ 27,2023ൽ കൊടുത്തതും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.
“ഇതൊരു സ്‌ക്രിപ്റ്റഡ് വീഡിയോ ആണ്. ഞങ്ങള്‍ മുന്നറിയിപ്പ് സന്ദേശം നല്‍കി കൊണ്ടാണ് അത് പ ങ്കുവച്ചിട്ടുള്ളത്. കർഷകന്റെ ദുഃഖം എന്നൊക്കെ പേരിൽ മുൻപും ഇത്തരം വീഡിയോ മുന്‍പും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലെ ഓന്ത്പച്ച എന്ന സ്ഥലത്തുള്ള സമീപവാസികളും സുഹൃത്തുക്കളുമാണ് ഈ വീഡിയോയിൽ അഭിനയിക്കുന്നത്. ഞങ്ങളുടെ വീഡിയോ ഡൗൺലോഡ് ചെയ്തു നടന്ന സംഭവമാണ് എന്ന പേരിൽ രാഷ്ട്രീയപരമായും, മതപരമായും ഉള്ള ഉള്ളടക്കത്തോടെ പങ്ക് വെക്കുകയാണ്,” എന്നൊക്കെ വിഡിയോയ്‌ക്കൊപ്പമുള്ള ഓഡിയോയിലെ വിവരണം പറയുന്നു.
ഇവിടെ വായിക്കുക: Fact Check: ബ്ലഡ് ബാഗ് കൈയ്യില്‍ പിടിച്ചു നിൽക്കുന്ന സ്ത്രീയുടെ ചിത്രം ഗുജറാത്തിൽ നിന്നല്ല
Conclusion
ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ് നല്‍കാത്ത യുവാവിനെ മര്‍ദ്ദിക്കുന്നു എന്ന അവകാശവാദത്തോടെ വൈറലായ വീഡിയോ സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Result: Missing Context
ഇവിടെ വായിക്കുക:Fact Check: തന്നെ ജയിപ്പിച്ചത് ആര്‍എസ്എസുകാരാണെന്ന് കെ സുധാകരന്‍ പറഞ്ഞോ?
Sources
Facebook Post by Sujith Ramachandran on December 26, 2023
Facebook Post by Sujith Ramachandran on December 27, 2023
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.